റെഡ്മി 9 പവർ ഇന്ന് ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്ക്കെത്തും: വില, സവിശേഷതകൾ

|

ഇന്ന് ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്‌ക്കെത്തുകയാണ് ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ റെഡ്മി 9 പവർ (Redmi 9 Power). ഈ സ്മാർട്ട്‌ഫോൺ ആമസോണിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. സാംസങ് ഗാലക്‌സി എം 11, വിവോ വൈ 20, ഓപ്പോ എ 53 എന്നിവയ്‌ക്കെതിരെയാണ് ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ മത്സരിക്കുന്നത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് വരുന്ന ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ്. ഉപയോക്താക്കൾക്ക് സ്റ്റീരിയോ സ്പീക്കറുകളും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഇതിൽ നിങ്ങൾക്ക് ലഭിക്കും. കഴിഞ്ഞ മാസം ചൈനയിൽ വിപണിയിലെത്തിയ റെഡ്മി നോട്ട് 9 4 ജി ആണ് ഈ സ്മാർട്ട്‌ഫോൺ.

റെഡ്മി 9 പവർ: ഇന്ത്യയിൽ വില

റെഡ്മി 9 പവർ: ഇന്ത്യയിൽ വില

റെഡ്മി 9 പവർ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ബേസിക് വേരിയന്റിന് 10,999 രൂപയാണ് വിലവരുന്നത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയും വിലവരുന്നു. ഇത് ആമസോൺ, എംഐ.കോം വഴി ഓൺലൈനിൽ ലഭ്യമാകും. ഓഫ്‌ലൈൻ ഓപ്ഷനുകളിൽ എംഐ ഹോംസ്, എംഐ സ്റ്റുഡിയോ, എംഐ സ്റ്റോറുകൾ എന്നിവ ഉൾപ്പെടുന്നു. ബ്ലേസിംഗ് ബ്ലൂ, ഇലക്ട്രിക് ഗ്രീൻ, ഫിയറി റെഡ്, മൈറ്റി ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലായി ഈ ഹാൻഡ്‌സെറ്റ് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്‌ക്കെത്തും. കഴിഞ്ഞ ആഴ്ച റെഡ്മി 9 പവർ ലോഞ്ച് ചെയ്യ്തിരുന്നു.

റെഡ്മി 9 പവർ: സവിശേഷതകൾ

റെഡ്മി 9 പവർ: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന റെഡ്മി 9 പവർ ആൻഡ്രോയിഡ് 10ൽ എംഐയുഐ 12 നൊപ്പം പ്രവർത്തിക്കുന്നു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്സലുകൾ) ഡോട്ട് ഡ്രോപ്പ് (വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് എന്നറിയപ്പെടുന്നു) ഇതിൽ വരുന്നു. ഇത് 19.5: 9 ആസ്പെക്റ്റ് റേഷിയോ, 400 നിറ്റ് ബറൈറ്നെസ്സ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ വാഗ്ദാനം ചെയ്യുന്നു. അഡ്രിനോ 610 ജിപിയു, 4 ജിബി എൽപിഡിഡിആർ 4 എക്‌സ് റാം എന്നിവയുമായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC ആണ് പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്.

റെഡ്മി 9 പവർ: ക്യാമറ സവിശേഷതകൾ

റെഡ്മി 9 പവർ: ക്യാമറ സവിശേഷതകൾ

48 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി 9 പവർ സവിശേഷതകൾ. മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറ സെൻസറാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്.

18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററി

128 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജുമായാണ് റെഡ്മി 9 പവർ വരുന്നത്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്ലോട്ടിലൂടെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്. ഹൈ-റെസ് ഓഡിയോ സർട്ടിഫൈഡ് സ്റ്റീരിയോ സ്പീക്കറുകളും ഈ ഫോണിലുണ്ട്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയുമുണ്ട്. 4 ജി വോൾട്ട്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ) ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

Best Mobiles in India

English summary
The smartphone is the newest budget smartphone from Xiaomi and will be available on Amazon as well as on the official website of the company. The Samsung Galaxy M11, Vivo Y20, and Oppo A53 are pitted against the phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X