5,000 എംഎഎച്ച് ബാറ്ററിയുള്ള റെഡ്മി 8A പ്രോ അവതരിപ്പിച്ചു

|

ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ഫോണായ റെഡ്മി 8A പ്രൊ പുറത്തിറങ്ങി. ഇന്തോനേഷ്യയിലാണ് ഫെബ്രുവരിയിൽ ഇന്ത്യയിൽ കമ്പനി ലോഞ്ച് ചെയ്ത റെഡ്മി 8A ഡ്യൂവൽ ഫോണിന്റെ റീബ്രാൻഡഡ്‌ വേർഷൻ എന്ന് തോന്നിപ്പിക്കുന്ന ഹാൻഡ്‌സെറ്റ് ആണ് റെഡ്മി 8A പ്രൊ. ഒക്ട-കോർ പ്രൊസസർ ആണ് റെഡ്മി 8A പ്രൊയ്ക്ക് കരുത്തേകുന്നത്. 5,000mAh ബാറ്ററിയാണ് ഇതിൽ വരുന്നത്. രണ്ട് ക്യാമറകളാണ് ഫോണിന്റെ പിൻഭാഗത്തുള്ളത്. സിംഗിൾ സെൽഫി ഷൂട്ടർ ആണ് ഫോണിന്റേത്.

റെഡ്മി 8A പ്രൊ

മൂന്ന് കളർ ഓപ്‌ഷനുകളിലാണ് ഫോൺ ഇറങ്ങുന്നത്. രണ്ട് റാം വേരിയന്റുകളാണ് റെഡ്മി 8A പ്രൊയ്ക്കുള്ളത്. 2 ജിബി + 32 ജിബി, 3 ജിബി + 32 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് റെഡ്മി 8A പ്രൊ വന്നിരിക്കുന്നത്. 2 ജിബി റാം വേരിയന്റിന് ഏകദേശം 7,100 ഇന്ത്യൻ രൂപയാണ് വില. അതേസമയം 3 ജിബി റാം വേരിയന്റിന് ഏകദേശം 7,600 ഇന്ത്യൻ രൂപയാണ് വില വരുന്നത്. മിഡ്നൈറ്റ് ഗ്രേ, സീ ബ്ലൂ, സ്‌കൈ വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനുകളിലാണ് ഹാൻഡ്‌സെറ്റിന്റെ രണ്ട് വേരിയന്റുകളും ലഭിക്കുക.

റെഡ്മി 8A പ്രൊ സ്മാർട്ട്ഫോൺ

റെഡ്‌മിയുടെ ഇൻഡോനേഷ്യ വെബ്‌സൈറ്റിൽ ഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം അവസാനം വില്പനയും ആരംഭിക്കും. ഇന്ത്യ അടക്കമുള്ള മറ്റ് വിപണികളിൽ ഈ സ്മാർട്ട്ഫോൺ എപ്പോൾ വരുമെന്ന കാര്യം ഷവോമി അറിയിച്ചിട്ടില്ല. ഡ്യൂവൽ സിമ്മുള്ള റെഡ്മി 8A പ്രൊ സ്മാർട്ട്ഫോൺ ആൻഡ്രോയിഡിന്റെ ഏത് വേർഷനിലാണ് പ്രവർത്തിക്കുന്നത്. റെഡ്മി 8A ഡ്യൂവൽ ആൻഡ്രോയിഡ് 9 അടിസ്ഥാനമാക്കിയുള്ള MIUI 11-ലാണ് പ്രവർത്തിക്കുന്നത്.

ഒക്ട-കോറിന്റെ സ്നാപ്ഡ്രാഗൺ 439 SoC

റെഡ്മി 8A പ്രോയിലും ഇതേ ഒഎസ് വേർഷൻ ആവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി 8A പ്രൊയിൽ 6.22-ഇഞ്ചുള്ള (720x1,520 പിക്സൽ) HD+ ഡിസ്പ്ലേ ആണുള്ളത്. 270ppi ആണ് പിക്സൽ ഡെൻസിറ്റി. കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനാണ് സ്‌ക്രീനിന്. ഒക്ട-കോറിന്റെ സ്നാപ്ഡ്രാഗൺ 439 SoC ആണ് ഫോണിന് ശക്തി പകരുന്നത്. ഫോണിലെ ഗ്രാഫിക്സ് കൈകാര്യം ചെയ്യുന്നത് അഡ്രിനോ 505 GPU ആണ്. 2 ജിബി അല്ലെങ്കിൽ 3 ജിബിയുടെ LPDDR3 റാം ആണ് ഈ സ്മാർട്ട്ഫോണിലുള്ളത്.

റെഡ്മി 8A പ്രൊ ഡ്യൂവൽ ക്യാമറ

ഡ്യൂവൽ ക്യാമറയാണ് റെഡ്മി 8A പ്രൊ സ്മാർട്ഫോണിലുള്ളത്. 13-മെഗാപിക്സൽ ക്യാമറയാണ് പ്രൈമറി ഷൂട്ടർ (f/2.2 അപ്പർച്ചർ). 2-മെഗാപിക്സൽ ഷൂട്ടർ (f/2.4 അപ്പർച്ചർ) ആണ് സെക്കണ്ടറി ഷൂട്ടർ. മുൻഭാഗത്ത് സെൽഫികൾക്കും ഫോട്ടോകൾക്കുമായി 8-മെഗാപിക്സൽ സെൻസർ (f/2.0 ലെൻസ്) നൽകിയിട്ടുണ്ട്. ഡിസ്‌പ്ലേയിലെ വാട്ടർഡ്രോപ്പ് സ്റ്റൈലിലുള്ള നൊച്ചിലാണ് ഈ സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്.

5,000mAh ബാറ്ററി

32 ജിബി ഓൺബോർഡ് സ്റ്റോറേജ് ആണ് റെഡ്മി 8A പ്രോയിലുള്ളത്. ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ ഈ സ്റ്റോറേജ് വികസിപ്പിക്കാനും സാധിക്കും. കണക്ടിവിറ്റിയ്ക്കായി വൈ-ഫൈ 802.11 b/g/n, വോൾട്ടെ, ബ്ലൂടൂത്ത് v4.2, GPS/A-GPS, 3.5mm ഹെഡ്‍ഫോൺ ജാക്ക്, ഒരു യു.എസ്.ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി സൗകര്യങ്ങളാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, കോമ്പസ്, ആക്സിലെറോമീറ്റർ എന്നീ സെൻസറുകളും ഫോണിൽ നൽകിയിട്ടുണ്ട്. വലിയ 5,000mAh ബാറ്ററി ആണ് ഫോണിന്റേത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിനുണ്ട്.

Best Mobiles in India

English summary
Redmi 8A Pro has debuted as a new budget smartphone from Xiaomi in Indonesia and it seems like a rebranded version for the Redmi 8A Dual that was launched in India in February this year. The Redmi 8A Pro is powered by an octa-core processor and boasts of 5,000mAh battery. It sports relatively thick bezels and chin with the Redmi branding.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X