റെഡ്‌മി 9 എ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്കെത്തും: ഇന്ത്യയിൽ വരുന്ന വില, സവിശേഷതകൾ
റെഡ്മി 9 എ ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12:00 മണിക്ക് ആമസോൺ, എംഐ.കോം വഴി വിൽപ്പനയ്‌ക്കെത്തും. ഈ മാസം ആദ്യം അവതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ മൂന്ന് കളർ ഓപ്ഷനുകളിലും രണ്ട് കോൺഫിഗറേഷനുകളിലും ലഭ്യമാണ്. റെഡ്‌മി 9 എയുടെ പ്രധാന സവിശേഷതകളിൽ 5,000 എംഎഎച്ച് ബാറ്ററിയും ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 25 SoC പ്രോസസറും ഉൾപ്പെടുന്നു. റെഡ്മി 9 എയ്ക്ക് സ്പ്ലാഷ് റെസിസ്റ്റൻസുള്ള പി 2 ഐ കോട്ടിംഗ് വരുന്നു. ഒരു എൻട്രി ലെവൽ ബജറ്റ് സ്മാർട്ഫോണാണ് റെഡ്‌മി 9 എ. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമിയുടെ ബജറ്റ് സെഗ്മെന്റിലേക്കുള്ള സ്മാർട്ഫോൺ ശ്രേണി റെഡ്മി 9ലെ ആദ്യ ഹാൻഡ്‌സെറ്റാണ് റെഡ്‌മി 9 എ.

ഇന്ത്യയിൽ റെഡ്‌മി 9 എ വില, ലഭ്യത
ഇന്ന് ഉച്ചയ്ക്ക് 12:00 മണി മുതൽ ആമസോൺ, എംഐ.കോം വഴി റെഡ്മി 9 എ വിൽപനയ്ക്കായി ലഭ്യമായി തുടങ്ങും. ഈ ഹാൻഡ്‌സെറ്റിൻറെ 2 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 6,799 രൂപയും, 3 ജിബി + 32 ജിബി മോഡലിന് 7,499 രൂപയുമാണ് വില വരുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, നേച്ചർ ഗ്രീൻ, സീ ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് റെഡ്മി 9 എ വരുന്നത്. ഈ സ്മാർട്ട്ഫോണിനുള്ള ആമസോണിലെ സെയിൽ ഓഫറുകളിൽ 320 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഉൾപ്പെടുന്നു. തിരഞ്ഞെടുത്ത കാർഡുകൾ വഴി ഈ സ്മാർട്ഫോൺ വാങ്ങുമ്പോൾ കിഴിവ് ലഭിക്കുന്നതാണ്. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് ഇഎംഐ ഇടപാടുകൾക്ക് അഞ്ച് ശതമാനം തൽക്ഷണ കിഴിവ്, ആമസോൺ പേ യുപിഐയിൽ 10 ശതമാനം ക്യാഷ്ബാക്ക് എന്നിങ്ങനെയാണ് ഓഫറുകൾ ലഭിക്കുന്നത്.

റെഡ്മി 9 എ സവിശേഷതകൾ
റെഡ്മി 9 എയിൽ 6.53 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) എൽസിഡി ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലേ വരുന്നു. ഇതിന് 20: 9 ആണ് ആസ്പെക്ടറ്റ് റേഷിയോ വരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഡ്യുവൽ നാനോ സിം വരുന്ന റെഡ്മി 9 എയിൽ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 25 SoC പ്രോസസർ, 3 ജിബി വരെ റാം എന്നിവ വരുന്നു. 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് വരുന്ന ഈ ഡിവൈസിൽ സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യുന്നതിനായി ഡിവൈസിൽ ഒരു പ്രത്യേക മൈക്രോകാർഡ് എസ്ഡി സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.

റെഡ്മി 9 എ: ക്യമറ സവിശേഷതകൾ
റെഡ്മി 9 എ സ്മാർട്ട്ഫോണിന്റെ പിന്നിൽ ഒരു ക്യമറയാണ് വരുന്നത്. ഈ ക്യാമറ 12 മെഗാപിക്സൽ സെൻസറാണ്. എഫ് / 2.2 അപ്പർച്ചറുള്ള ലെൻസും പിൻക്യാമറയിൽ കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 5 മെഗാപിക്സൽ സെൻസറാണ് ഡിവൈസിന്റെ മുൻവശത്ത് നൽകിയിട്ടുള്ളത്. ഈ സെൽഫി ക്യാമറ വാട്ടർഡ്രോപ്പ് നോച്ചിലാണ് വരുന്നത്.

10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് റെഡ്മി 9 എയിൽ വരുന്നത്. 4G വോൾട്ടേ, വൈ-ഫൈ 802.11 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് 5, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. 164.9x77.07x9 മിമി നീളവും 194 ഗ്രാം ഭാരവുമാണ് ഈ ഹാൻഡ്‌സെറ്റിന്.


Click it and Unblock the Notifications