സ്മാർട്ട്ഫോൺ വാങ്ങാൻ വിലയാണോ തടസം; വെറും 6,499 രൂപ വിലയിൽ റെഡ്മി A5 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ബജറ്റ് വിലയിൽ പുതിയ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് അടുത്തിടെ ഷവോമി അറിയിച്ചിരുന്നു. ആ പറഞ്ഞതുപോലെ തന്നെ ഇപ്പോൾ ഷവോമി ചെയ്തിരിക്കുന്നു! വെറും 6499 രൂപ പ്രാരംഭ വിലയിൽ പുതിയ റെഡ്മി A5 ഷവോമി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ അനുയോജ്യമായ വിധത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. കുറഞ്ഞ വില തന്നെയാണ് ഇതിന്റെ മുഖ്യ ആകർഷണം. 4GB വരെ റാമും 4GB വരെ വെർച്വൽ റാമും സഹിതം യൂണിസോക് T7250 ഒക്ടാ കോർ പ്രോസസറാണ് ഈ ബജറ്റ് ഫോണിന് കരുത്ത് പകരുന്നത്.
ഫ്ലാറ്റ് ഫ്രെയിമും പുതിയ മെറ്റാലിക് ഫീൽ സറൗണ്ടും ഉള്ള ഒരു സ്ലീക്ക് ഡിസൈൻ ആണ് റെഡ്മി 5ൽ ഉള്ളത്. മെച്ചപ്പെടുത്തിയ ക്യാമറ ഡെക്കോയും ഈ ഫോണിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കി എത്തുന്ന ഈ ബജറ്റ് സ്മാർട്ട്ഫോണിന് രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

റെഡ്മി A5 ന്റെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.88 ഇഞ്ച് (1640 x 720 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, TÜV റൈൻലാൻഡ്-സർട്ടിഫൈഡ് ഐ പ്രൊട്ടക്ഷൻ, DC ഡിമ്മിംഗ് എന്നി ഫീച്ചറുകളും ഇതോടൊപ്പം എത്തുന്നു.
1.8 GHz ഒക്ടാ കോർ UNISOC T7250 12nm പ്രൊസസർ ആണ് റെഡ്മി എ5ന്റെ കരുത്ത്. മാലി G57 MP1 ജിപിയു, 3GB / 4GB LPDDR4X റാം, 64GB / 128GB eMMC 5.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഈ ഫോണിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം റെഡ്മി എ5 വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ f/2.0 അപ്പേർച്ചർ ഉള്ള 32MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫി, വീഡിയോകോൾ എന്നിവയ്ക്കും മറ്റുമായി f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം ( നാനോ + നാനോ + മൈക്രോ എസ്ഡി), 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac 2.4GHz/ 5GHz, ബ്ലൂടൂത്ത് 5.2,GP, GLONASS, ഗലീലിയോ, BDS ( B1C മാത്രം ), USB ടൈപ്പ്- C പോർട്ട് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
15W ചാർജിംഗുള്ള 5200mAh ബാറ്ററിയാണ് ഷവോമി ഈ റെഡ്മി എ5 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്ന് ഇതിനകം മനസിലായിക്കാണുമല്ലോ. ഭാവി ഉപയോഗങ്ങൾ കൂടി കണക്കിലെടുത്ത് പ്രധാന ആവശ്യങ്ങൾക്കായി ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യം 5ജി മോഡലാണ്.

എന്നാൽ ഒരു സെക്കൻഡറി സ്മാർട്ട്ഫോൺ എന്ന നിലയിൽ, അല്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് പ്രാധാന്യം കൊടുത്ത് ഒരു സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് പുതിയ റെഡ്മി എ5 പരിഗണിക്കാവുന്നതാണ്. റെഡ്മി A5 ന്റെ 3GB + 64GB അടിസ്ഥാന വേരിയന്റിന് 6,499 രൂപയും 4GB + 128GB വേരിയന്റിന് 7,499 രൂപയുമാണ് വില. ഏപ്രിൽ 16 മുതൽ ഫ്ലിപ്കാർട്ട്, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഷവോമി റീട്ടെയിൽ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.


Click it and Unblock the Notifications








