ഇപ്പോഴും സിംഗിൾ ആണോ, വാലന്റൈൻസ് ഡേ മുതൽ വിശ്രമവേളകൾ ആനന്ദകരമാകും, ഇത് റെഡ്മിയുടെ ഉറപ്പ്!
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റെഡ്മി വാലന്റൈൻസ് ഡേ ദിനത്തിൽ ഇന്ത്യക്കാർക്കായി ഒരു സമ്മാനം അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ബജറ്റ് വിലയിൽ എത്തുന്ന റെഡ്മി എ3 (Redmi A3) സ്മാർട്ട്ഫോൺ ഫെബ്രുവരി 14ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് റെഡ്മി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
വരാൻ പോകുന്ന സ്മാർട്ട്ഫോണിനായി ഒരു സ്പെഷ്യൽ പേജും ഇപ്പോൾ സജീവമാണ്. അടുത്തിടെ പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകളെ ശരിവയ്ക്കുന്ന ചില ചിത്രങ്ങളും ഫോണിന്റെ പ്രധാന ഫീച്ചറുകളും ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. റെഡ്മി എ3യുടെ ഫ്രണ്ടിൽ ഒരു വാട്ടർഡ്രോപ്പ് നോച്ചും സെൽഫി ഷൂട്ടറും വലിപ്പമുള്ള ബെസലുകളും ഉണ്ട്.

അടുത്തിടെ ലോഞ്ച് ചെയ്ത റിയൽമി 12 പ്രോ സീരീസിനോട് സാമ്യമുള്ള വലിയ ക്യാമറ മൊഡ്യൂൾ ആണ് റെഡ്മി എ3യിൽ ഉള്ളത് എന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ലോഞ്ച് തീയതിക്കൊപ്പം, വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിൻ്റെ ചില ഫീച്ചറുകൾ വിശദീകരിക്കുന്ന ഒരു മൈക്രോസൈറ്റും റെഡ്മി എ3യുടെ പേരിൽ ആരംഭിച്ചിട്ടുണ്ട്.
റെഡ്മി A3-ൽ 90Hz റിഫ്രഷ് റേറ്റ് പാനലും 6GB വരെ റാം, കൂടാതെ 6GB വെർച്വൽ റാം പിന്തുണയും ഉണ്ടായിരിക്കും. കൂടാതെ 5,000mAh ബാറ്ററി ഈ ബജറ്റ് സ്മാർട്ട്ഫോണിന് ഊർജം പകരും. റെഡ്മി എ3 ഗ്രീൻ, ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

റെഡ്മി എ3യെ സംബന്ധിച്ച് ഇത്രയും വിവരങ്ങളാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ബാക്കി ഡീറ്റെയിൽസ് ലോഞ്ചിനോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ കമ്പനി പുറത്തുവിടും എന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റെഡ്മി എ3യുടെ ഫീച്ചറുകൾ സംബന്ധിച്ച ലീക്ക് റിപ്പോർട്ടുകൾ ഓൺലൈനിൽ ലഭ്യമാണ്. ഇത് വരാൻ പോകുന്ന ഈ റെഡ്മി സ്മാർട്ട്ഫോണിനെക്കുറിച്ച് ഒരു ഏകദേശ ഐഡിയ നൽകുന്നു.
റെഡ്മി എ3യിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 1,600×720 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.71 ഇഞ്ച് HD+ ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, മുകളിൽ ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവ ഇതിൽ ഉണ്ടാകും. മീഡിയടെക് ഹീലിയോ G36ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന് കരുത്തു പകരുക എന്ന് കരുതപ്പെടുന്നു.
6 GB വരെ LPDDR4X റാമും 6 GB വെർച്വൽ മെമ്മറിയും 128GB eMMC 5.1 സ്റ്റോറേജും ഈ ബജറ്റ് ഫോണിൽ പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയാകും റെഡ്മി എ3 പ്രവർത്തിക്കുക. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്.

13എംപി റിയർ ക്യാമറയും 8എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ ഉണ്ടായേക്കാം. 10W USB-C ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാകും ഈ സ്മാർട്ട്ഫോണിന്റെ ഊർജപരമായ ആവശ്യങ്ങൾക്കായി കമപനി നൽകുന്നത്. 91മൊബൈൽസ് ഹിന്ദിയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 7,000 മുതൽ 9,000 രൂപ വരെയാകും വില വരും.
റെഡ്മി എ3 ഒരു 4ജി ഫോൺ ആകാനാണ് സാധ്യത എന്നാണ് ലഭ്യമായ ഡീറ്റെയിൽസുകളിൽനിന്ന് മനസിലാക്കാൻ കഴിയുന്നത്. അതിനാൽത്തന്നെ വിലക്കുറവ് ലഭ്യമാണെങ്കലും ഉപയോഗം ഭാവിയും കൂടി മുന്നിൽ കണ്ടുകൊണ്ടായിരിക്കണം സ്മാർട്ട്ഫോൺ വാങ്ങാൻ തീരുമാനിക്കണ്ടത്. ഗ്ലാസ്, ലെതർ ബാക്ക് ഓപ്ഷനുകളിൽ ആണ് ഈ റെഡ്മി എ3 സ്മാർട്ട്ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








