Home
Mobile

നിങ്ങൾക്കറിയാമോ, ഇത്ര കുറഞ്ഞ വിലയിൽ ഒരു 5G ഫോൺ അ‌ടുത്തെങ്ങും ഇറങ്ങീട്ടില്ല; റെഡ്മി A4 5G ഇന്ത്യയിൽ

ബജറ്റ് 5ജി ഫോണിൽ രാജാവാകാൻ ഒരുങ്ങി റെഡ്മി എ4 5ജി (Redmi A4 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം ​പുറത്തിറങ്ങിയ റെഡ്മി എ3യുടെ പിൻഗാമിയായി എത്തിയിരിക്കുന്ന ഈ ഏറ്റവും പുതിയ ബജറ്റ് 5ജി സ്മാർട്ട്‌ഫോൺ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്സെറ്റ് കരുത്തിലാണ് എത്തിയിരിക്കുന്നത്. 5ജി നെറ്റ്‌വർക്ക് പിന്തുണയുള്ള ആദ്യ എ-സീരീസ് മോഡൽ എന്ന പ്രത്യേകയും റെഡ്മി എ4 5ജിക്ക് ഉണ്ട്. ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും പ്രീമിയം ഹാലോ ഗ്ലാസ് സാൻഡ്‌വിച്ച് ഡിസൈൻ ഈ റെഡ്മി ഫോണിന് ഗംഭീര ആകർഷണം നൽകുന്നു.

വെറും 8500 രൂപയിൽ താഴെ വിലയിൽ വാങ്ങാം എന്നതാണ് റെഡ്മി എ4 5ജിയുടെ മറ്റൊരു പ്രധാന സവിശേഷത. ഇത്രയും കുറഞ്ഞ നിരക്കിൽ അ‌ടുത്തെങ്ങും ഒരു ബജറ്റ് 5ജി ഫോൺ ലോഞ്ച് ചെയ്തിട്ടില്ല, എന്തിനേറെപ്പറയുന്നു, ചില ബ്രാൻഡുകളുടെ 4ജി ഫോണുകളെക്കാൾ വിലക്കുറവിലാണ് റെഡ്മി എ4 5ജി ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

ഇത്ര കുറഞ്ഞ വിലയിൽ ഒരു 5G ഫോൺ അ‌ടുത്തെങ്ങും ഇറങ്ങീട്ടില്ല

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്സെറ്റിൽ ഇന്ത്യയിലെന്നല്ല, ലോകത്ത് തന്നെ ആദ്യമായി ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് റെഡ്മി എ4 5ജി. ഇതിലെ 6.88 ഇഞ്ച് 120Hz റിഫ്രഷ് റേറ്റ് സ്‌ക്രീനും സെഗ്‌മെൻ്റിലെ ആദ്യത്തേതാണ് എന്ന് കമ്പനി പറയുന്നു. 4ജിബി റാമിന് പുറമേ 4ജിബി വെർച്വൽ റാം പിന്തുണയും ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

റെഡ്മി എ4 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.88 ഇഞ്ച് (1640 x 720 പിക്‌സൽ റെസല്യൂഷൻ) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 600 nits വരെ പരമാവധി ​ബ്രൈറ്റ്നസ്, 240Hz വരെ ടച്ച് സാമ്പിൾ റേഷ്യോ, TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ ഫ്രണ്ട്, Circadian സർട്ടിഫിക്കേഷനുകൾ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്.

ഇത്ര കുറഞ്ഞ വിലയിൽ ഒരു 5G ഫോൺ അ‌ടുത്തെങ്ങും ഇറങ്ങീട്ടില്ല

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4s Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം (2 GHz x 2 A78-അധിഷ്‌ഠിത + 1.8GHz x 6 A55-അധിഷ്‌ഠിത ക്രിയോ സിപിയു) ആണ് റെഡ്മി എ4 5ജിയുടെ കരുത്ത്. അഡ്രിനോ 611 ജിപിയു, 4GB LPDDR4X റാം, 64GB / 128GB UFS2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി നോച്ചിനുള്ളിൽ f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ക്യാമറയും റെഡ്മി എ4 5ജിയിൽ നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർഒഎസിൽ ആണ് റെഡ്മി എ4 5ജിയുടെ പ്രവർത്തനം. 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനർ നൽകിയിരിക്കുന്നു. 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നീ ഫീച്ചറുകളുമുണ്ട്.

ഇത്ര കുറഞ്ഞ വിലയിൽ ഒരു 5G ഫോൺ അ‌ടുത്തെങ്ങും ഇറങ്ങീട്ടില്ല

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA (n1/n3/n5/n8/n28/n40/n78), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് എന്നീ ഫീച്ചറുകളും റെഡ്മി എ4 5ജിയിലുണ്ട്.

18W ചാർജിംഗിനുള്ള പിന്തുണയുള്ള 5160mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. 71.88×77.80×8.22mm വലിപ്പവും 212.35 ഗ്രാം ഭാരവുമാണ് റെഡ്മി എ4 5ജിക്ക് ഉള്ളത്. സ്റ്റാറി ബ്ലാക്ക്, സ്പാർക്കിൾ പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാകും. സ്പ്ലാഷ് പ്രതിരോധത്തിനായി IP52 റേറ്റിംഗും ഈ റെഡ്മി ഫോണിൽ ഉണ്ട്.

വിലയും ലഭ്യതയും: റെഡ്മി എ4 5ജിയുടെ 4GB + 64GB വേരിയന്റിന് 8499 രൂപയും 4GB + 128GB വേരിയന്റിന് 9,499 രൂപയും ആണ് വില(ഓഫറുകൾ ഉൾപ്പെടെ). നവംബർ 27 മുതൽ Amazon.in, mi.com, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഇത് വാങ്ങാൻ ലഭ്യമാണ്. ഇന്ത്യൻ വിപണിക്ക് മാത്രമായിട്ടാണ് ഈ ബജറ്റ് 5ജി ഫോൺ ഷവോമി പുറത്തിറക്കിയിരിക്കുന്നത്.

Best Mobiles in India

English summary
Redmi A4 5G has been launched in India. It is priced at Rs 8,499 for the 4GB + 64GB variant and Rs 9,499 for the 4GB + 128GB variant. This budget 5G smartphone is powered by the latest Snapdragon 4s Gen 2 chipset. Redmi A4 5G also has the distinction of being the first A-series model to support 5G networks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X