Home
Mobile

റെഡ്മി എ2 സീരീസ് ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

ഷവോമി തങ്ങളുടെ #DeshKaSmartphone റെഡ്മി എ2 സീരീസ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ റെഡ്മി എ1 സീരീസിലെ ജനപ്രിയ സ്മാർട്ട്ഫോണുകളുടെ പിൻഗാമികളായാണ് റെഡ്മി എ2 സീരീസ് വരുന്നത്. റെഡ്മി എ2 സീരീസിൽ രണ്ട് ഡിവൈസുകളാണ് ഷവോമി വിപണിയിൽ എത്തിക്കുന്നത്. റെഡ്മി എ2 സ്മാർട്ട്ഫോണും റെഡ്മി എ2+ സ്മാർട്ട്ഫോണും. 5,999 രൂപ മുതലാണ് റെഡ്മി എ2 സീരീസിലെ ഡിവൈസുകളുടെ വിലയാരംഭിക്കുന്നത്. 2023 മെയ് 23 മുതൽ റെഡ്മി എ2 സ്മാർട്ട്ഫോണും റെഡ്മി എ2+ സ്മാർട്ട്ഫോണും വിപണിയിൽ ലഭ്യമാകും. ആമസോൺ, എംഐ വെബ്സൈറ്റ്, എംഐ ഹോംസ്, മറ്റ് പാർട്ണർ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഈ ഡിവൈസുകൾ സ്വന്തമാക്കാവുന്നതാണ്.

റെഡ്മി എ2 സീരീസ് ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

ഒക്ട കോർ ഹീലിയോ ജി36 പ്രൊസസറാണ് ഈ ഡിവൈസുകളിൽ ഉള്ളത്. 6.52 ഇഞ്ച് സൈസ് വരുന്ന വലിയ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയും എ2 സീരീസിന്റെ സവിശേഷതയാണ്. തടസങ്ങൾ ഇല്ലാത്ത ബ്രൌസിങിനും മൾട്ടിമീഡിയ യൂസേജിനും ആവശ്യമായ പവർ റെഡ്മി എ2 സീരീസ് ഓഫർ ചെയ്യുന്നുണ്ടെന്ന് പറയാം. 5000 mAh വരുന്ന വലിയ ബാറ്ററിയും 10W ഇൻ ബോക്‌സ് ചാർജറും സീരീസിലെ ഡിവൈസുകൾക്കൊപ്പം ലഭ്യമാകും. രണ്ട് ഫോണുകളും മണിക്കൂറുകളോളം ഉപയോഗിക്കാനുള്ള ചാർജ് ഈ കോമ്പിനേഷനിലൂടെ യൂസേഴ്സിന് ലഭിക്കും. 8 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയും സീരീസിലെ സ്മാർട്ട്ഫോണുകൾ ഫീച്ചർ ചെയ്യുന്നു.

ഏറ്റവും പുതിയ സ്റ്റോക്ക് ആൻഡ്രോയിഡ് 13 ഒഎസിലാണ് റെഡ്മി എ2 സീരീസ് പ്രവർത്തിക്കുന്നത്. വളരെ സ്മൂത്തായ ക്ലീൻ സോഫ്റ്റ്വെയർ എക്സ്പീരിയൻസ് ഇതിലൂടെ യൂസേഴ്സിന് ലഭിക്കും. 7 ജിബി വരെയുള്ള വെർച്വൽ റാം സപ്പോർട്ടും ഡിവൈസുകളിലുണ്ട്. ഇത് ഉയർന്ന പ്രോസസിങ് വേഗവും മൾട്ടിടാസ്കിങ് ശേഷിയും നൽകുന്നു.

ഡിവൈസിൽ നൽകിയിരിക്കുന്ന ലെതർ ടെക്സ്ചർ ഡിസൈൻ ഫിംഗർപ്രിന്റ് സ്മഡ്ജുകൾ ഒഴിവാക്കാൻ സഹായിക്കും. സ്ലീക്ക് ഡിസൈൻ ഫീച്ചറുകൾ ഫോണിനെ കാഴ്ചയ്ക്കും മനോഹരമാക്കുന്നുണ്ട്. മികച്ച ഡിസൈനും ആഡഡ് സെക്യൂരിറ്റി ഫീച്ചറുകളും റെഡ്മി എ2, എ2+ സ്മാർട്ട്ഫോണുകളെ മറ്റൊരു തലത്തിലേക്ക് തന്നെ ഉയർത്തുന്നു. സീ ഗ്രീൻ, അക്വാ ബ്ലൂ, ക്ലാസിക് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ഡിവൈസുകൾ വിപണിയിലെത്തും. റെഡ്മി എ2+ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്ന റെസ്പോൺസീവ് റിയർ ഫിംഗർപ്രിന്റ് സെൻസർ ഡിവൈസ് സുരക്ഷിതമായി അൺലോക്ക് ചെയ്യാനും സഹായിക്കുന്നു. "റെഡ്മിയുടെ ഡബിൾ ഭരോസ" ഉറപ്പിന്റെ ഭാഗമായി എ2 സീരീസിലെ ഡിവൈസുകൾക്ക് രണ്ട് വർഷത്തെ വാറന്റിയും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Xiaomi launched its #DeshKaSmartphone Redmi A2 series in India today. The Redmi A2 series is the successor to the popular Redmi A1 series smartphones that hit the market last year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X