റെഡ്മി 9 ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും, പുതിയ പോസ്റ്റർ വെളിപ്പെടുത്തിയ സവിശേഷതകൾ
റെഡ്മി 9 എ അല്ലെങ്കിൽ റെഡ്മി 9 സി എന്നിവ റെഡ്മി 9 ആയി ഇന്ത്യയിൽ അവതരിപ്പിച്ചേക്കാം. ഷവോമി ഇന്ത്യയുടെ മേധാവിയായ മനു കുമാർ ജെയ്ൻ യഥാർത്ഥ ഡിവൈസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വരാനിരിക്കുന്ന സ്മാർട്ട്ഫോൺ റെഡ്മി 9 ബ്രാൻഡിംഗിന് കീഴിലുള്ള ഷവോമി റെഡ്മി 9 എ അല്ലെങ്കിൽ റെഡ്മി 9 സി ആയിരിക്കാം. ഈ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാവ് റെഡ്മി 9 ഇന്ത്യയിൽ റെഡ്മി 9 പ്രൈം ആയി പുറത്തിറക്കിയിട്ടുണ്ട്. റെഡ്മി 9 എ, റെഡ്മി 9 സി തുടങ്ങിയ ഹാൻഡ്‌സെറ്റുകൾ ജൂണിൽ മലേഷ്യയിൽ അവതരിപ്പിച്ചു.
രാജ്യത്ത് റെഡ്മി 9 ന്റെ വരവിനെ പ്രതിപാദിക്കുന്ന ഒരു ട്വീറ്റ് ബുധനാഴ്ച ഷവോമിയുടെ തലവൻ ജെയിൻ പ്രസിദ്ധപ്പെടുത്തി. റെഡ്മി 9 നെക്കുറിച്ച് ശക്തമായി സൂചന ഇതുവഴി നൽകുകയും ചെയ്തു. ഷവോമി ഇതിനകം റെഡ്മി 9 രാജ്യത്ത് റെഡ്മി 9 പ്രൈം ആയി പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്ത് റെഡ്മി 9 എ അല്ലെങ്കിൽ റെഡ്മി 9 സി എന്നിവ റെഡ്മി 9 ആയി കാണാൻ സാധ്യതയുണ്ട്. ഈ സ്മാർട്ഫോണിന്റെ ലോഞ്ച് നിലവിൽ എപ്പോഴാണെന്ന കാര്യം ഇതുവരെ വ്യക്തമല്ല. എന്നാൽ, ഈ സ്മാർട്ട്ഫോൺ അടുത്ത മാസം അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്.

റെഡ്മി 9 എ, റെഡ്മി 9 സി: വില
മലേഷ്യയിൽ റെഡ്മി 9 എ 2 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിന് എംവൈആർ 359 (ഏകദേശം 6,300 രൂപ) വിലയുണ്ട്. മിഡ്‌നൈറ്റ് ഗ്രേ, പീകോക്ക് ഗ്രീൻ, ട്വിലൈറ്റ് ബ്ലൂ തുടങ്ങിയ കളർ ഓപ്ഷനുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ ഈ സ്മാർട്ഫോണുകളുടെ ലോഞ്ച് നടക്കുന്നതിന് മുമ്പായി ഫോണിലെ റാമും സ്റ്റോറേജ് കപ്പാസിറ്റിയും ഷവോമി വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഫോണിന് ഇന്ത്യയിൽ വില വരുന്നത് അൽപ്പം കൂടുതലായിട്ടായിരിക്കും. മറുവശത്ത്, റെഡ്മി 9 സിക്ക് മലേഷ്യയിലെ 2 ജിബി + 32 ജിബി സ്റ്റോറേജ് മോഡലിന് എംവൈആർ 429 (ഏകദേശം 7,500 രൂപ) മുതൽ ആരംഭിക്കുന്നു. മിഡ്‌നൈറ്റ് ഗ്രേ, സൺറൈസ് ഓറഞ്ച്, ട്വിലൈറ്റ് ബ്ലൂ എന്നി കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ഫോൺ വിപണിയിൽ വരുന്നു.

റെഡ്മി 9 എ, റെഡ്മി 9 സി സവിശേഷതകൾ
ഷവോമി റെഡ്മി 9 എ, റെഡ്മി 9 സി എന്നിവയിൽ ആൻഡ്രോയിഡ് 10 അധിഷ്ഠിത എംഐയൂഐ 11, 6.53 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ, ഡ്യുവൽ സിം പിന്തുണ എന്നി സവിശേഷതകൾ വരുന്നു. റെഡ്മി 9 സിക്ക് മീഡിയടെക് ഹെലിയോ ജി 35 SoC ചിപ്‌സെറ്റാണ് കരുത്തേകുന്നത്, റെഡ്മി 9 എയിൽ മീഡിയടെക് ഹെലിയോ ജി 25 SoC ചിപ്സെറ്റ് വരുന്നു. റെഡ്മി 9 സിക്ക് പിന്നിൽ രണ്ട് ക്യാമറകളാണുള്ളത്, റെഡ്മി 9 എയ്ക്ക് ഒരു ക്യാമറ മാത്രമേയുള്ളൂ. രണ്ട് ഫോണുകളിലും മുൻവശത്ത് 5 മെഗാപിക്സൽ ഷൂട്ടർ ഉണ്ട്, കൂടാതെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും 5,000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയും ഈ സ്മാർട്ഫോണുകൾക്ക് ലഭിക്കുന്നു.


Click it and Unblock the Notifications







