Home
Mobile

ഇപ്പോഴത്തെ ഏറ്റവും വില കുറഞ്ഞ 5G സ്മാർട്ട്ഫോൺ! റെഡ്മി A4 5G വെറും 7999 രൂപയ്ക്ക് വാങ്ങാം

4ജി സ്മാർട്ട്ഫോണുകളിൽ നിന്നും ഫീച്ചർ ഫോണുകളിൽ നിന്നും ഒരു പുതിയ 5ജി സ്മാർട്ട്ഫോണിലേക്കുള്ള മാറ്റം ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. 5ജി ഫോൺ വാങ്ങാൻ കുറഞ്ഞത് 10000 രൂപയെങ്കിലും നൽകേണ്ടി വരും എന്നത് സാധാരണക്കാരായ ഒരുപാട് ആളുകളെ പിന്നോട്ട് വലിക്കുന്നു. എന്നാൽ 8000 രൂപയിൽ താഴെ വിലയിൽപ്പോലും ഇപ്പോൾ 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണ് എന്നതാണ് സത്യം. ലോഞ്ച് സമയത്ത് തന്നെ വിലക്കുറവുകൊണ്ട് വിപണിയിൽ ശ്ര​ദ്ധനേടിയ മോഡലാണ് റെഡ്മി എ5 5ജി (Redmi A4 5G). കഴിഞ്ഞ വർഷം നവംബറിലാണ് ഈ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റെഡ്മി എ4 5ജിയുടെ 4GB + 64GB അ‌ടിസ്ഥാന വേരിയന്റിന് 8499 രൂപയും 4GB + 128GB വേരിയന്റിന് 9,499 രൂപയും ആയിരുന്നു വില (ഓഫറുകൾ ഉൾപ്പെടെ). എന്നാൽ ഇപ്പോൾ നടക്കുന്ന ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ ഈ സ്മാർട്ട്ഫോൺ 8000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമാണ്.

ഏറ്റവും വില കുറഞ്ഞ 5G സ്മാർട്ട്ഫോൺ! റെഡ്മി A4 5G വെറും 7999 രൂപയ്ക്ക്

കൃത്യമായി പറഞ്ഞാൽ 7,999 രൂപ വിലയിലാണ് റെഡ്മി എ4 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 71.88×77.80×8.22mm വലിപ്പവും 212.35 ഗ്രാം ഭാരവുമാണ് റെഡ്മി എ4 5ജിക്ക് ഉള്ളത്. സ്റ്റാറി ബ്ലാക്ക്, സ്പാർക്കിൾ പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാകും.

ഇന്ത്യയിൽ നിലവിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന താരതമ്യേന പുതിയ 5ജി സ്മാർട്ട്ഫോൺ എന്ന നിലയിൽ റെഡ്മി എ4 5ജിയുടെ ഡീൽ മികച്ചതാണ്. പ്രീമിയം ഹാലോ ഗ്ലാസ് സാൻഡ്‌വിച്ച് ഡിസൈൻ സഹിതം അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ ഫോൺ, 5ജി നെറ്റ്‌വർക്ക് പിന്തുണയുള്ള ആദ്യ എ-സീരീസ് മോഡൽ എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു.

ഏറ്റവും വില കുറഞ്ഞ 5G സ്മാർട്ട്ഫോൺ! റെഡ്മി A4 5G വെറും 7999 രൂപയ്ക്ക്

റെഡ്മി എ4 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4s Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം (2 GHz x 2 A78-അധിഷ്‌ഠിത + 1.8GHz x 6 A55-അധിഷ്‌ഠിത ക്രിയോ സിപിയു) ചിപ്സെറ്റിൽ ലോകത്ത് തന്നെ ആദ്യമായി ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് റെഡ്മി എ4 5ജി.

120Hz റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് (1640 x 720 പിക്‌സൽ റെസല്യൂഷൻ) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 600 nits വരെ പരമാവധി ​ബ്രൈറ്റ്നസ്, 240Hz വരെ ടച്ച് സാമ്പിൾ റേഷ്യോ എന്നിവ ഇതിലുണ്ട്. TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ ഫ്രണ്ട്, Circadian സർട്ടിഫിക്കേഷനുകൾ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്.

അഡ്രിനോ 611 ജിപിയു, 4GB LPDDR4X റാം, 64GB / 128GB UFS2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ റെഡ്മി എ4 5ജിയിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർഒഎസിൽ ആണ് റെഡ്മി എ4 5ജിയുടെ പ്രവർത്തനം. 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഏറ്റവും വില കുറഞ്ഞ 5G സ്മാർട്ട്ഫോൺ! റെഡ്മി A4 5G വെറും 7999 രൂപയ്ക്ക്

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി എ4 5ജിയിൽ ഉള്ളത്. അ‌തിൽ f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി നോച്ചിനുള്ളിൽ f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ക്യാമറയും റെഡ്മി എ4 5ജിയിൽ നൽകിയിട്ടുണ്ട്.

IP52 റേറ്റിങ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനർ, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA (n1/n3/n5/n8/n28/n40/n78), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി പോർട്ട്, 18W ചാർജിംഗിനുള്ള പിന്തുണയുള്ള 5160mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. സ്റ്റാറി ബ്ലാക്ക്, സ്പാർക്കിൾ പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Redmi A4 5G is now available for under Rs 8,000 during the Amazon Great Summer Sale. At the time of its launch in India, the Redmi A4 5G was priced at Rs 8,499 for the 4GB + 64GB base variant and Rs 9,499 for the 4GB + 128GB variant (including offers). The smartphone is now listed for Rs 7,999 during the Amazon Great Summer Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X