Home
Mobile

റെഡ്മി 9 സ്മാർട്ട്ഫോണിന്റെ 6ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റ് വൈകാതെ പുറത്തിറങ്ങും

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഷവോമി റെഡ്മി 9 ചൈനയിൽ ഔദ്യോഗികമാക്കിയിരുന്നു. എന്നാൽ മോഡൽ 3 ജിബി അല്ലെങ്കിൽ 4 ജിബി റാമും 32 ജിബി അല്ലെങ്കിൽ 64 ജിബി സ്റ്റോറേജും ഉള്ള വേരിയന്റുകൾ സ്റ്റോറുകളിൽ എത്തി. ഇത് എല്ലാ ഉപയോക്താക്കൾക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. ഇത് മനസ്സിൽ വെച്ചുകൊണ്ട് ടെനയുമായുള്ള സമീപകാല രജിസ്ട്രേഷൻ നിർദ്ദേശിച്ചതുപോലെ തന്നെ കൂടുതൽ മെമ്മറി കപ്പാസിറ്റിയോട് കൂടി സ്മാർട്ഫോണിന്റെ കൂടുതൽ ശക്തമായ വേരിയൻറ് സബ്സിഡിയറി അവതരിപ്പിച്ചേക്കാം.

റെഡ്മി 9 സ്മാർട്ട്‌ഫോൺ

ചൈനീസ് ഏജൻസിയുടെ ഡാറ്റാബേസിൽ, മോഡൽ കോഡ് M2004J19G ഉള്ള ഒരു സ്മാർട്ട്‌ഫോൺ ലിസ്റ്റുചെയ്‌തു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി 9 സ്മാർട്ട്‌ഫോണാണിത്. പ്രാദേശിക ബ്രാൻഡുകൾക്കിടയിൽ വളരെയധികം മത്സരങ്ങളുള്ള ചൈനീസ് വിപണിയെ ലക്ഷ്യം വച്ചുള്ളതാണ് ഈ സവിശേഷതകൾ. ബ്ലാക്ക്, ബ്ലൂ, ഗ്രീൻ, പിങ്ക്, റെഡ്, വൈറ്റ് എന്നീ നിറങ്ങളിൽ ഈ സ്മാർട്ഫോൺ ലഭ്യമാകുമെന്ന് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. റെഡ്മി 9 പുതിയ വേരിയന്റിലെ മറ്റ് സവിശേഷതകൾ അതിന്റെ ആഗോളതലത്തിലുള്ള ഫോണുകളുടെ സവിശേഷതകൾക്ക് സമാനമായി തുടരും.

റെഡ്മി 8 ന്റെ പിൻഗാമി

ചൈനീസ് വിപണിയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ സ്മാർട്ട്‌ഫോണിന് ഒരു പുതിയ പേര് നേടാനാകും. ചൈനയിൽ വിപണിയിലെത്തിയ ശേഷം ഈ വേരിയൻറ് അന്താരാഷ്ട്ര വിപണിയിലും വാഗ്ദാനം ചെയ്യാനാണ് സാധ്യത. ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിലേക്കാണ് ഈ പുതിയ ഷവോമി സ്മാർട്ട്ഫോൺ ഉൾപ്പെടുത്തിയിരിക്കുന്നത്. റെഡ്മി 8 ന്റെ പിൻഗാമിയായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഏറെ ജനപ്രീതി നേടിയ സ്മാർട്ട്ഫോണാണ് റെഡ്മി 8.

ഷവോമി റെഡ്മി 9: സവിശേഷതകൾ

ഷവോമി റെഡ്മി 9: സവിശേഷതകൾ

മീഡിയടെക് ഹെലിയോ ജി 8- പ്രോസസർ, ക്വാഡ് ക്യാമറ സെറ്റപ്പ് തുടങ്ങിയ സവിശേഷതകളോടെയാണ് റെഡ്മി 9 പുറത്തിറക്കിയിരിക്കുന്നത്. 6.53 ഇഞ്ച് വലുപ്പമുള്ള എൽസിഡി ഡിസ്‌പ്ലേയോടുകൂടിയാണ് റെഡ്മി 9 പുറത്തിറക്കിയിരിക്കുന്നത്. 1080 x 2340 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനുള്ള ഈ ഡിസ്പ്ലെ 19: 5: 9 ആസ്പാക്ട് റേഷിയോട് കൂടിയാണ് വരുന്നത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ ഒരു വാട്ടർ ഡ്രോപ്പ് നോച്ചും നൽകിയിട്ടുണ്ട്. റെഡ്മി 9 സ്മാർട്ട്ഫോൺ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് വരുന്നത്.

ആൻഡ്രോയിഡ് 10 ഒ.എസ്

13 എംപി പ്രൈമറി സെൻസറുള്ള ഡിവൈസിൽ പ്രധാന ലെൻസിനൊപ്പം 8 എംപി വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ, 2 എംപി ഡെപ്ത് സെൻസറുകളും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. മാലി-ജി 52 ജിപിയുവിനൊപ്പം ക്ലബ്ബ് ചെയ്തിരിക്കുന്ന മീഡിയടെക് ഹീലിയോ ജി 80 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും ഉള്ള ഡിവൈസൽ സോഫ്റ്റ്വെയർ-സൈഡ് കൈകാര്യം ചെയ്യുന്നത് ആൻഡ്രോയിഡ് 10 ഒ.എസ് ആണ്. ഇത് MIUI 11 സ്കിൻ ഉപയോഗിച്ച് ലേയേർഡ് ചെയ്തിട്ടുണ്ട്.

 MIUI 11 സ്കിൻ

റെഡ്മി 9 സ്മാർട്ട്ഫോണിൽ സുരക്ഷയ്‌ക്കായി പിൻ പാനലിലൊരു ഫിംഗർപ്രിന്റ് സ്‌കാനർ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട്, 4 ജി എൽടിഇ, എൻ‌എഫ്‌സി, ബ്ലൂടൂത്ത് എന്നിവ ഉൾപ്പെടുന്നു. ക്വിക്ക് ചാർജ് 3.0 സപ്പോർട്ടുള്ള 5,020 എംഎഎച്ച് ബാറ്ററി യൂണിറ്റാണ് ഡിവൈസിൽ ഉള്ളത്.

Best Mobiles in India

English summary
Xiaomi has made the Redmi 9 official in China for a number of days in the past, but the mannequin has arrived in shops with just 3 GB or 4 GB of RAM and 32 GB or 64 GB of storage, which is not good for all customers. With this in mind, the subsidiary could introduce a much more robust version of the gadget, with extra reminiscence, as prompted by a latest TENAA registration.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X