Home
Mobile

റെഡ്‌മി 9 പവർ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും: എന്താണ് പ്രതീക്ഷിക്കുന്നത് ?

റെഡ്മി 9 പവർ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് കമ്പനി ഔദ്യോഗിക ടീസറിലൂടെ സ്ഥിതീകരിച്ചു. ഏറ്റവും പുതിയ ടീസർ വരാനിരിക്കുന്ന റെഡ്മി സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ വെളിപ്പെടുത്തി. അതേസമയം, കഴിഞ്ഞ മാസം ചൈനയിൽ വിപണിയിലെത്തിയ റെഡ്മി നോട്ട് 9 4 ജിയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും ഈ ഡിവൈസ് എന്നാണ് അഭ്യൂഹങ്ങൾ പറയുന്നത്. ലോഞ്ച് തീയതിയെ സംബന്ധിച്ചിടത്തോളം, റെഡ്മി ഫോൺ ഡിസംബർ 15 ന് ഔദ്യോഗികമായി അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ്. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

റെഡ്മി ഫോൺ

റെഡ്മി ഫോൺ ഒരു മികച്ച ഹാൻഡ്‌സെറ്റ് ആയിരിക്കുമെന്ന് ഏറ്റവും പുതിയ ടീസർ വെളിപ്പെടുത്തുന്നു. 48 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടെയുള്ള ക്വാഡ് റിയർ ക്യാമറകളാൽ സ്മാർട്ട്‌ഫോണിൽ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വരാനിരിക്കുന്ന റെഡ്മി സ്മാർട്ട്‌ഫോണിനെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുമെന്നും ടീസർ വെളിപ്പെടുത്തുന്നു. ഷവോമിയാണ് അടുത്തിടെ ചൈനയിൽ റെഡ്മി നോട്ട് 9 4 ജി പുറത്തിറക്കിയത്.

റെഡ്മി 9 പവർ

റെഡ്മി 9 പവറിന്റെ അതേ ഫോൺ ഇന്ത്യയിൽ വിപണിയിലെത്തുമെന്നാണ് അഭ്യൂഹങ്ങൾ. റെഡ്മി 9 പവർ M2010J19SI എന്ന മോഡൽ നമ്പറുമായി വരുമെന്ന് അടുത്തിടെ ഒരു ഗൂഗിൾ പ്ലേയ് കൺസോൾ ലിസ്റ്റിംഗ് വെളിപ്പെടുത്തി. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്ന രണ്ട് വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നതെന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തി. ഗ്രീൻ, ബ്ലൂ, ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ റെഡ്മി നോട്ട് 9 4 ജി വരുന്നു. ഇതിൽ വരുന്ന അതേ കളർ ഓപ്ഷനുകളിൽ നമുക്ക് റെഡ്മി 9 പവർ വിപണിയിൽ വരുമെന്നും പറയുന്നു.

റെഡ്മി 9 പവർ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി 9 പവർ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയൻറ് ഉൾപ്പെടെ രണ്ട് വേരിയന്റുകളിലാണ് ഈ സ്മാർട്ട്‌ഫോൺ വിപണിയിൽ വരുന്നത്. റെഡ്മി 9 പവർ യഥാർത്ഥത്തിൽ ഫോണിന്റെ റീബ്രാൻഡഡ് പതിപ്പാണെങ്കിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 1,080 × 2,340 പിക്‌സൽ സ്‌ക്രീൻ റെസലൂഷനിലായിരിക്കും വരുന്നത്. 

ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്

4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജും 4 ജിബി റാം + 128 ജിബി സ്റ്റോറേജുമുള്ള രണ്ട് വേരിയന്റുകളിൽ ഈ ഡിവൈസ് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18W ഫാസ്റ്റ് ചാർജിംഗുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ വരുന്നത്. എംഐയുഐ 12 ഔട്ട്-ഓഫ്-ബോക്സിൽ ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുവാൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
New information about the upcoming Redmi smartphone are revealed in the latest teaser. Meanwhile, reports indicate that the smartphone is going to be a rebranded version of the Redmi Note 9 4G that was launched last month in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X