Home
Mobile

റെഡ്മി 9 പ്രൈം ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 ന് വിൽപ്പനയ്ക്ക് എത്തും: വില, സവിശേഷതകൾ

റെഡ്മി 9 പ്രൈം ആമസോൺ, എംഐ.കോം വഴി രണ്ടാം തവണ ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഈ സ്മാർട്ഫോണിൻറെ വിൽപ്പന ആരംഭിക്കും. ഈ മാസം ആദ്യം ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ ജൂൺ മാസത്തിൽ സ്പെയിനിൽ ലോഞ്ച് ചെയ്ത റെഡ്മി 9 ന്റെ അതേ സവിശേഷതകളാണ് പിന്തുടരുന്നത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ഒക്ടാ-കോർ പ്രോസസർ, ഒരു വലിയ ബാറ്ററി എന്നിവയാണ് റെഡ്മി 9 പ്രൈമിന്റെ എടുത്തുപറയേണ്ട ഏതാനും ചില പ്രധാനപ്പെട്ട സവിശേഷതകൾ. നാല് കളർ ഓപ്ഷനുകളിൽ വരുന്ന ഈ സ്മാർട്ഫോൺ രണ്ട് റാമും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും വിപണിയിൽ വരുന്നു.

ഇന്ത്യയിൽ റെഡ്മി 9 പ്രൈം വില

ഇന്ത്യയിൽ റെഡ്മി 9 പ്രൈം വില

4 ജിബി റാമും 64 ജിബി സ്റ്റോറേജ്, മറ്റൊന്ന് 4 ജിബി റാമും 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിലാണ് റെഡ്മി 9 പ്രൈം വരുന്നത്. അടിസ്ഥാന വേരിയന്റിന് 9,999 രൂപയും ടോപ്പ് എൻഡ് 128 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയുമാണ്‌ വില വരുന്നത്. മാറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, സ്പേസ് ബ്ലൂ, സൺ‌റൈസ് ഫ്ലെയർ കളർ ഓപ്ഷനുകളിൽ റെഡ്മി 9 പ്രൈം വരുന്നു. ആമസോൺ, എംഐ.കോം വഴി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇത് വിൽപ്പനയ്‌ക്കെത്തും.

റെഡ്മി 9 പ്രൈം സവിശേഷതകൾ

റെഡ്മി 9 പ്രൈം സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) റെഡ്മി 9 പ്രൈം എംഐയുഐ 11 യുമായി ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിക്കുന്നു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ, 19.5: 9 ആസ്പെക്റ്റ് റേഷിയോ, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിങ്ങനെ മറ്റ് സവിശേഷതകൾ വരുന്നു. 4 ജിബി ഡിഡിആർ 4 എക്സ് റാമുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 80 SoC ചിപ്‌സെറ്റാണ് ഈ സ്മാർട്ഫോണിൽ വരുന്നത്.

റെഡ്മി 9 പ്രൈം ക്യാമറ

റെഡ്മി 9 പ്രൈം ക്യാമറ

13 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 8 മെഗാപിക്സൽ സെക്കൻഡറി ഷൂട്ടർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 118 ഡിഗ്രി ഫീൽഡ് വ്യൂ (എഫ്ഒവി), 5 മെഗാപിക്സൽ മാക്രോ എന്നിവ ഉൾക്കൊള്ളുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്‌ഫോണിൽ വരുന്നത്. 2 മെഗാപിക്സൽ ഡെപ്ത് സെൻസർ ഷൂട്ടറും ഈ ഫോണിന്റെ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു. സെൽഫികൾ പകർത്തുവാൻ ഇവിടെ മുൻവശത്തായി വാട്ടർ ഡ്രോപ്പ് നോച്ചിൽ സ്ഥാപിച്ചിരിക്കുന്ന 8 മെഗാപിക്സൽ ക്യാമറ സെൻസർ ലഭിക്കുന്നു.

റെഡ്മി 9 പ്രൈം സ്മാർട്ഫോൺ

മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) വികസിപ്പിക്കാവുന്ന 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജാണ് റെഡ്മി 9 പ്രൈമിന് ലഭിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, ഐആർ ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. പുറകളിലായി മൗണ്ട് ചെയ്ത ഫിംഗർ‌പ്രിൻറ് സെൻ‌സറും ഫോണിനുണ്ട്, കൂടാതെ പി 2 ഐ സ്പ്ലാഷ് പ്രൂഫുമാണ്.

റെഡ്മി 9 പ്രൈം ഹാൻഡ്‌സെറ്റ്

3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഈ ഹാൻഡ്സെറ്റിൻറെ മറ്റ് പ്രധാന സവിശേഷതകൾ. പി 2 ഐ കോട്ടിംഗ്, സൗജന്യ ഫോൺ കേസ്, ടി യു വി സർട്ടിഫിക്കേഷൻ എന്നിവയും ഈ സ്മാർട്ട്ഫോണിനൊപ്പം ഷവോമി നൽകുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ വലിയ വിജയം കരസ്ഥമാക്കിയ ഒരു സ്മാർട്ഫോണാണ് റെഡ്മി 9 പ്രൈം. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,020mAh ബാറ്ററിയാണ് ഈ ഫോണിന് ചാർജ് നൽകുന്നത്. റെഡ്മി 9 പ്രൈം 163.32x77.01x9.1 മിമി, 198 ഗ്രാം ഭാരവും വരുന്നു.

Best Mobiles in India

English summary
The second time, Redmi 9 Prime will go on sale through Amazon and Mi.com. The sale starts today, August 24, at 12 pm (noon). The phone was introduced earlier this month and sports the same set of specifications as Redmi 9 launched in June in Spain.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X