റെഡ്മി 9 ഐ സെപ്റ്റംബർ 15 ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
റെഡ്മി 9 ഐ സെപ്റ്റംബർ 15 ന് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോൺ പുതിയ റെഡ്മി 9, റെഡ്മി 9 എ, റെഡ്മി 9 പ്രൈം തുടങ്ങിയ ഹാൻഡ്‌സെറ്റുകൾക്കൊപ്പം വരുന്നു. എംഐ.കോം, ഫ്ലിപ്കാർട്ട് സൈറ്റുകളിൽ റെഡ്മി 9 ഐ ഓൺലൈനിൽ ലഭ്യമാകുമെന്ന് ഷവോമി സ്ഥിരീകരിച്ചു. റെഡ്മി 9 സീരീസിലെ മറ്റ് ഫോണുകളെപ്പോലെ 4 ജിബി റാം വരുന്നതും വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ളതുമായി ഈ സ്മാർട്ട്ഫോണിനെ കാണിക്കുന്നു. എംഐയുഐ 12 സോഫ്റ്റ്വെയർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുമെന്നും ടെക് റിപ്പോർട്ട് സ്ഥിരീകരിച്ചു.

സെപ്റ്റംബർ 15 ന് ഇന്ത്യയിൽ റെഡ്മി 9 ഐ പുറത്തിറക്കുമെന്ന് ഷവോമി ട്വിറ്ററിൽ പ്രഖ്യപിച്ചു. എംഐ.കോം, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ വിപണകേന്ദ്രങ്ങളിൽ ഈ സ്മാർട്ട്ഫോണിന്റെ ലഭ്യമാകുമെന്ന കാര്യം സ്ഥിരീകരിച്ചു. റെഡ്മി 9 ഐയുടെ പ്രധാന സവിശേഷതകൾ കാണിക്കുന്ന ഒരു ഡെഡിക്കേറ്റഡ് പേജ് എംഐ.കോമിൽ ലൈവ് ആയിരുന്നു. നേച്ചർ ഗ്രീൻ, സീ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ റെഡ്മി 9 ഐ ലഭ്യമാകുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിന്റെ ഒരു പ്രത്യകത. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിവയുൾപ്പെടെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് റെഡ്മി 9 ഐ വരുന്നത്. ജൂണിൽ മലേഷ്യയിൽ പുറത്തിറക്കിയ റെഡ്മി 9 എയുടെ പുനർനാമകരണം ചെയ്തതാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നതെന്നും സവിശേഷതകൾ അതേപടി തുടരുമെന്നും പറയുന്നു. ചൈനീസ് കമ്പനി റെഡ്മി 9 നെ റെഡ്മി 9 പ്രൈം എന്നും റെഡ്മി 9 സി റെഡ്മി 9 ഇന്ത്യൻ വേരിയൻറ് എന്നും പുനർനാമകരണം ചെയ്തു.

റെഡ്മി 9 ഐ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
3.5 എംഎം ഓഡിയോ ജാക്ക് സപ്പോർട്ടും സ്ക്രീനിന്റെ വലതുവശത്ത് എല്ലാ ഫിസിക്കൽ ബട്ടണുകളും വരുന്ന റെഡ്മി 9 ഐയ്ക്കായി ഒരു ബ്ലൂ കളർ ഓപ്ഷൻ ഔദ്യോഗിക പേജിൽ കാണിക്കുന്നു. ഈ ലോഞ്ച് ഇവന്റിൽ കൂടുതൽ വേരിയന്റുകൾ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. റെഡ്മി 9 ഐ ഒരു വലിയ ഡിസ്പ്ലേയുള്ളതായും സ്റ്റോറേജ് വിപുലീകരണത്തിനായി മൈക്രോ എസ്ഡി കാർഡ് പിന്തുണ വാഗ്ദാനം ചെയ്യുന്നു.

ഗെയിമിംഗ് കേന്ദ്രീകൃത സവിശേഷതകൾ, ക്യാമറയിലെ ഒപ്റ്റിമൈസേഷനുകൾ, ഒരു വലിയ ബാറ്ററി എന്നിവയാണ് റെഡ്മി 9 ഐയിൽ വരുന്ന മറ്റ് ചില പ്രധാന സവിശേഷതകൾ. 10W ചാർജിംഗ് സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണയോടെ 5,000 mAh ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന് ഉള്ളത്. മുൻപ് സൂചിപ്പിച്ചതുപോലെ, ഈ സ്മാർഫോൺ ആൻഡ്രോയിഡ് 10 അടിസ്ഥാനമായി വരുന്ന എംഐയുഐ 12 ൽ പ്രവർത്തിക്കുന്നു. ഇതിനുപുറമെ, റെഡ്മി 9 ഐയെക്കുറിച്ച് ഇപ്പോൾ ഏതാനും കുറച്ച് കാര്യങ്ങൾ മാത്രമേ വ്യക്തമായിട്ടുള്ളു. റെഡ്മി 9, റെഡ്മി 9 എ, റെഡ്മി 9 പ്രൈം എന്നിവയ്ക്ക് വരുന്ന വിലയ്ക്ക് സാദൃശ്യമായിരിക്കും റെഡ്മി 9 ഐ സ്മാർട്ഫോൺ. 10,000 രൂപയ്ക്ക് താഴെയാണ് ഈ സ്മാർട്ഫോണിന് വില വരുന്നത്.


Click it and Unblock the Notifications