പ്രണയകഥ പാടി വന്ന തെന്നൽ! റെഡ്മി എ3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു, 6999 രൂപയ്ക്ക് വാങ്ങാം
വാലന്റൈൻസ് ദിനത്തിൽ ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ച് റെഡ്മി. സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ ലഭ്യമാകുന്ന മികച്ച സ്മാർട്ട്ഫോൺ ഓപ്ഷൻ എന്ന നിലയിൽ പുതിയ റെഡ്മി എ3 (Redmi A3) ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 23 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കും.
കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും ഡിസൈനിന്റെ കാര്യത്തിൽ റെഡ്മി എ3 ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. അതിനാൽത്തന്നെ ആകർഷകമായ ലുക്കിലാണ് റെഡ്മി എ3 ലോഞ്ച് ചെയ്തിരിക്കുന്നത്. റെഡ്മി എ3 സ്മാർട്ട്ഫോണിന്റെ ഫ്രണ്ടിൽ ഒരു വാട്ടർഡ്രോപ്പ് നോച്ചും സെൽഫി ഷൂട്ടറും വലിപ്പമുള്ള ബെസലുകളും ഉണ്ട്.

പ്രീമിയം ഹാലോ ഡിസൈനാണ് റെഡ്മി എ3യിലുള്ളത്. അടുത്തിടെ ലോഞ്ച് ചെയ്ത റിയൽമി 12 പ്രോ സീരീസിനോട് സാമ്യമുള്ള വലിയ ക്യാമറ മൊഡ്യൂൾ ആണ് റെഡ്മി എ3യുടെ മറ്റൊരു പ്രത്യേകത. മിഡ്നൈറ്റ് ബ്ലാക്ക്, ഒലിവ് ഗ്രീൻ, ലേക്ക് ബ്ലൂ എന്നിങ്ങനെ ആകർഷകമായ മൂന്ന് നിറങ്ങളിൽ ഈ ബജറ്റ് സ്മാർട്ട്ഫോൺ ലഭ്യമാകും.
റെഡ്മി എ3യുടെ പ്രധാന ഫീച്ചറുകൾ: 6.71 ഇഞ്ച് HD+ LCD ഡിസ്‌പ്ലേ, 1,600×720 പിക്‌സൽ റെസല്യൂഷൻ, 90Hz റിഫ്രഷ് റേറ്റ്, 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, മുകളിൽ ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവ ഇതിൽ ഉണ്ട്. ഒക്ടാകോർ ഹീലിയോ G36ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന് കരുത്തു പകരുന്നത്.

6 GB വരെ LPDDR4X റാമും 6 GB വെർച്വൽ മെമ്മറിയും 128GB വരെ eMMC 5.1 സ്റ്റോറേജും ഈ ബജറ്റ് ഫോണിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയാണ് റെഡ്മി എ3 പ്രവർത്തിക്കുക. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്.
ബജറ്റ് സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ, എഐ പിന്തുണയുള്ള 8 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി ഇതിൽ നൽകിയിരിക്കുന്നത്. ഇതിലെ ഫ്രണ്ട് ക്യാമറ 5 എംപിയുടേത് ആണ്. 10W USB-C ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് റെഡ്മി എ3യിൽ ഉള്ളത്.
മണിക്കൂറുകളോളം വീഡിയോകളും മറ്റും ആസ്വദിക്കാൻ ഇതിലെ 5000 mAh ബാറ്ററി പര്യാപ്തമാണ് എന്നാണ് കമ്പനി പറയുന്നത്. സുരക്ഷയ്ക്കായി ഇതിൽ സൈഡ്-മൗണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സ്കാനർ നൽകിയിരിക്കുന്നു. 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ പോലുള്ള ഫീച്ചറുകളും റെഡ്മി എ3യിൽ ഉണ്ട്.

4G VoLTE, വൈഫൈ 802.11 b/g/n, ബ്ലൂടൂത്ത് 5.0, GPS + GLONASS, യുഎസ്ബി ടൈപ്പ്- C പോർട്ട് എന്നിവയാണിതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. അതിനാൽ 5ജി സ്മാർട്ട്ഫോൺ എടുക്കാൻ ആഗ്രഹിക്കുന്നവർ അൽപ്പം നിരാശപ്പെടേണ്ടിവരും. എന്നാൽ സാധാരണ ആവശ്യങ്ങൾക്കായി കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ മതി എന്നുള്ളവർക്ക് റെഡ്മി എ3 മികച്ച ഓപ്ഷനായി മാറും.
റെഡ്മി എ3 വിലയും ലഭ്യതയും: ഫ്ലിപ്പ്കാർട്ട്, Mi.com, എംഐ ഹോം സ്റ്റോറുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫെബ്രുവരി 23 മുതൽ ഈ ബജറ്റ് സ്മാർട്ട്ഫോൺ ലഭ്യമാകും. റെഡ്മി എ3യുടെ 3GB റാം + 64GB ഇന്റേണൽ സ്റ്റോറേജ് എന്നിവയുള്ള പ്രാരംഭ വേരിയന്റ് 7,299 രൂപ വിലയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.
അതേസമയം റെഡ്മി എ3 4GB + 128GB വേരിയന്റ് 8,299 രൂപയ്ക്കും ടോപ്പ് എൻഡ് 6GB + 128GB വേരിയന്റ് 9,299 രൂപയ്ക്കും ലോഞ്ച് ചെയ്തിരിക്കുന്നു. എന്നാൽ ലോഞ്ച് ഓഫറായി ബാങ്ക് ഡിസ്കൗണ്ടുകളും മറ്റും ലഭ്യമാക്കിയിരിക്കുന്നതിനാൽ റെഡ്മി എ3 സ്മാർട്ട്ഫോൺ 6999 രൂപ മുതൽ വിലയിൽ വാങ്ങാൻ സാധിക്കും.


Click it and Unblock the Notifications








