Home
Mobile

സിംപിൾ ലുക്ക് കണ്ട് തെറ്റിദ്ധരിക്കേണ്ട, ബജറ്റ് വിലയിൽ ഇവൻ പായും പുലിയാണ്! ഇനി റെഡ്മി A4 5G വിളയാട്ടം

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് വാങ്ങാനായി പരിഗണിക്കാൻ ഒരു കിടിലൻ 5ജി സ്മാർട്ട്ഫോൺ കൂടി എത്തുന്നു. റെഡ്മിയുടെ പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോണായ റെഡ്മി എ4 5ജി (Redmi A4 5G) നവംബർ 20 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഷവോമി സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം നടന്ന ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിൽ ഷവോമി ഈ ബജറ്റ് 5ജി ഫോൺ അ‌വതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിപണിയിൽ ഇത് ലോഞ്ച് ചെയ്യാൻ തയാറായിക്കഴിഞ്ഞു എന്ന വിവരം കമ്പനി അ‌റിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്സെറ്റ് ആണ് റെഡ്മി എ4 5ജിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. കാരണം ഈ ചിപ്സെറ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ആദ്യത്തെ സ്മാർട്ട്‌ഫോൺ ആണ് ഇത്. ഇത് മാത്രമല്ല, റെഡ്മി എ4 5ജിയിലെ 6.88 ഇഞ്ച് 120Hz റിഫ്രഷ് റേറ്റ് സ്‌ക്രീനും സെഗ്‌മെൻ്റിലെ ആദ്യത്തേതായിരിക്കുമെന്ന് കമ്പനി പറയുന്നു.

ബജറ്റ് വിലയിൽ ഇവൻ പായും പുലിയാണ്! ഇനി റെഡ്മി A4 5G വിളയാട്ടം

50എംപി മെയിൻ ക്യാമറ നയിക്കുന്ന ക്യാമറ യൂണിറ്റും ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ എത്തുന്ന 5160എംഎഎച്ച് ബാറ്ററിയും പ്രീമിയം ഹാലോ ഗ്ലാസ് സാൻഡ്‌വിച്ച് ഡിസൈനും റെഡ്മി എ4 5ജിയിൽ ഉണ്ടാകും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന ഫീച്ചറുകൾ പ്രകാരം വിലയിരുത്തിയാൽ റെഡ്മി എ4 5ജിക്ക് റെഡ്മി 14Cയുടെ ഫീച്ചറുകളുമായി സാദൃശ്യമുണ്ട്.

അ‌തിനാൽ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 18W ഫാസ്റ്റ് ചാർജിംഗ് റെഡ്മി എ4 5ജിയിൽ പ്രതീക്ഷിക്കാം. നവംബർ 20ന് നടക്കുന്ന ലോഞ്ചിന് ശേഷം ഷവോമി ഇന്ത്യയുടെ ഓൺ​ലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും ആമസോണിലും റെഡ്മി എ4 5ജി വാങ്ങാൻ ലഭ്യമാകും. റെഡ്മിയുടെ ഈ ബജറ്റ് ഫോണിന്റെ വരവ് സന്തോഷിപ്പിക്കുക സാധാരണക്കാരായ സ്മാർട്ട്ഫോൺ പ്രേമികളെയാണ്.

ബജറ്റ് വിലയിൽ ഇവൻ പായും പുലിയാണ്! ഇനി റെഡ്മി A4 5G വിളയാട്ടം

കാരണം, ഇന്ത്യയിൽ റെഡ്മി എ4 5ജി പതിനായിരം രൂപയിൽ താഴെ വിലയിലാണ് അ‌വതരിപ്പിക്കുക എന്ന് ഷവോമി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾക്ക് കുറഞ്ഞ നിരക്കിൽ മെച്ചപ്പെടുത്തിയ 5G കണക്റ്റിവിറ്റി നൽകിക്കൊണ്ട് ഇന്ത്യയിലെ എൻട്രി ലെവൽ 5ജി സ്മാർട്ട്‌ഫോൺ എക്സ്പീരിയൻസ് പൊളിച്ചെഴുതാൻ തയാറായിട്ടാണ് റെഡ്മി എ4 5ജി എത്തുകയെന്ന് കമ്പനി പറയുന്നു.

മൊ​ബൈൽ വേൾഡ് കോൺഗ്രസിൽ റെഡ്മി എ4 5ജി പ്രഖ്യാപിച്ചെങ്കിലും ചിപ്സെറ്റിനപ്പുറം പ്രധാന ഫീച്ചറുകളൊന്നും അ‌ന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. അ‌തിനാൽ ലോഞ്ചിനോട് അ‌നുബന്ധിച്ച് കൂടുതൽ ഫീച്ചറുകൾ പുറത്തുവരും എന്ന് പ്രതീക്ഷിക്കാം. പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം രണ്ട് നിറങ്ങളിലാകും ഈ ഫോൺ എത്തുക. കൂടാതെ 50 എംപി പിൻ ക്യാമറയും സെക്കൻഡറി ക്യാമറയും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാകും ഇതിൽ ഉണ്ടാകുക.

റെഡ്മി എ4 5ജിയുടെ മുകൾ വശത്തായാണ് 3.5 എംഎം ഓഡിയോ ജാക്ക് നൽകിയിരിക്കുന്നത് എന്നും ചിത്രങ്ങൾ വ്യക്തമാക്കുന്നു. ജിഗാ​ബൈറ്റ് 5G കണക്റ്റിവിറ്റിക്കായി ശക്തമായ മോഡം ഈ ഫോണിൽ നൽകിയിട്ടുണ്ട്. ഇത് ഡ്യുവൽ ഫ്രീക്വൻസി GNSS (L1 + L5), NAVIC പിന്തുണകൾ സഹിതം എത്തുന്നു.

ബജറ്റ് വിലയിൽ ഇവൻ പായും പുലിയാണ്! ഇനി റെഡ്മി A4 5G വിളയാട്ടം

ഷവോമി ഇന്ത്യയിൽ തങ്ങളുടെ പത്താം വാർഷികം ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ ഓരോ ഇന്ത്യക്കാരനിലേക്കും നൂതന സാങ്കേതികവിദ്യ എത്തിക്കാനുള്ള തങ്ങളുടെ നിലവിലുള്ള ദൗത്യത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് റെഡ്മി എ4 5ജി എന്നാണ് ഷവോമി നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ വിപണിക്ക് മാത്രമായിട്ടാണ് ഈ ബജറ്റ് 5ജി ഫോൺ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്നും ഷവോമി വ്യക്തമാക്കി.

More from GizBot

Best Mobiles in India

English summary
Xiaomi has announced the launch date of Redmi A4 5G in India. It will be launched in India on November 20. It is the first smartphone in the country to come with Snapdragon 4s Gen 2 SoC. The 6.88-inch 120Hz refresh rate screen on the Redmi A4 5G will also be a first in the segment. It will have a 50MP main camera, a 5160mAh battery and a premium halo glass sandwich design.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X