റെഡ്‌മി 9 പ്രൈം, റെഡ്‌മി നോട്ട് 9 വിൽപ്പന ഇന്ന് ഇന്ത്യയിൽ: വില, സവിശേഷതകൾ

|

റെഡ്‌മി 9 പ്രൈം, റെഡ്‌മി നോട്ട് 9 സ്മാർട്ഫോണുകൾ ആമസോൺ, എംഐ.കോം തുടങ്ങിയ ഓൺലൈൻ വിപണന കേന്ദ്രങ്ങൾ വഴി ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് വില്പന നടത്തും. റെഡ്മി 9 പ്രൈം കഴിഞ്ഞ മാസം ആദ്യം പുറത്തിറങ്ങിയപ്പോൾ റെഡ്മി നോട്ട് 9 ജൂലൈയിൽ ലോഞ്ച് ചെയ്തു. രണ്ട് ഷവോമി ഫോണുകളിലും ക്വാഡ് റിയർ ക്യാമറ സെറ്റപ്പുകളും ശ്രദ്ധേയമായ സവിശേഷതകളും വരുന്നു. റെഡ്മി 9 പ്രൈം രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. റെഡ്മി നോട്ട് 9 മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് വിപണിയിൽ വരുന്നത്. ഈ രണ്ട് ഫോണുകളിലും വലിയ 5,020mAh ബാറ്ററിയുമുണ്ട്. ഈ ഹാൻഡ്സെറ്റുകളുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

റെഡ്‌മി 9 പ്രൈം, റെഡ്മി നോട്ട് 9: ഇന്ത്യയിൽ വരുന്ന വില, ലഭ്യത

റെഡ്‌മി 9 പ്രൈം, റെഡ്മി നോട്ട് 9: ഇന്ത്യയിൽ വരുന്ന വില, ലഭ്യത

റെഡ്മി 9 പ്രൈം ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, എംഐ.കോം വഴി വിൽപ്പനയ്‌ക്കെത്തും. റെഡ്മി 9 പ്രൈമിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയും, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയുമാണ് വില വരുന്നത്. മാറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, സ്പേസ് ബ്ലൂ, സൺ‌റൈസ് ഫ്ലെയർ തുടങ്ങിയ കളർ ഓപ്ഷനുകളിൽ ഇത് വിപണയിൽ വരുന്നു.

റെഡ്മി നോട്ട് 9ൻറെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയും, 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 13,499 രൂപയും, 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് വില വരുന്നത്. റെഡ്മി നോട്ട് 9 അക്വാ ഗ്രീൻ, അക്വാ വൈറ്റ്, പെബിൾ ഗ്രേ, സ്കാർലറ്റ് റെഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ആമസോൺ, എംഐ.കോം എന്നിവയിലൂടെ റെഡ്മി 9 പ്രൈമിന് സമാനമായി ഇത് വിൽപ്പനയ്‌ക്കെത്തും.

റെഡ്‌മി 9 പ്രൈം: സവിശേഷതകൾ

റെഡ്‌മി 9 പ്രൈം: സവിശേഷതകൾ

1,080 x 2,340 പിക്‌സൽ റെസൊല്യൂഷൻ വരുന്ന 6.53 ഇഞ്ച് ഫുൾ എച്ഡി പ്ലസ് ഡിസ്പ്ലേയാണ് റെഡ്മി 9 പ്രൈമിന്റെ പ്രധാന സവിശേഷത. വാട്ടർഡ്രോപ്-സ്റ്റൈൽ നോച്ചിൽ റെഡ്മി 9 പ്രൈമിൻറെ ഫ്രണ്ട് ക്യാമറ വരുന്നു. 19.5:9 ആസ്പെക്ട് റേഷിയോ, 400 നിറ്റ്സ് ബ്രൈറ്റ്നെസ്സ് എന്നിവയുള്ള ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗ്ലാസ് 3 സ്ക്രീൻ പ്രൊട്ടക്ഷനും കമ്പനി നൽകിയിരിക്കുന്നു. മാത്രമല്ല സ്പ്ലാഷ് പ്രൂഫ് ആയ പി2 ഐ കോട്ടിങ്ങുമുണ്ട്. ആൻഡ്രോയിഡ് 10 അടിസ്ഥാനമായ എംഐയുഐ 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. മീഡിയടെക് ഹീലിയോ ജി 80 ഒക്ട-കോർ പ്രോസസ്സറാണ് റെഡ്മി 9 പ്രൈമിന് കമ്പനി നൽകിയിരിക്കുന്നത്.

റിയൽ‌മി നാർ‌സോ 20പ്രോ സ്മാർട്ട്ഫോണന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളുംറിയൽ‌മി നാർ‌സോ 20പ്രോ സ്മാർട്ട്ഫോണന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

 5,020mAh ബാറ്ററി

എഫ്/2.2 അപ്പർച്ചർ വരുന്ന 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ 118 ഡിഗ്രി അൾട്രാ-വൈഡ് സെൻസർ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേർന്നതാണ് റെഡ്മി 9 പ്രൈമിൻറെ ക്വാഡ് ക്യാമറ സെറ്റപ്പ്. 8 മെഗാപിക്സൽ ഫ്രന്റ് ക്യാമറ വീഡിയോ കോളിങിനും സെൽഫിയ്ക്കുമായി സജ്ജീകരിച്ചിരിക്കുന്നു. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,020mAh ബാറ്ററിയാണ് ഈ ഹാൻഡ് സെറ്റിനുള്ളത്. 4ജി വോൾട്ടെ, വൈ-ഫൈ 802.11 a/b/g/n/ac, ബ്ലൂടൂത്ത് v5, വൈ-ഫൈ ഡയറക്റ്റ്, എഫ്എം റേഡിയോ, എൻഎഫ്സി, ജിപിഎസ്, എജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ വരുന്നത്.

റെഡ്മി നോട്ട് 9: സവിശേഷതകൾ

റെഡ്മി നോട്ട് 9: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന റെഡ്മി നോട്ട് 9 ആൻഡ്രോയിഡ് 10 അടിസ്ഥാനമായുള്ള എംഐയുഐ 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.53-ഇഞ്ചുള്ള ഫുൾ എച്ച്ഡി+ 1,080x2,340 പിക്സൽ ഐപിഎസ് ഡിസ്പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ വരുന്നു. 19.5:9 ആസ്പെക്ട് റേഷിയോയിൽ ഈ ഹാൻഡ്‌സെറ്റ് വരുന്നു. മീഡിയടെക് ഹീലിയോ ജി 85 ഒക്ട-കോർ പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്‌ഷനുകൾ ഒരു മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വിപുലീകരിക്കാവുന്നതാണ്.

റെഡ്മി നോട്ട് 9: ക്യാമറ

റെഡ്മി നോട്ട് 9: ക്യാമറ

എഫ്/1.79 ലെൻസുള്ള 48 മെഗാപിക്സൽ സാംസങ് ജിഎം1 പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ്/2.2 ലെൻസുള്ള 8 മെഗാപിക്സൽ സെക്കന്ററി സെൻസർ, എഫ്/2.4 മാക്രോ ലെൻസുള്ള ഒരു 2 മെഗാപിക്സൽ സെൻസർ, എഫ്/2.4 ലെൻസുള്ള ഒരു 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ വരുന്നതാണ് ഈ ഹാൻഡ്‌സെറ്റിന്റെ ക്വാഡ് ക്യാമറ സെറ്റപ്പ്. സെൽഫികൾ പകർത്തുന്നതിനായി മുൻവശത്ത് 13 മെഗാപിക്സലിന്റെ പഞ്ച്-ഹോൾ സെൽഫി ക്യാമറയും വരുന്നു.

22.5W ഫാസ്റ്റ് ചാർജിങ്ങുള്ള 5,020mAh ബാറ്ററി

22.5W ഫാസ്റ്റ് ചാർജിങ്ങുള്ള 5,020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9ൽ വരുന്നത്. ചാർജർ ഈ സ്മാർട്ഫോണിനൊപ്പം നിങ്ങൾക്ക് ലഭിക്കുന്നതാണ്. വൈ-ഫൈ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത്, 3.5 എംഎം ഓഡിയോ ജാക്ക്, ഇൻഫ്രാറെഡ് ബ്ലാസ്റ്റർ, ജിപിഎസ്, എ-ജിപിഎസ് തുടങ്ങിയ കണക്ടിവിറ്റി ഓപ്‌ഷനുകളിൽ ഈ ഡിവൈസ് വരുന്നു.

Best Mobiles in India

English summary
Today, September 25, Redmi 9 Prime and Redmi Note 9 will go on sale via Amazon and Mi.com starting at 12 pm (noon). Redmi 9 Prime was released early last month, while July saw the launch of Redmi Note 9.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X