10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

|

10,000 രൂപയിൽ താഴെ വില വരുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ കണ്ടെത്തുകയെന്നത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. വിതരണ ശൃംഖലയുടെ പരിമിതികളും ലോകമെമ്പാടുമുള്ള ആഗോള ചിപ്പ് ക്ഷാമ പ്രതിസന്ധിയും കാരണം നിർമാതാക്കൾ അവരുടെ മിക്ക ഫോണുകളുടെയും വില ഉയർത്തുന്നതാണ് പ്രധാന കാരണം. ഇത് ബജറ്റ് സെഗ്മെന്റിൽ കൂടുതൽ ഫീച്ചറുകളും ശേഷിയുമുള്ള സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യാതിരിക്കാനും കാരണമാകുന്നു. ഇത്രയും പ്രശ്നങ്ങൾ വിപണിയെ ബാധിക്കുന്നുണ്ടെങ്കിലും റിയൽമി, റെഡ്മി,പോക്കോ എന്നീ ബ്രാൻഡുകൾ എല്ലാം ഈ റേഞ്ചിൽ മികച്ച സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നുണ്ട്. 10,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിലെ മികച്ച ചില സ്മാർട്ട്ഫോണുകൾ അറിയാൻ തുടർന്ന് വായിക്കുക.

റെഡ്മി 9

റെഡ്മി 9

റെഡ്മി 9 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിട്ട് കുറച്ച് കാലമായ സ്മാർട്ട്ഫോൺ ആണ്. എന്നാൽ ഇന്നും 10,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റിലെ മികച്ച ഓപ്ഷനുകളിൽ ഒന്നാണ് റെഡ്മി 9 സ്മാർട്ട്ഫോൺ. 4 ജിബി റാം + 64 ജിബി സ്‌റ്റോറേജ്, 4 ജിബി റാം + 128 ജിബി ഇന്റേണൽ സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് റെഡ്മി 9 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്.

റിയൽമി ജിടി 2 vs വൺപ്ലസ് നോർഡ് 2: പ്രീമിയം സെഗ്മെന്റിലെ മികച്ച ഫോൺ ഏത്?റിയൽമി ജിടി 2 vs വൺപ്ലസ് നോർഡ് 2: പ്രീമിയം സെഗ്മെന്റിലെ മികച്ച ഫോൺ ഏത്?

റെഡ്മി

9,499 രൂപ മുതൽ 9,999 രൂപ വരെയാണ് റെഡ്മി 9 സ്മാർട്ട്ഫോണിന് വില വരുന്നത്. മീഡിയടെക് ഹീലിയോ ജി35 എസ്ഒസിയും റെഡ്മി 9 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 13 മെഗാ പിക്സൽ എഐ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റവും 5 മെഗാ പിക്സൽ സെൽഫി ഷൂട്ടറുമാണ് റെഡ്മി 9 സ്മാർട്ട്ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റിൽ വരുന്നത്. 6.53 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലെയും റെഡ്മി 9 സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. 5000 എംഎഎച്ച് ബാറ്ററിയും റെഡ്മി 9 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

റിയൽമി സി31

റിയൽമി സി31

ഇന്ത്യയിൽ ഇപ്പോൾ 10,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് റിയൽമി സി31. യുണിസോക്ക് ടി612 പ്രൊസസർ, 4 ജിബി വരെയുള്ള എൽപിഡിഡിആർ4എക്സ് റാം. 64 ജിബി യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനും റിയൽമി സി31 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 6.5 ഇഞ്ച് ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലെയും റിയൽമി സി31 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

ഫോണിൽ അതിവേഗം ഡാറ്റ തീരുന്നുണ്ടോ?, പരിഹാരമുണ്ട്ഫോണിൽ അതിവേഗം ഡാറ്റ തീരുന്നുണ്ടോ?, പരിഹാരമുണ്ട്

സി31

13 മെഗാ പിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും 5 മെഗാപി ക്‌സൽ സെൽഫി ഷൂട്ടറും റിയൽമി സി31 സ്മാർട്ട്ഫോണിൽ ഉണ്ട്. 3 ജിബി റാം + 32 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് റിയൽമി സി31 സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ വരുന്നത്. 8,999 രൂപയാണ് ഈ മോഡലിന് വില വരുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് മോഡലിന് 9,999 രൂപയാണ് വില വരുന്നത്.

പോക്കോ സി31

പോക്കോ സി31

10,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റിൽ അധികം മോഡലുകൾ പോക്കോ ഓഫർ ചെയ്യുന്നില്ല. പോക്കോ സി31 മാത്രമാണ് ഈ സെഗ്മെന്റിലെ പോക്കോ സ്മാർട്ട്ഫോൺ. ലഭ്യമായ മികച്ച ഓപ്ഷനുകളിൽ ഒന്ന് കൂടിയാണ് ഈ ഡിവൈസ്. പോക്കോ സി31 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിൽ വിപണിയിൽ എത്തുന്നത്. 32 ജിബി, 64 ജിബി സ്റ്റോറേജ് ഓപ്ഷനുകളാണ് പോക്കോ സി31 ഓഫർ ചെയ്യുന്നത്.

സാംസങ് ഗാലക്സി എം53 5ജി vs വൺപ്ലസ് നോർഡ് സിഇ 2 5ജി; മിഡ്റേഞ്ചിലെ വമ്പന്മാർസാംസങ് ഗാലക്സി എം53 5ജി vs വൺപ്ലസ് നോർഡ് സിഇ 2 5ജി; മിഡ്റേഞ്ചിലെ വമ്പന്മാർ

പോക്കോ സി31 സ്മാർട്ട്ഫോൺ

ഈ രണ്ട് കോൺഫിഗറേഷനുകൾക്കും യഥാക്രമം 8,499 രൂപയും 9,499 രൂപയും വില വരുന്നു. 6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയും പോക്കോ സി31 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 13 മെഗാ പിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, മീഡിയടെക് ഹീലിയോ ജി35 പ്രൊസസർ, 5000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെ വിലയ്ക്കനുസരിച്ച് പരമാവധി ഫീച്ചറുകളും പോക്കോ സി31 സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നു.

മൈക്രോമാക്‌സ് ഇൻ 2 ബി

മൈക്രോമാക്‌സ് ഇൻ 2 ബി

10,000 രൂപയിൽ താഴെ വില വരുന്ന നിരവധി സ്മാർട്ട്ഫോണുകൾ മൈക്രോമാക്‌സ് ഓഫർ ചെയ്യുന്നു. അക്കൂട്ടത്തിലെ മികച്ച ഓപ്ഷനുകളിൽ ഒന്നാണ് മൈക്രോമാക്‌സ് ഇൻ 2 ബി. യുണിസോക് ടി610 എസ്ഒസി, 6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലെ, 5000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെ നിരവധി ഫീച്ചറുകളും മൈക്രോമാക്‌സ് ഇൻ 2 ബി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

അടുത്തയാഴ്ച പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്അടുത്തയാഴ്ച പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്

മൈക്രോമാക്‌സ്

മൈക്രോമാക്‌സ് ഇൻ 2 ബി സ്മാർട്ട്ഫോൺ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റവും ഫീച്ചർ ചെയ്യുന്നു. മൈക്രോമാക്‌സ് ഇൻ 2 ബി സ്മാർട്ട്ഫോണിന്റെ രണ്ട് വേരിയന്റുകളാണ് വിപണിയിൽ എത്തിയിട്ടുള്ളത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 8,999 രൂപയാണ് വില വരുന്നത്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് മോഡലിന് 9,999 രൂപയാണ് വിലയിട്ടിരിക്കുന്നത്.

റിയൽമി നാർസോ 30എ

റിയൽമി നാർസോ 30എ

10,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ലഭ്യമായ മികച്ച ഓപ്ഷനുകളിൽ ഒന്നാണ് റിയൽമി നാർസോ 30എ. 3 ജിബി റാം + 32 ജിബി സ്റ്റോറേജുള്ള ബേസ് മോഡലിന് 8,999 രൂപയിലും 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് മോഡലിന് 9,999 രൂപയും വില വരുന്നു. മീഡിയാടെക് ഹീലിയോ ജി85 എസ്ഒസി, 13 മെഗാ പിക്സൽ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം, വലിയ 6000 എംഎഎച്ച് ബാറ്ററി, ഫുൾസ്‌ക്രീൻ മിനി ഡ്രോപ്പ് ഡിസ്‌പ്ലെ എന്നീ ഫീച്ചറുകളും റിയൽമി നാർസോ 30എ സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

കോളജ് വിദ്യാർഥികൾക്ക് സെലക്റ്റ് ചെയ്യാൻ അടിപൊളി ലാപ്ടോപ്പുകൾകോളജ് വിദ്യാർഥികൾക്ക് സെലക്റ്റ് ചെയ്യാൻ അടിപൊളി ലാപ്ടോപ്പുകൾ

Best Mobiles in India

English summary
Finding a great smartphone that costs less than Rs 10,000 can be a little daunting. Despite all these problems affecting the market, the brands like Realme, Redmi and Poco are all presenting the best smartphones in this range. know some of the best smartphones in the segment priced below Rs 10,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X