റെഡ്‌മി 9 ഐ എൻട്രി ലെവൽ സ്മാർട്ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്കെത്തും: വില, സവിശേഷതകൾ

|

ഷവോമിയുടെ റെഡ്മി 9 സീരീസിലേക്ക് വരുന്ന ഒരു പുതിയ ഡിവൈസായി റെഡ്മി 9 ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓഗസ്റ്റ് 4 നും സെപ്റ്റംബർ 2 നും ഇടയിൽ രാജ്യത്ത് പുറത്തിറങ്ങിയ റെഡ്മി 9, റെഡ്മി 9 എ, റെഡ്മി 9 പ്രൈം എന്നിവയുടെ ശ്രേണിയിൽ വരുന്നതാണ് ഈ ഹാൻഡ്‌സെറ്റ്. ഷവോമി റെഡ്മി 9 ഐ സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ വീണ്ടും വിൽപനയ്ക്കായി എത്തിയിരിക്കുകയാണ്. ആഗോള വിപണിയിൽ പുറത്തിറങ്ങിയ റെഡ്മി 9 എ സ്മാർട്ട്‌ഫോണിന്റെ റീബ്രാൻഡഡ് വേർഷനാണ് റെഡ്മി 9 ഐ.

ഷവോമി റെഡ്മി 9 ഐ

വാട്ടർ ഡ്രോപ്പ് ഡിസൈനിൽ വരുന്ന വലിയ ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ എത്തിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി 25 പ്രോസസറാണ് ഈ ഡിവൈസിന് പ്രവർത്തനക്ഷമത നൽകുന്നത്. 8,299 രൂപ മുതലാണ് ഈ സ്മാർട്ഫോണിന്റെ വില ആരംഭിക്കുന്നത്. ഏറ്റവും ചെറിയ വിലയിൽ എൻട്രി ലെവൽ സ്മാർട്ഫോൺ എന്ന നിലയിലാണ് ഷവോമി റെഡ്മി 9 ഐ വിപണിയിൽ എത്തിച്ചത്. എന്നാൽ, ഇത് സ്മാർട്ഫോൺ പ്രേമികൾക്കിടയിൽ നല്ലൊരു സ്ഥാനം പിടിച്ചുപറ്റി.

റെഡ്മി 9 ഐ: വില

റെഡ്മി 9 ഐ: വില

റെഡ്മി 9 ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ രണ്ട് സ്റ്റോറേജ് മോഡലുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 8,299 രൂപയാണ് വില വരുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,299 രൂപയും വില വരുന്നു. റെഡ്മി 9 ഐ സ്മാർട്ട്ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്കായി ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, എംഐ ഹോം, എംഐ.കോം എന്നിവ വഴിയും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ ഹാൻഡ്‌സെറ്റ് നിങ്ങൾക്ക് വാങ്ങാവുന്നതാണ്. മിഡ് നൈറ്റ് ബ്ലാക്ക്, നാച്ചുറൽ ഗ്രീൻ, സീ ബ്ലൂ കളർ വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

റെഡ്മി 9 ഐ: സവിശേഷതകൾ

റെഡ്മി 9 ഐ: സവിശേഷതകൾ

6.53 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയിലാണ് റെഡ്മി 9 ഐ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എച്ച്ഡി+ റെസല്യൂഷനും 20: 9 ആസ്പെക്ടറ്റ് റേഷിയോയും ഈ ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. റെഡ്മി 9 ഐയിൽ ടെക്സ്ചർഡ് ബാക്കാണ് കൊടുത്തിരിക്കുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. എംഐയുഐയുടെ ഏറ്റവും പുതിയ എഡിഷനാണ് ഈ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം.

മീഡിയടെക് ഹീലിയോ ജി 25 ഒക്ടാ-കോർ

മീഡിയടെക് ഹീലിയോ ജി 25 ഒക്ടാ-കോർ ചിപ്‌സെറ്റാണ് റെഡ്മി 9 ഐയിൽ വരുന്നത്. റെഡ്മി 9 ഐ 4 ജിബി റാം വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ഫോൺ ലഭ്യമാണ്. 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർജ് സ്ലോട്ടും ഇതിൽ കമ്പനി നൽകിയിരിക്കുന്നു.

റെഡ്മി 9 ഐ: ക്യാമറ സവിശേഷതകൾ

റെഡ്മി 9 ഐ: ക്യാമറ സവിശേഷതകൾ

ഫോട്ടോകൾക്കും വീഡിയോ റെക്കോർഡിങ്ങിനുമായി റെഡ്മി 9 ഐയുടെ പിന്നിൽ 13 മെഗാപിക്സൽ ക്യാമറ എഫ് / 2.2 അപ്പേർച്ചറുമായി വരുന്നു. മുൻവശത്ത്, നിങ്ങൾക്ക് 5 മെഗാപിക്സൽ സെൽഫി ഷൂട്ടർ ലഭിക്കും. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വിപുലീകരിക്കാൻ കഴിയുന്ന 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളാണ് ഈ ഫോണിനുള്ളത്. റെഡ്മി 9 ഐയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ VoWiFi, 4G, VoLTE, ബ്ലൂടൂത്ത് 5.0, GPS / A-GPS, ചാർജ് ചെയ്യുന്നതിനുള്ള മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ഒരു ഗൈറോ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ് എന്നിവ ഉൾപ്പെടുന്നു.

5,000 എംഎഎച്ച് ബാറ്ററി

10W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 9 ഐയിൽ വരുന്നത്. ഒപ്പം അനുയോജ്യമായ ചാർജർ ബോക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ഫോണിന് 164.9x77.07x9 മിമി നീളവും 194 ഗ്രാം ഭാരവും വരുന്നു. സ്‌ക്രീനിന്റെ വലതുവശത്ത് ഫിസിക്കൽ ബട്ടണുകളും കമ്പനി നൽകിയിട്ടുണ്ട്. ടിയുവി സർട്ടിഫിക്കേഷനും പി 2 ഐ കോട്ടിങ്ങുമായാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

English summary
Redmi 9i was introduced as a fresh entry into Xiaomi's Redmi 9 series in India. The phone is joined by the Redmi 9, Redmi 9A, and Redmi 9 Prime, which were released between August 4 and September 2 in the region.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X