Home
Mobile

റെഡ്മി 9 ഐ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും: വില, സവിശേഷതകൾ

റെഡ്മി 9 ഐ എൻട്രി ലെവൽ ഹാൻഡ്‌സെറ്റ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. കൂടാതെ, ഫ്ലിപ്കാർട്ട്, എംഐ.കോം, എംഐ.ഹോം സ്റ്റോറുകൾ വഴി നിങ്ങൾക്ക് ഈ ഹാൻഡ്‌സെറ്റ് സ്വന്തമാക്കാവുന്നതാണ്. രണ്ട് വേരിയന്റുകളിലാണ് ഈ മാസം ആദ്യം സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. രണ്ട് വേരിയന്റുകളും ഓൺലൈനിലും ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകളിലും വാങ്ങാൻ ലഭ്യമാണ്. റെഡ്മി 9, റെഡ്മി 9 എ, റെഡ്മി 9 പ്രൈം സ്മാർട്ട്‌ഫോണുകൾ എന്നിവ ഉൾപ്പെടുന്ന ഷാവോമിയുടെ റെഡ്മി 9 സീരീസിന്റെ ഭാഗമാണ് ഈ സ്മാർട്ട്‌ഫോൺ.

റെഡ്മി 9 ഐ മൂന്ന് കളർ ഓപ്ഷനുകളിൽ

മൂന്ന് കളർ ഓപ്ഷനുകളിലാണ് റെഡ്മി 9 ഐ ഒരു എൻട്രി ലെവൽ ഹാൻഡ്‌സെറ്റ് വരുന്നത്. യഥാർത്ഥത്തിൽ റെഡ്മി 9 എയുടെ റീബ്രാൻഡഡ്‌ പതിപ്പാണ് റെഡ്മി റെഡ്മി 9 ഐ. ഷവോമിയുടെ റെഡ്മി 9 സീരീസിലേക്കുള്ള പുതിയ പ്രവേശനമായാണ് റെഡ്മി 9 ഐ ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഇന്ത്യയിൽ റെഡ്മി 9 ഐ: വില, ലഭ്യത

ഇന്ത്യയിൽ റെഡ്മി 9 ഐ: വില, ലഭ്യത

4 ജിബി റാം + 64 ജിബി ഓൺബോർഡ് സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വിപണയിൽ വരുന്ന റെഡ്മി 9 ഐയ്ക്ക് യഥാക്രമം 8,299 രൂപയും, 9,299 രൂപയും ആണ് വില വരുന്നത്. റെഡ്മി 9 ഐ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്ഫ്ലി പ്പ്കാർട്ട്, എംഐ.കോം, എംഐ.ഹോം സ്റ്റോറുകൾ വഴി വിൽപ്പനയ്‌ക്കെത്തും. റെഡ്മി 9 എയ്ക്ക് സമാനമായി മിഡ്‌നൈറ്റ് ബ്ലാക്ക്, നേച്ചർ ഗ്രീൻ, സീ ബ്ലൂ എന്നിങ്ങനെ 3 നിറങ്ങളിലാണ് റെഡ്മി 9 ഐയും വില്പനക്കെത്തുന്നത്.

 റെഡ്മി 9 ഐ: സവിശേഷതകൾ

റെഡ്മി 9 ഐ: സവിശേഷതകൾ

ആൻഡ്രോയിഡ് 10 അധിഷ്ഠിത എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. എംഐയുഐയുടെ ഏറ്റവും പുതിയ പതിപ്പാണ് ഇത്. ഡ്യുവൽ സിമ്മിൽ വരുന്ന റെഡ്മി 9 ഐയ്ക്ക് 19.5:9 ആസ്പെക്ട് റേഷ്യോയുള്ള 6.53 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയ്ക്ക് 270 നിറ്റ്സ് ബ്രൈറ്റ്നെസ്സുണ്ട്. ഒക്ടകോർ മീഡിയടെക് ഹെലിയോ ജി 25 SoC പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. എഫ്/2.2 അപർച്ചർ വരുന്ന 13 മെഗാപിക്സൽ പിൻ ക്യാമറയും, 5 മെഗാപിക്സൽ സെൽഫി ക്യാമറയും റെഡ്മി 9 ഐയ്ക്കുണ്ട്.

5,000mAh ബാറ്ററി

128 ജിബി വരെയുള്ള ഈ ഡിവൈസിൻറെ ഇന്റെർണൽ സ്റ്റോറേജ് ഒരു മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ 512 ജിബി വരെയായി വിപുലീകരിക്കാവുന്നതാണ്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് റെഡ്മി 9 ഐയ്ക്ക് കമ്പനി നൽകിയിരിക്കുന്നത്. 4G വോൾട്ടേ, വൈ-ഫൈ 802.11 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് 5, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.

ഒക്ടകോർ മീഡിയടെക് ഹെലിയോ ജി 25 SoC പ്രോസസർ

സ്‌ക്രീനിന്റെ വലതുവശത്തായി ഫിസിക്കൽ ബട്ടണുകളും നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററി ചാർജ് ചെയ്യാനായി യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ഡിവൈസിൽ വരുന്നത്. ടിയുവി സർട്ടിഫിക്കേഷനും പി 2 ഐ കോട്ടിങ്ങുമായാണ് റെഡ്മി 9 ഐ അവതരിപ്പിച്ചിരിക്കുന്നത്. ഓൺ‌ബോർഡിലെ സെൻസറുകളിൽ ഒരു ഗൈറോ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ് എന്നിവ ഉൾപ്പെടുന്നു.

Best Mobiles in India

English summary
Redmi 9i will go on sale today at 12 pm (noon), and will be available for purchase through Flipkart, Mi.com, and Mi Home stores. The smartphone was launched earlier this month in two versions. Both versions will be available on both online and offline shopping sites.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X