ഷവോമിയുടെ റെഡ്മി 9 എ, റെഡ്മി 9 പവർ സ്മാർട്ഫോണുകൾക്ക് വില വർദ്ധിപ്പിച്ചു
ഷവോമിയുടെ റെഡ്മി 9 എ, റെഡ്മി 9 പവർ തുടങ്ങിയ രണ്ട് സ്മാർട്ഫോണുകളും ബജറ്റ് വിഭാഗത്തിൽ വരുന്നവയാണ്. ഇന്ത്യൻ വിപണിയിൽ ഇന്ന് മുതൽ ഈ രണ്ട് സ്മാർട്ഫോണുകൾക്കും പുതിയ വിലകൾ ലഭിക്കും. എന്തുകൊണ്ടെന്നാൽ ഈ സ്മാർട്ഫോണുകൾക്ക് ഷവോമി ഇപ്പോൾ വില വർദ്ധിപ്പിച്ചിരിക്കുകയാണ്. 500 രൂപ, 300 രൂപ വീതമാണ് ഈ സ്മാർട്ഫോണുകൾക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്. വില വർദ്ധിപ്പിക്കുന്നതിനുള്ള കാരണവും പുതിയ വിലയും ചുവടെ നൽകിയിട്ടുണ്ട്.

ഷവോമി റെഡ്മി 9എ, റെഡ്മി 9 പവർ സ്മാർട്ഫോണുകൾക്ക് ഇന്ത്യയിൽ വരുന്ന വില
റെഡ്മി 9 എയ്ക്ക് 300 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്ന വില. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷന് 7,499 രൂപയാണ് വിൽപ്പനയ്ക്ക് നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ ഈ സ്മാർട്ഫോണിന് 7,799 രൂപയാണ് വരുന്ന പുതിയ വില. നേച്ചർ ഗ്രീൻ, സീ ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ നിന്നും നിങ്ങൾക്ക് ലഭിക്കും. റെഡ്മി 9 പവറിൻറെ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിനും 500 രൂപ വില വർദ്ധിപ്പിച്ചു. ഈ മോഡൽ ഇപ്പോൾ 12,999 രൂപയ്ക്ക് പകരം 13,499 രൂപയ്ക്കായിരിക്കും വിൽപ്പന നടത്തുന്നത്. മൈറ്റി ബ്ലാക്ക്, ഫിയറി റെഡ്, ഇലക്ട്രിക് ഗ്രീൻ, ബ്ലേസിംഗ് ബ്ലൂ നിറങ്ങളിൽ ഈ മോഡൽ ലഭ്യമാണ്. ഓൺലൈനിലും ഇന്ത്യയിൽ ബ്രിക്ക്, മോർട്ടാർ സ്റ്റോറുകളിലും ഇന്ന് മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരും.

പുതിയ വിലവർദ്ധനവ് ഉണ്ടായിട്ടും റെഡ്മി 9 എ, റെഡ്മി 9 പവർ വാങ്ങുന്നത് ഒരു മികച്ച ഓപ്ഷനാണോ?
എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.53 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയും സെൽഫി ക്യാമറയ്‌ക്കായി വാട്ടർ ഡ്രോപ്പ് നോച്ചും ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്. 13 എംപി എഐ പിൻ ക്യാമറയും 5 എംപി സെൽഫി ക്യാമറയും റെഡ്മി 9 എയുടെ ഒപ്റ്റിക്‌സിൽ ഉൾപ്പെടുന്നു. സ്റ്റാൻഡേർഡ് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയിലാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റെഡ്മി 9 പവറിന് മികച്ച സവിശേഷതകളാണ് നൽകിയിട്ടുള്ളത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ചേർന്ന സ്നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 48 എംപി മെയിൻ ലെൻസും 8 എംപി വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടെ ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഈ ഹാൻഡ്‌സെറ്റിലുള്ളത്. ഒരു ജോഡി 2 എംപി സെൻസറുകളും ഉണ്ട്. ഈ വേരിയന്റിന് 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയുമുണ്ട്.

ഈ രണ്ട് സ്മാർട്ഫോണുകളും നൽകിയിട്ടുള്ള വിലയ്ക്ക് മികച്ച ഹാർഡ്‌വെയറുകളുമായി വരുന്നു. എന്നാൽ, ഏറ്റവും പുതിയ വിലവർദ്ധനവ് ഉപയോക്താക്കൾക്കിടയിലെ ജനപ്രീതിയെ ബാധിച്ചേക്കാം. വില ഗണ്യമായി വർദ്ധിക്കുന്നില്ലെങ്കിലും ബജറ്റ് വിഭാഗത്തിൽ വരുന്ന വിലയിൽ ഒരു ചെറിയ വ്യത്യാസം മാത്രമേ ഉണ്ടാകുന്നുള്ളൂ.


Click it and Unblock the Notifications








