റെഡ്മി 9 പ്രൈം, റെഡ്മി 9 ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്‌ക്കെത്തും: വില, സവിശേഷതകൾ
റെഡ്മി 9 പ്രൈം, റെഡ്മി 9 തുടങ്ങിയ സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യയിൽ ഓൺലൈൻ വിപണനകേന്ദ്രങ്ങളായ ആമസോൺ ഇന്ത്യ, എംഐ.കോം വഴി ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്‌ക്കെത്തും. റെഡ്മി 9 പ്രൈമിന് ഹെലിയോ ജി 80 SoC പ്രോസസറും, റെഡ്മി 9 ന് മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസ്സറും വരുന്നു. റെഡ്മി 9 പ്രൈം 5,020 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്, റെഡ്മി 9 ന് 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. അതുപോലെ, റെഡ്മി 9 പ്രൈം മോഡലിന് പുറകിലായി ഒരു ക്വാഡ് ക്യാമറ സെറ്റപ്പും, കൂടാതെ റെഡ്മി 9ന് ട്രിപ്പിൾ ക്യാമറ സെറ്റപ്പും വരുന്നു.

റെഡ്മി 9 പ്രൈം, റെഡ്മി 9 വില: ഇന്ത്യയിലെ വിൽപ്പന വിശദാംശങ്ങൾ
റെഡ്മി 9 പ്രൈമിന്റെ 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയും, 4 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 11,999 രൂപയുമാണ് വില വരുന്നത്. മാറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, സ്പേസ് ബ്ലൂ, സൺറൈസ് ഫ്ലെയർ കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വില്പനയ്ക്കായി വരുന്നു. മുൻപ് സൂചിപ്പിച്ചതുപോലെ, ആമസോൺ, എംഐ.കോം വഴി ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും.

റെഡ്മി 9 ന്റെ 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് വില 8,999 രൂപയും, 4 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 9,999 രൂപയുമാണ് വില വരുന്നത്. ഈ ഫോൺ കാർബൺ ബ്ലാക്ക്, സ്കൈ ബ്ലൂ, സ്പോർട്ടി ഓറഞ്ച് തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരുന്നു. ആമസോൺ, എംഐ.കോം വഴിയും ഇത് ഒരേ സമയം വിൽപ്പനയ്‌ക്കായി വരുന്നു. ഈ രണ്ട് സ്മാർട്ട്ഫോണുകളിലെയും വിൽപ്പന ഓഫറുകളിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ക്യാഷ്ബാക്കും ഉൾപ്പെടുന്നു.

റെഡ്മി 9 പ്രൈം: സവിശേഷതകൾ
റെഡ്മി 9 പ്രൈം ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ എംഐയുഐ 11 നൊപ്പം പ്രവർത്തിക്കുന്നു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹെലിയോ ജി 80 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) വികസിപ്പിക്കാവുന്ന 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജാണ് റെഡ്മി 9 പ്രൈമിന് ലഭിക്കുന്നത്.

റെഡ്മി 9 പ്രൈമിന് ലഭിക്കുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 13 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 8 മെഗാപിക്സൽ സെക്കൻഡറി ഷൂട്ടർ, അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുണ്ട്. സെൽഫികൾ പകർത്തുന്നതിനായി നിങ്ങൾക്ക് 8 മെഗാപിക്സൽ ക്യാമറ സെൻസർ ലഭിക്കും. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,020mAh ബാറ്ററിയാണ് റെഡ്മി 9 പ്രൈമിന് പിന്തുണ. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, ഐആർ ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. പിൻവശത്തായി ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.

റെഡ്മി 9: സവിശേഷതകൾ
റെഡ്മി 9ൽ ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി എംഐയുഐ 12 ഉപയോഗിച്ച് പ്രീലോഡുചെയ്‌ത ഇത് 6.53 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. 4 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിൽ പ്രവർത്തിക്കുന്നത്. റെഡ്മി 9 ന് 64 ജിബിയും 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്, ഇവ രണ്ടും മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) ഒരു പ്രത്യേക സ്ലോട്ടിലൂടെ വികസിപ്പിക്കാനാകും.

13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പൊടെയാണ് റെഡ്മി 9 വരുന്നത്. സെൽഫികൾ പകർത്തുവാൻ റെഡ്മി 9 ന് മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ വരുന്നു. 10W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 9ൽ ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നു. നിങ്ങൾക്ക് 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ലഭിക്കും. കൂടാതെ, റെഡ്മി 9ൻറെ പുറകിലായി ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.


Click it and Unblock the Notifications