Home
Mobile

റെഡ്‌മി 9 പവർ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

റെഡ്‌മി 9 പവർ (Redmi 9 Power) സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ വിപണിയിലെത്തും. റെഡ്‌മി 9 പവർ ഹാൻഡ്‌സെറ്റിൻറെ 48 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടെയുള്ള സവിശേഷതകൾ സ്ഥിരീകരിക്കുന്ന ചില ടീസറുകൾ ഷവോമി അടുത്തിടെ പ്രസിദ്ധികരിച്ചിരുന്നു. കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 9 4 ജിയുടെ റീബ്രാൻഡഡ് പതിപ്പായി റെഡ്മി 9 പവർ വരുമെന്ന് പറയുന്നു. എന്നാൽ, ചൈനീസ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. റെഡ്മി 9 പവർ ലോഞ്ചിനെ ഷവോമി അതിന്റെ സാമൂഹ്യമാധ്യങ്ങളിൽ ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ പ്രതീക്ഷിക്കുന്ന വിലയും മറ്റ് സവിശേഷതകളും ഉൾപ്പെടെ എല്ലാ വിശദാംശങ്ങളും നിങ്ങൾക്ക് ഇവിടെ വായിക്കാവുന്നതാണ്.

റെഡ്‌മി 9 പവർ ലോഞ്ച്: സമയം, ലൈവ് സ്ട്രീം വിശദാംശങ്ങൾ

റെഡ്‌മി 9 പവർ ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് അവതരിപ്പിക്കും. ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉൾപ്പെടെയുള്ള ഷവോമിയുടെ സാമൂഹ്യമാധ്യങ്ങളിലൂടെയാണ് ഈ ഇവന്റ് നടക്കുന്നത്. ലൈവ് സ്ട്രീം ലിങ്കും ചുവടെ ചേർത്തിരിക്കുന്നു. 

ഇന്ത്യയിൽ റെഡ്മി 9 പവർ: പ്രതീക്ഷിക്കുന്ന വില

ഇന്ത്യയിൽ റെഡ്മി 9 പവർ: പ്രതീക്ഷിക്കുന്ന വില

റെഡ്‌മി 9 പവർ ഹാൻഡ്‌സെറ്റിൻറെ വിലയും മറ്റ് വിശദാംശങ്ങളും ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻ‌വൈ 999 (ഏകദേശം 11,300 രൂപ) ആരംഭ വില വരുമെന്നും കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 9 4 ജി സ്മാർട്ട്‌ഫോൺ ആയിരിക്കും ഇതെന്ന് മുൻപ് വന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ റെഡ്മി ഫോണിന് സമാനമായ വിലയുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, അൽപ്പം വിലകുറവ് വരുന്ന 64 ജിബി വേരിയൻറ് വരുമെന്ന അഭ്യൂഹമുണ്ട്.

റെഡ്‌മി 9 പവർ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്‌മി 9 പവർ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്‌മി 9 പവർ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് വിശദാംശങ്ങളൊന്നും ഷവോമി ഇതുവരെ നൽകിയിട്ടില്ല. റെഡ്മി നോട്ട് 9 4 ജിയുടെ റീബ്രാൻഡഡ് പതിപ്പായി റെഡ്മി 9 പവറിനെ പരിഗണിക്കുകയാണെങ്കിൽ, പുതിയ ഫോണിന് അടുത്തിടെ അവതരിപ്പിച്ച മോഡലിന്റെ സവിശേഷതകൾ ലഭിച്ചേക്കും.

റെഡ്‌മി 9 പവർ: ക്യാമറ സവിശേഷതകൾ

6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസർ, 18W ഫാസ്റ്റ് ചാർജിംഗുള്ള 6,000 എംഎഎച്ച് ബാറ്ററി എന്നിവ ഇതിൽ ഉൾപ്പെടാം. റെഡ്മി 9 പവറിൻറെ ക്യാമറയ്ക്ക് റെഡ്മി നോട്ട് 9 4 ജിയുമായി ചില വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ, മെച്ചപ്പെട്ട ക്യാമറ കൂടാതെ, റെഡ്മി നോട്ട് 9 4 ജിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ റെഡ്മി ഫോണിന് വലിയ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. ഫോണിന് എംഐയുഐ 12 ഔട്ട്-ഓഫ്-ബോക്സും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ചും ലഭിക്കും.

കൂടുതൽ വായിക്കുക: കൂടുതൽ വായിക്കുക: എൻട്രി ലെവൽ ഫീച്ചറുകളുമായി നോക്കിയ സി1 പ്ലസ് 4ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു

Best Mobiles in India

English summary
Today, Redmi 9 Power is scheduled to be launched in India. In order to confirm the main Redmi 9 Power features, including its 48-megapixel primary camera, Xiaomi recently posted some teasers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X