6000 എംഎഎച്ച് ബാറ്ററിയുമായി റെഡ്‌മി 9 പവർ വരുന്നു: വിശദാംശങ്ങൾ

|

ചിപ്‌സെറ്റിനും ക്യാമറകൾക്കും ചുറ്റുമുള്ള പ്രധാന അപ്ഗ്രേഡുകളോടെ കഴിഞ്ഞയാഴ്ച ചൈനയിൽ റെഡ്മി നോട്ട് 9 സീരീസ് ഷവോമി അവതരിപ്പിച്ചു. ഈ ഫോണുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഷവോമി ഇതുവരെ ഒരു സൂചനയും നൽകിയിട്ടില്ല. എന്നാൽ, ഒരു ചോർച്ച പ്രകാരം ഇന്ത്യയിലേക്ക് ഈ ഹാൻഡ്‌സെറ്റ് വരുന്നതായി കാണിക്കുന്നു. എൻട്രി ലെവൽ റെഡ്മി നോട്ട് 9 4 ജി ഒരു പുതിയ രൂപകൽപ്പനയിലാണ് ഇന്ത്യയിലേക്ക് വരുന്നത്. ഈ പുതിയ സ്മാർട്ഫോണിനെ റെഡ്മി 9 പവർ എന്നാണ് അറിയപ്പെടുന്നത്. ഈ ഫോണുകളെ കുറിച്ചുള്ള ലോഞ്ച് വിശദാംശങ്ങളും വിലയും ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

 

റെഡ്മി നോട്ട് 9 4 ജി

തന്റെ സോഷ്യൽ മീഡിയ പേജിൽ ഗൂഗിൾ സപ്പോർട്ട് വരുന്ന ഡിവൈസുകളുടെ പട്ടികയുടെ സ്ക്രീൻഷോട്ട് പങ്കിട്ട ജനപ്രിയ ടിപ്സ്റ്റർ മുകുൾ ശർമ നൽകിയ വിവരമാണ് ഇവിടെ കാണിക്കുന്നത്. റെഡ്മി നോട്ട് 9 4 ജി യുടെ അതേ കോഡ്നാമം വഹിക്കുന്ന പുതിയ സ്മാർട്ട്‌ഫോണായി റെഡ്മി 9 പവർ പട്ടികപ്പെടുത്തിയിട്ടുണ്ട്. റെഡ്മി നോട്ട് 9 4 ജി കഴിഞ്ഞയാഴ്ച ചൈനയിൽ ഒരു ബജറ്റ് മോഡലായി അവതരിപ്പിച്ചിരുന്നു.

ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനുമായി ജബ്ര എലൈറ്റ് 85 ടി ടിഡബ്ല്യുഎസ് ഇയർബഡ്സ് ഇന്ത്യയിൽ അവതരിപ്പിച്ചുആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനുമായി ജബ്ര എലൈറ്റ് 85 ടി ടിഡബ്ല്യുഎസ് ഇയർബഡ്സ് ഇന്ത്യയിൽ അവതരിപ്പിച്ചു

റെഡ്മി 9 പവർ സവിശേഷതകൾ

റെഡ്മി 9 പവർ സവിശേഷതകൾ

ഇന്ത്യയിലെ റെഡ്മി 9 പവർ ചൈനീസ് റെഡ്മി നോട്ട് 9 4 ജിയുമായി അതിന്റെ സവിശേഷതകൾ പങ്കുവെക്കുമെന്ന വസ്തുത കണക്കിലെടുക്കുകയാണെങ്കിൽ ഈ പുതിയ ഹാൻഡ്‌സെറ്റിൻറെ സവിശേഷതകൾ അറിയുക വളരെ ലളിതമായിരിക്കും. റെഡ്മി 9 പവറിന്റെ ചില പ്രധാന സവിശേഷതകൾ എന്ന് പറയുന്നത് 6000 എംഎഎച്ച് ബാറ്ററി, പുതിയ ഡിസൈൻ, സ്നാപ്ഡ്രാഗൺ 662 ചിപ്സെറ്റ് എന്നിവയാണ്. റെഡ്മി 9 പ്രൈമിന് ബാറ്ററി അധിഷ്ഠിത ബദലായി റെഡ്മി 9 പവർ വിൽക്കാൻ ഷവോമി ഇന്ത്യയ്ക്ക് കഴിയും.

സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസർ
 

10,000 രൂപയ്ക്ക് താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ഫോണുകളിൽ ഒന്നാണ് റെഡ്മി 9 പവർ. 6000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ വരുന്നത്. ഇതുവരെയുള്ള ബജറ്റ് സ്മാർട്ട്‌ഫോണിൽ ഷവോമി ഉപയോഗിച്ച ഏറ്റവും വലിയ ബാറ്ററിയാണിത്. ഇതിനെ 18W ഫാസ്റ്റ് വയർഡ് ചാർജിംഗ് സപ്പോർട് ചെയ്യുന്നു. ഫ്രണ്ട് ക്യാമറ പിടിക്കാൻ മുകളിൽ വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ചുള്ള 6.5 ഇഞ്ച് പിപിഎസ് എൽപിഡി ഡിസ്പ്ലേ ഫോണിന്റെ മറ്റൊരു സവിശേഷതകളാണ്. മുൻ ക്യാമറ തന്നെ 8 മെഗാപിക്സൽ സെൻസറാണ് ഉപയോഗിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറിൽ വരുന്ന ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12ൽ പ്രവർത്തിക്കുമെന്ന് പറയുന്നു.

റെഡ്‌മി 9 പവർ ക്യാമറ

ഈ ഫോണിലെ പിൻ ക്യാമറകളിൽ 48 മെഗാപിക്സൽ പ്രധാന ക്യാമറ വരുന്നു. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും, മൂന്നാമത്തെ 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും ഇവിടെയുണ്ട്. റെഡ്മി നോട്ട് 9 4 ജിയിൽ സ്റ്റീരിയോ സ്പീക്കറുകൾ, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, വാട്ടർ റിപ്പല്ലന്റ് കോട്ടിംഗ് എന്നിവ ഉൾപ്പെടുന്നു. റെഡ്‌മിയുടെ ഈ പുതിയ ഫോൺ ഇതിനകം തന്നെ കമ്പനി പേജിൽ ലിസ്റ്റ് ചെയ്യ്തിരിക്കുന്നതിനാൽ റെഡ്മി നോട്ട് 9 പ്രോ 5 ജി അടിസ്ഥാനമാക്കിയുള്ള മറ്റൊരു ഫോണായ എംഐ 10 ഐയ്‌ക്കൊപ്പം ഡിസംബറോടെ ഷവോമിയ്ക്ക് ഇത് ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് പറയുന്നു.

Best Mobiles in India

English summary
Xiaomi didn't give any hint about taking these phones to India, but one of them is coming to India thanks to leaks. Apparently, the entry-level Redmi Note 9 4G will come to India under a new guise, dubbed the Redmi 9 Power.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X