ഇന്ത്യയിൽ റെഡ്മി 9 എയുടെ വില വർദ്ധിപ്പിച്ചു: പുതിയ വില, സവിശേഷതകൾ

|

റെഡ്മി 9 എയുടെ ബേസിക് 2 ജിബി റാമിനും 32 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിനും ഇപ്പോൾ ഇന്ത്യയിൽ വില വർധിപ്പിച്ചിരിക്കുകയാണ്. മുമ്പ്, രാജ്യത്ത് 6,799 രൂപ വിലയുണ്ടായിരുന്ന ഈ ബേസിക് വേരിയന്റിന് ഇപ്പോൾ 6,999 രൂപയാണ് വില വരുന്നത്. എന്നാൽ, ഇതിൻറെ ഹൈ-എൻഡ് മോഡലിന്റെ വില ഓഞ്ഞ വിലയ്ക്ക് തുല്യമാണ്. റെഡ്മി 9 എയുടെ പുതിയ വില ഇതിനകം ആമസോണിലും എംഐ.കോമിലും കാണിക്കുന്നുണ്ട്. നേച്ചർ ഗ്രീൻ, സീ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ ലഭ്യമാണ്.

റെഡ്മി 9 എ: സവിശേഷതകൾ

റെഡ്മി 9 എ: സവിശേഷതകൾ

റെഡ്മി 9 എയിൽ 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.53 ഇഞ്ച് എച്ച്ഡി + ഐപിഎസ് എൽസിഡി പാനൽ ഉപയോഗിക്കുന്നു. ഡിസ്പ്ലേ 720 x 1600 പിക്സൽ റെസല്യൂഷനും കൂടാതെ സെൽഫി ക്യാമറ സ്ഥാപിക്കുന്നതിനായി മുകളിൽ ഒരു വാട്ടർ ഡ്രോപ്പ് നോച്ച് സവിശേഷതയുണ്ട്. 3 ജിബി വരെ റാമും 62 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ 2 ജിഗാഹെർട്‌സ് ഒക്ടാ-കോർ മീഡിയടെക് ഹെലിയോ ജി 25 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാൻ ഇതിൽ സാധിക്കും.

 ഡോൾബി വിഷൻ സപ്പോർട്ടുമായി നോക്കിയ സ്മാർട്ട് ടിവി 75-ഇഞ്ച് 4 കെ യുഎച്ച്ഡി മോഡൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ ഡോൾബി വിഷൻ സപ്പോർട്ടുമായി നോക്കിയ സ്മാർട്ട് ടിവി 75-ഇഞ്ച് 4 കെ യുഎച്ച്ഡി മോഡൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

റെഡ്മി 9 എ: ക്യാമറ സവിശേഷതകൾ

ആൻഡ്രോയ്‌ഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ഔട്ട്-ഓഫ്-ബോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.13 മെഗാപിക്സൽ പിൻ ക്യാമറയും (എഫ്/2.2 അപർച്ചർ), 5 മെഗാപിക്സൽ സെൽഫി ക്യാമറയും റെഡ്മി 9 എയ്ക്കുണ്ട്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 9 എയിൽ വരുന്നത്. 4 ജി വോൾട്ടേ, വൈ-ഫൈ 802.11 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് 5, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. 194 ഗ്രാം ഭാരമാണ് ഈ ഹാൻഡ്‌സെറ്റിന് വരുന്നത്.

ഇന്ത്യയിൽ റെഡ്മി 9 എയുടെ വില വർദ്ധിപ്പിച്ചു

എൽഇഡി ഫ്ലാഷിനൊപ്പമാണ് 13 എംപി പിൻ ക്യാമറയും ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. സെൽഫികൾക്കും വീഡിയോകൾക്കുമായി ഈ ഡിവൈസ് 5 എംപി മുൻ ക്യാമറയാണ് നൽകിയിരിക്കുന്നത്. ക്യാമറ പ്രേമികൾക്ക് ഈ ഹാൻഡ്‌സെറ്റ് ഒരു നല്ല ഓപ്ഷൻ ആയിരിക്കില്ല; എന്നാൽ, ഈ ബജറ്റ് ഫോൺ ദൈനംദിന ഉപയോഗത്തിന് നല്ലൊരു ഓപ്ഷനായിരിക്കും. കൂടാതെ, ഈ ഡിവൈസ് ഒരു എഐ ഫേസ് അൺലോക്കും പി2ഐ കോട്ടിംഗും വാഗ്ദാനം ചെയ്യുന്നു.

കുറഞ്ഞ വിലയും കിടിലൻ ഫീച്ചറുകളുമായി റെഡ്മി വാച്ച് പുറത്തിറങ്ങി; വിലയും സവിശേഷതകളുംകുറഞ്ഞ വിലയും കിടിലൻ ഫീച്ചറുകളുമായി റെഡ്മി വാച്ച് പുറത്തിറങ്ങി; വിലയും സവിശേഷതകളും

Best Mobiles in India

English summary
The base version was previously priced at Rs. 6,799 in the nation and will now cost Rs. 6,999. The price of its high-end edition, however, appears to be the same as the launch price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X