Home
Mobile

റെഡ്മിയുടെ പുതിയ സർ​പ്രൈസ് എങ്ങനെയുണ്ട്! 6,999 രൂപ വിലയിൽ റെഡ്മി A3x ഇന്ത്യയിൽ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് നിശബ്ദമായി പുതിയ ഒരു സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ച് റെഡ്മി. ഈ വർഷം ജൂണിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്ത റെഡ്മി A3x (Redmi A3x) ആണ് ഇപ്പോൾ 6,999 രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌ടുത്തിടെയായി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ 7000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ എത്തുന്നത് വർധിച്ചിട്ടുണ്ട്. നിസാര വിലയ്ക്ക് വാങ്ങാൻ ലഭ്യമാകുമെങ്കിലും റെഡ്മി A3x ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നകാര്യം മനസിലാക്കിയിരിക്കുക. 4ജി സ്മാർട്ട്ഫോൺ ആണ് എന്നതിനാൽ തന്നെയാകാം അ‌ധികം പരസ്യങ്ങളോ പ്രചാരണങ്ങളോ പ്രമോഷനുകളോ ഇല്ലാതെ ഈ ഫോൺ എത്തിയിരിക്കുന്നത്.

10000 രൂപ ബജറ്റിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ഇപ്പോൾ ഉറപ്പായും 5ജി സ്മാർട്ട്ഫോണുകളാണ് പരിഗണിക്കുക. 10000 രൂപയിൽ താഴെ വിലയിൽ എൻട്രിലെവൽ 5ജി സ്മാർട്ട്ഫോണുകൾ പ്രമുഖ ബ്രാൻഡുകൾ അ‌വതരിപ്പിച്ചിട്ടുമുണ്ട്. എന്നാൽ 4ജി ഫോൺ ആയാലും സാരമില്ല, കുറഞ്ഞ നിരക്കിൽ ഒരു സ്മാർട്ട്ഫോൺ ലഭ്യമായാൽ മതി എന്ന് ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാനും പുതിയ ഫോണുകൾ എത്തുന്നു. അ‌ത്തരത്തിലൊരു പുത്തൻ ഫോണായി റെഡ്മി A3x-നെ കാണാം.

റെഡ്മിയുടെ പുതിയ സർ​പ്രൈസ് എങ്ങനെയുണ്ട്! 6,999 രൂപ വിലയിൽ റെഡ്മി A3x

റെഡ്മിയുടെ എ സീരീസ് ഫോണുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പുതിയ സ്മാർട്ട്ഫോൺ എന്ന സ്ഥാനം ഇനി റെഡ്മി A3xന് ആണ്. ഇതിനകം ഇന്ത്യയിൽ റെഡ്മി എ3 മോഡൽ ലഭ്യമാണ്. രണ്ട് ഫോണുകളിലും 6.71-ഇഞ്ച് HD+ ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ് എന്നിവയൊക്കെയുണ്ടെങ്കിലും കൂടുൽ മികച്ചത് പുതിയ റെഡ്മി എ3എക്സ് ആണ്.

റെഡ്മി എ3യിൽ മീഡിയടെക് ഹീലിയോ G36 ചിപ്സെറ്റ് ആണ് ഉള്ളത്. അതേസമയം പുതിയ റെഡ്മി A3x -ൽ കൂടുതൽ ശക്തമായ യൂണിസോക് T603 ചിപ്‌സെറ്റ് നൽകിയിരിക്കുന്നു. ബാറ്ററിയുടെ കാര്യത്തിൽ റെഡ്മി എ3യും റെഡ്മി എ3എക്സും ഒരേ പോലെയാണ്. രണ്ടിലും 10W ചാർജിംഗ് ശേഷിയുള്ള 5000mAh ബാറ്ററിയാണ് ഉള്ളത്.

റെഡ്മിയുടെ പുതിയ സർ​പ്രൈസ് എങ്ങനെയുണ്ട്! 6,999 രൂപ വിലയിൽ റെഡ്മി A3x

റെഡ്മി A3x ന്റെ പ്രധാന ഫീച്ചറുകൾ: 6.71 ഇഞ്ച് (1650×720) HD+ IPS LCD ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. മാലി G57 MP1 GPU-മായി ജോടിയാക്കിയ യൂണിസോക്ക് T603 ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്.

4GB വരെ LPDDR4x റാമും 128GB eMMC 5.1 ഇൻ്റേണൽ സ്റ്റോറേജും റെഡ്മി A3x നൽകുന്നു, കൂടാതെ മൈക്രോഎസ്ഡി സ്ലോട്ട് വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MIUI-ൽ ഈ ഫോൺ പ്രവർത്തിക്കുന്നു, രണ്ട് വർഷത്തെ പ്രധാന OS റിലീസുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്യാമറയുടെ കാര്യമെടുത്താൽ റെഡ്മി A3xൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. അ‌തിൽ 8MP പ്രൈമറി സെൻസറും QVGA (0.08MP) ഓക്സിലറി ലെൻസുമുണ്ട്. ഫ്രണ്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5MP ക്യാമറ നൽകിയിരിക്കുന്നു. സുരക്ഷയ്ക്കായി, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനറും AI ഫേസ് അൺലോക്ക് ഫീച്ചറും ഉണ്ട്.

റെഡ്മിയുടെ പുതിയ സർ​പ്രൈസ് എങ്ങനെയുണ്ട്! 6,999 രൂപ വിലയിൽ റെഡ്മി A3x

4G VoLTE, 3.5mm ഹെഡ്‌ഫോൺ ജാക്ക്, ബ്ലൂടൂത്ത് 5.4, Wi-Fi 802.11 b/g/n, ജിപിഎസ്, 10W ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവയൊക്കെയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ഗ്രീൻ, ഒലിവ് ഗ്രീൻ, സ്റ്റാറി വൈറ്റ് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാം.

വിലയും ലഭ്യതയും: റെഡ്മി A3xന്റെ 3GB റാം+ 64GB സ്റ്റോറേജ് വേരിയന്റിന് 6,999 രൂപയും 4GB റാം + 128GB സ്റ്റോറേജ് വേരിയൻ്റിന് 7,999 രൂപയുമാണ് വില. ആമസോൺ ഇന്ത്യയിൽ നിന്നും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഈ സ്മാർട്ട്ഫോൺ ഓൺ​ലൈനായി വാങ്ങാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Redmi A3x launched in India This phone is powered by Unisock T603 chipset. The Redmi A3x is priced at Rs 6,999 for the 3GB RAM + 64GB storage variant and Rs 7,999 for the 4GB RAM + 128GB storage variant. The smartphone can be purchased online from Amazon India and the company's official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X