റെഡ്മി 9 എ ആദ്യ വിൽപന ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും: വില, സവിശേഷതകൾ

|

ഷവോമി സബ് ബ്രാൻഡുകളുടെ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോൺ നിരയിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റെഡ്മി 9 എയുടെ വിൽപന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഈ ആഴ്ച ആദ്യം അവതരിപ്പിച്ച റെഡ്മി 9 എയ്ക്ക് ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 25 SoC പ്രോസസറാണ് കരുത്തേകുന്നത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന് നൽകിയിരിക്കുന്നത്. സിംഗിൾ റിയർ ക്യാമറയും മുൻവശത്ത് വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ചും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു. മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ സ്മാർട്ഫോൺ റെഡ്മി 9 എ ആമസോൺ, എംഐ.കോം, എംഐ ഹോം തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വിൽപ്പനയ്‌ക്കെത്തും.

റെഡ്മി 9 എ: ഇന്ത്യയിൽ വരുന്ന വില

റെഡ്മി 9 എ: ഇന്ത്യയിൽ വരുന്ന വില

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് റെഡ്മി 9 എ വരുന്നത്. 2 ജിബി + 32 ജിബി മോഡലിന് ഇന്ത്യയിൽ 6,799 രൂപയും ,3 ജിബി + 32 ജിബി വേരിയന്റിന് 7,499 രൂപയുമാണ് വില വരുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, നേച്ചർ ഗ്രീൻ, സീ ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്‌ഫോൺ വില്പനയ്ക്ക് എത്തുന്നത്. ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ വഴി റെഡ്മി 9 എ ഉച്ചയ്ക്ക് 12 മണിക്ക് വില്പന ആരംഭിക്കും. ഇത് ഉടൻ ഓഫ്‌ലൈൻ റീട്ടെയിൽ പങ്കാളികളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ റെഡ്മി 9 എ: വിൽപ്പന ഓഫറുകൾ

ഇന്ത്യയിൽ റെഡ്മി 9 എ: വിൽപ്പന ഓഫറുകൾ

എച്ച്എസ്ബിസി ക്യാഷ്ബാക്ക് കാർഡുകളിൽ അഞ്ച് ശതമാനം തൽക്ഷണ കിഴിവും പ്രൈം അംഗങ്ങൾക്ക് ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിൽ നിന്ന് അഞ്ച് ശതമാനവും (പ്രൈം ഇതര അംഗങ്ങൾക്ക് മൂന്ന് ശതമാനം കിഴിവ്) ഉൾപ്പെടെ നിരവധി ഓഫറുകൾ ആമസോൺ ലഭ്യമാക്കുന്നു. തിരഞ്ഞെടുത്ത കാർഡുകളിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം വിലകുറഞ്ഞ ഇഎംഐ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

64 എംപി ക്യാമറയുമായി പോക്കോ എക്‌സ് 3 ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ64 എംപി ക്യാമറയുമായി പോക്കോ എക്‌സ് 3 ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

റെഡ്മി 9 എ: സവിശേഷതകൾ

റെഡ്മി 9 എ: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി ഡ്യുവൽ സിം (നാനോ) റെഡ്മി 9 എ എംഐയുഐ 12 ൽ പ്രവർത്തിക്കുന്നു. 6.53 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) എൽസിഡി ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലേ 20: 9 ആസ്പെക്ടറ്റ് റേഷിയോയിൽ ഈ സ്മാർട്ഫോൺ വരുന്നു. ഇതിന് ചുറ്റും താരതമ്യേന കട്ടിയുള്ള ബെസലുകളുണ്ട്. 3 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഹെലിയോ ജി 25 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്. റെഡ്മി 9 എയുടെ പുറകിലായി 12 മെഗാപിക്സൽ സെൻസർ എഫ് / 2.2 അപ്പർച്ചർ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി, 5 മെഗാപിക്സൽ സെൻസർ മുൻവശത്തുള്ള വാട്ടർഡ്രോപ്പ്-സ്റ്റൈലിൽ നൽകിയിരിക്കുന്നു.

ഇന്ത്യയിൽ റെഡ്മി 9 എ ലോഞ്ച്

ഈ സ്മാർട്ട്‌ഫോണിന്റെ ഇൻബിൽറ്റ് സ്റ്റോറേജ് 32 ജിബി ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി (512 ജിബി വരെ) വിപുലീകരിക്കാൻ കഴിയും. 10W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 9 എൽ വരുന്നത്. റെഡ്മി 9 എയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നു. എഐ ഫെയ്‌സ് അൺലോക്കിനെയും ഈ സ്മാർട്ട്ഫോൺ പിന്തുണയ്‌ക്കുന്നു. റെഡ്മി 9 എ സ്പ്ലാഷ് റെസിസ്റ്റിവിറ്റിയുള്ള പി 2 ഐ കോട്ടിംഗും ഇതിലുണ്ട്. റെഡ്മി 9 എയ്ക്ക് 164.9x77.07x9 മിമി നീളവും 194 ഗ്രാം ഭാരവും വരുന്നു.

Best Mobiles in India

English summary
Redmi 9A, the latest phone in the budget-friendly smartphone lineup of the Xiaomi sub-brand, is scheduled to go on sale for the first time today, September 4, beginning at 12 pm (noon).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X