റെഡ്മി 9 എ ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്കെത്തും: വില, സവിശേഷതകൾ
റെഡ്മി 9 എ ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12:00 മണിക്ക് ആമസോൺ, എംഐ.കോം വഴി വിൽപ്പനയ്‌ക്കെത്തും. റെഡ്മി 9, റെഡ്മി 9 പ്രൈം, റെഡ്മി 9 ഐ എന്നിവ ഉൾപ്പെടുന്ന റെഡ്‌മി 9 സീരീസിന്റെ ഭാഗമായാണ് ഈ മാസം ആദ്യം ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. രണ്ട് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലുമാണ് റെഡ്മി 9 എ വിപണയിൽ വരുന്നത്. ഈ സ്മാർട്ട്ഫോണിൽ ഒരു പിൻ ക്യാമറയും ഒരൊറ്റ സെൽഫി ഷൂട്ടറുമാണ് നൽകിയിരിക്കുന്നത്. ജൂണിൽ റെഡ്മി 9 എ ആദ്യമായി മലേഷ്യയിൽ പുറത്തിറക്കി. ഒരു എൻട്രി ലെവൽ ബജറ്റ് സ്മാർട്ഫോണായ റെഡ്മി 9 എ അനവധി സവിശേഷതകളുമായി ഇന്ന് വീണ്ടും ഓൺലൈൻ വിപണയിൽ എത്തുകയാണ്.

റെഡ്മി 9 എ: വില
2 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള വേരിയന്റിന് 6,799 രൂപയും, 3 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള വേരിയന്റിന് 7,499 രൂപയുമാണ് വില വരുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, നേച്ചർ ഗ്രീൻ, സീ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് റെഡ്മി 9 എ വില്പനക്കെത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ എംഐ.കോം, ആമസോൺ വെബ്‌സൈറ്റുകൾ വഴി റെഡ്മി 9 എ വില്പനക്കെത്തും.

റെഡ്മി 9 എ: സവിശേഷതകൾ
ആൻഡ്രോയിഡ് 10ൽ അധിഷ്ഠിതമായോ വരുന്ന എംഐയുഐ 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു എൻട്രി ലെവൽ ഡ്യുവൽ സിം ഹാൻഡ്‌സെറ്റാണ് റെഡ്‌മി 9 എ. 20:9 ആസ്പെക്ട് റേഷ്യോയിൽ വരുന്ന 6.53 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡോട്ട് ഡ്രോപ്പ് സ്റ്റൈൽ എൽസിഡി ഡിസ്‌പ്ലേയാണ് റെഡ്മി 9 എയിൽ വരുന്നത്. മീഡിയടെക് ഹെലിയോ ജി 25 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

റെഡ്മി 9 എ: ക്യാമറ
എഫ്/2.2 അപർച്ചറിൽ വരുന്ന 13 മെഗാപിക്സൽ പിൻ ക്യാമറ നിങ്ങളെ മികച്ച രീതിയിൽ ഫോട്ടോകൾ, വിഡിയോകൾ തുടങ്ങിയവ പകർത്തുവാൻ സഹായിക്കുന്നു. മുൻപിലായി എഫ്/2.2 അപർച്ചറിൽ വരുന്ന വരുന്ന 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൽഫികൾ, വീഡിയോ കോളിങ് എന്നിവയ്ക്കുള്ളതാണ്. വാട്ടർ ഡ്രോപ്പ് നോച്ചിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

റെഡ്മി 9 എ: സ്റ്റോറേജ് കപ്പാസിറ്റി
32 ജിബി വരെ ഇന്റെർണൽ സ്റ്റോറേജ് ഒരു മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ 512 ജിബി വരെയായി വിപുലീകരിക്കാവുന്നതാണ്. 4G വോൾട്ടേ, വൈ-ഫൈ 802.11 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് 5, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നു. 10W ഫാസ്റ്റ് ചാർജിങ് വരുന്ന 5,000mAh ബാറ്ററിയാണ് റെഡ്മി 9 എയിൽ വരുന്നത്.

കപ്പാസിറ്റി വർദ്ധിപ്പിക്കുന്നന്നതിനായി എൻഹാൻസ്ഡ് ലൈഫ്സ്പാൻ ബാറ്ററി (ഇഎൽബി) സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. റെഡ്മി 9 എയുടെ ബാറ്ററി കപ്പാസിറ്റി മൂന്ന് വർഷം നീണ്ടുനിൽക്കുമെന്ന് ഷവോമി അവകാശപ്പെടുന്നു. ഈ ഡിവൈസ് ഫെയ്‌സ് അൺലോക്കിനെ പിന്തുണയ്‌ക്കുകയും പി 2 ഐ കോട്ടിംഗുമായി സ്പ്ലാഷിനെ റെസിസ്റ്റനസ് വരികയും ചെയ്യുന്നു. റെഡ്മി 9 എ 164.9x77.07x9 മിമി നീളവും 194 ഗ്രാം ഭാരവുമാണ് ഈ ഹാൻഡ്‌സെറ്റിന് വരുന്നത്.


Click it and Unblock the Notifications