Home
Mobile

ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഒരു 5G ഫോൺ! 50MP ക്യാമറ, 5160mAh ബാറ്ററി, എല്ലാം ഇതിലുണ്ട്

ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കായി റെഡ്മിയുടെ കൊലമാസ് ഫോൺ ഇപ്പോഴും ആമസോണിൽ വൻ ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌ടുത്തെങ്ങും ഇത്ര വിലക്കുറവിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ ഇറങ്ങിയിട്ടില്ല എന്ന് സ്മാർട്ട്ഫോൺ വിപണി ആവേശപൂർവം വാഴ്ത്തിയ സ്മാർട്ട്ഫോൺ ആണ് ഇത്. ബജറ്റ് വിലയിൽ എത്തുന്ന റെഡ്മി 5ജി ഫോണുകൾക്ക് എന്നും നിരവധി ആരാധകർ ഉണ്ടായിരുന്നു. റെഡ്മി 12 5ജി, റെഡ്മി 13 5ജി എന്നീ റെഡ്മി സ്മാർട്ട്ഫോണുകളൊക്കെ ആരാധകർക്കിടയിൽ വൻ ഓളം ഉണ്ടാക്കുകയും വിൽപ്പനയിൽ പുതു ചരിത്രങ്ങൾ കുറിച്ച് കടന്നുപോകുകയും ചെയ്തവയാണ്.

സാധാരണക്കാർക്ക് ബജറ്റ് വിലയിൽ 5ജി അ‌ടക്കം വാഗ്ദാനം ചെയ്ത റെഡ്മി ഫോണുകളുടെ നിരയിലെ ഏറ്റവും പുതിയ കണ്ണിയാണ് റെഡ്മി എ4 5ജി (Redmi A4 5G). 2024 നവംബറിലാണ് ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ഷവോമി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്.

ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഒരു 5G ഫോൺ! 50MP ക്യാമറ, 5160mAh ബാറ്ററി

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റെഡ്മി എ4 5ജിയുടെ 4GB + 64GB വേരിയന്റിന് 8499 രൂപയും 4GB + 128GB വേരിയന്റിന് 9,499 രൂപയും ആയിരുന്നു വില. ഇപ്പോൾ ആമസോണിൽ റെഡ്മി എ4 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് 8,299 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എക്സ്ചേഞ്ച് ഓഫറിന് താൽപര്യമുള്ളവർക്കായി പരമാവധി 7,850 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ആമസോൺ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ വിപണിക്ക് മാത്രമായി ഷവോമി പുറത്തിറക്കിയ ബജറ്റ് 5ജി ഫോൺ എന്നതിനാൽ തന്നെ ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ഒരുപാട് മികച്ച ഫീച്ചറുകൾ സഹിതമാണ് റെഡ്മി എ4 5ജി അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഒരു 5G ഫോൺ! 50MP ക്യാമറ, 5160mAh ബാറ്ററി

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്സെറ്റ് കരുത്തിലാണ് ഈ ബജറ്റ് 5ജി ഫോൺ ഷവോമി അ‌വതരിപ്പിച്ചത്, ലോകത്ത് തന്നെ ഈ ചിപ്സെറ്റ് ആദ്യമായി അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതിലെ 6.88 ഇഞ്ച് 120Hz റിഫ്രഷ് റേറ്റ് സ്‌ക്രീനും സെഗ്‌മെൻ്റിലെ ആദ്യത്തേതാണ്. 4ജിബി റാമിന് പുറമേ 4ജിബി വെർച്വൽ റാം പിന്തുണയും ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

റെഡ്മി എ4 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് (1640 x 720 പിക്‌സൽ റെസല്യൂഷൻ) HD+ ഡിസ്പ്ലേ, 600 nits വരെ പരമാവധി ​ബ്രൈറ്റ്നസ്, 240Hz വരെ ടച്ച് സാമ്പിൾ റേഷ്യോ, TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ ഫ്രണ്ട്, Circadian സർട്ടിഫിക്കേഷനുകൾ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4s Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം (2 GHz x 2 A78-അധിഷ്‌ഠിത + 1.8GHz x 6 A55-അധിഷ്‌ഠിത ക്രിയോ സിപിയു) കരുത്തിനൊപ്പം അഡ്രിനോ 611 ജിപിയു, 4GB LPDDR4X റാം, 64GB / 128GB UFS2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും റെഡ്മി എ4 5ജി വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഒരു 5G ഫോൺ! 50MP ക്യാമറ, 5160mAh ബാറ്ററി

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്നു. f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ക്യാമറയും റെഡ്മി എ4 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർഒഎസിൽ ആണ് റെഡ്മി എ4 5ജിയുടെ പ്രവർത്തനം. 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനർ, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി പോർട്ട്, 18W ചാർജിംഗിനുള്ള പിന്തുണയുള്ള 5160mAh ബാറ്ററി, IP52 റേറ്റിങ് എന്നിവയും ഇതിലുണ്ട്. സ്റ്റാറി ബ്ലാക്ക്, സ്പാർക്കിൾ പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാകും.

Best Mobiles in India

English summary
Redmi A4 5G is now available for purchase at a price of Rs 8299. At the time of launch in India, the Redmi A4 5G was priced at Rs 8499 for the 4GB + 64GB variant and Rs 9,499 for the 4GB + 128GB variant. Now, the base variant of Redmi A4 5G is listed on Amazon at a price of Rs 8299. There is also an exchange offer available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X