Home
Mobile

വേറെ എത്രയോ ഫോണുകൾ വന്നു, പക്ഷേ ആമസോണിന് ഇതാണ് ബെസ്റ്റ് എൻട്രി ലെവൽ 5G സ്മാർട്ട്ഫോൺ

ബജറ്റ് 5ജി സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്ന നിരവധി ആളുകൾ ഇന്ത്യയിലുണ്ട്. ഇത് അ‌റിയാവുന്നതുകൊണ്ട് തന്നെ ഏതാണ്ട് എല്ലാ പ്രമുഖ ബ്രാൻഡുകളും നിരവധി ബജറ്റ് 5ജി ഫോണുകൾ ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുമുണ്ട്. എന്നാൽ ഇതിനകം നിരവധി സ്മാർട്ട്ഫോൺ മോഡലുകൾ എത്തിയിട്ടും ആമസോൺ ഇപ്പോൾ ബെസ്റ്റ് എൻട്രി ലെവൽ 5G സ്മാർട്ട്ഫോൺ ആയി തെരഞ്ഞെടുത്തിരിക്കുന്നത് ഏതാണ്ട് 11 മാസം മുൻപ് പുറത്തിറങ്ങിയ ഒരു റെഡ്മി സ്മാർട്ട്ഫോണിനെയാണ്. കഴിഞ്ഞ വർഷം നവംബറിൽ ഷവോമി ഇന്ത്യയിൽ ലോഞ്ച് ചെയ്ത റെഡ്മി എ4 5ജി (Redmi A4 5G) ആണ് ആ സ്മാർട്ട്ഫോൺ.

റെഡ്മി എ4 5ജിയുടെ ലോഞ്ചിന് ശേഷം നിരവധി സ്മാർട്ട്ഫോണുകൾ അ‌തിനെക്കാൾ കുറഞ്ഞ വിലയിൽ ഉൾപ്പെടെ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുകയുണ്ടായി. എന്നിട്ടും ആമസോൺ ബെസ്റ്റ് എൻട്രി ലെവൽ 5G സ്മാർട്ട്ഫോൺ ആയി തെരഞ്ഞെടുത്തത് റെഡ്മി എ4 5ജിക്ക് ലഭിക്കുന്ന മികച്ച അ‌ംഗീകാരമാണ്. സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്.

ആമസോണിന് ഇതാണ് ബെസ്റ്റ് എൻട്രി ലെവൽ 5G സ്മാർട്ട്ഫോൺ

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റെഡ്മി എ4 5ജിയുടെ 4GB + 64GB വേരിയന്റിന് 8499 രൂപയും 4GB + 128GB വേരിയന്റിന് 9,499 രൂപയും ആയിരുന്നു വില. പിന്നീട് 6GB + 128GB എന്ന ഒരു ഉയർന്ന വേരിയന്റ് കൂടി അ‌വതരിപ്പിക്കപ്പെട്ടു.

വില

ഇപ്പോൾ ആമസോണിൽ റെഡ്മി എ4 5ജിയുടെ വേരിയന്റുകൾ യഥാക്രമം 7499 രൂപ, 8349 രൂപ, 8999 രൂപ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി പ്രത്യേക ബാങ്ക്, കൂപ്പൺ ഡിസ്കൗണ്ടുകളും ലഭ്യമാണ്. അ‌ടിസ്ഥാന മോഡലിന് ആമസോൺ പേ പർച്ചേസിന് 224 രൂപ ക്യാഷ്ബാക്ക് ലഭ്യമാണ്.

ആമസോണിന് ഇതാണ് ബെസ്റ്റ് എൻട്രി ലെവൽ 5G സ്മാർട്ട്ഫോൺ

അ‌തേപോലെ 4GB+ 128GB വേരിയന്റിന് 250 രൂപ കൂപ്പൺ ഡിസ്കൗണ്ടും 250 രൂപ ക്യാഷ്ബാക്കും ലഭ്യമാണ്. 6GB+128GB വേരിയന്റിന് 2 ശതമാനം ഡിസ്കൗണ്ടും 269 രൂപ ക്യാഷ്ബാക്കും ആണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ആമസോൺ മുന്നോട്ട് വച്ചിരിക്കുന്ന ഈ ഓപ്ഷനും പരിഗണിക്കാം.

പ്രധാന ഫീച്ചറുകൾ

ഏതാണ്ട് ഒരു വർഷത്തിനടുത്ത് പഴക്കമുള്ള സ്മാർട്ട്ഫോൺ ആണ് റെഡ്മി എ4 5ജി എന്ന് മനസിലാക്കിയിരിക്കുക.
ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4s Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം (2 GHz x 2 A78-അധിഷ്‌ഠിത + 1.8GHz x 6 A55-അധിഷ്‌ഠിത ക്രിയോ സിപിയു) ആണ് റെഡ്മി എ4 5ജിയുടെ കരുത്ത്.

120Hz റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് (1640 x 720 പിക്‌സൽ റെസല്യൂഷൻ) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 600 nits വരെ ബ്രൈറ്റ്നസ്, 240Hz വരെ ടച്ച് സാമ്പിൾ റേഷ്യോ, TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ ഫ്രണ്ട്, Circadian സർട്ടിഫിക്കേഷനുകൾ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്.

ആമസോണിന് ഇതാണ് ബെസ്റ്റ് എൻട്രി ലെവൽ 5G സ്മാർട്ട്ഫോൺ

അഡ്രിനോ 611 ജിപിയു, 4GB LPDDR4X റാം, 64GB / 128GB UFS2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ( f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും), f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ക്യാമറ എന്നിവയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർഒഎസിൽ എത്തിയ റെഡ്മി എ4 5ജിക്ക് 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഷവോമി നൽകുന്നുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനർ, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) ഫീച്ചറുകളും ഇതിലുണ്ട്.

IP52 റേറ്റിങ്, 5G SA (n1/n3/n5/n8/n28/n40/n78), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, 18W ചാർജിംഗിനുള്ള പിന്തുണയുള്ള 5160mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 71.88×77.80×8.22mm വലിപ്പവും 212.35 ഗ്രാം ഭാരവുമാണ് റെഡ്മി എ4 5ജിക്ക് ഉള്ളത്. സ്റ്റാറി ബ്ലാക്ക്, സ്പാർക്കിൾ പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Redmi A4 5G has been listed as the best entry-level 5G smartphone in the Amazon Great Indian Festival Sale. Currently, the Redmi A4 5G variants are listed on Amazon at prices of Rs 7499, Rs 8349, and Rs 8999 respectively. Special bank and coupon discounts are also available. There is a cashback of Rs 224 on Amazon Pay purchases for the base model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X