Home
Mobile

ഒരു ബാലചന്ദ്ര മേനോൻ പടം! റെഡ്മി A5 ലോഞ്ച് ചെയ്തു, ഒരു ട്വിസ്റ്റ് ഇവിടെയും ഉണ്ട്

എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി - ബാലചന്ദ്രമേനോന്റെ ഒരു സിനിമയുടെ പേരാണ് ഇത്. ഇതിൽ പറയുന്ന മൂന്ന് പേരും ഒരാൾ തന്നെയാണ്. ഒരാൾ പല പേരിൽ അ‌റിയപ്പെടുന്നത് മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല, സ്മാർട്ട്ഫോണുകളുടെ കാര്യത്തിലും സംഭവിക്കാറുണ്ട്. റെഡ്മി ഇപ്പോൾ ആഗോള തലത്തിൽ ഒരു പുതിയ ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നു. റെഡ്മി എ5 (Redmi A5) എന്നാണ് അ‌തിന്റെ പേര്. ഈ ഫോണും ഇന്ത്യയും തമ്മിലൊരു ബന്ധമുണ്ട്, അ‌ടുത്ത ആഴ്ച പോക്കോ സി71 എന്ന പേരിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് ഇതേ റെഡ്മി എ5 തന്നെയാണ് എന്നാണ് പറയപ്പെടുന്നത്.

ആരെയും ആകർഷിക്കുന്ന രൂപഭാവത്തോടെയാണ് റെഡ്മി എ5 എത്തിയിരിക്കുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, സാൻഡി ഗോൾഡ് നിറങ്ങളിൽ മാറ്റ്, സ്മഡ്ജ്-റെസിസ്റ്റന്റ് ഫിനിഷോടെയാണ് വരുന്നത്, പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ലേക്ക് ഗ്രീൻ, ഓഷ്യൻ ബ്ലൂ എന്നിവയ്ക്ക് ശാന്തമായ ഒരു ജലാശയത്തിലെ അലകളെ അനുസ്മരിപ്പിക്കുന്ന പാറ്റേണുകൾ ഉണ്ട്.

ഒരു ബാലചന്ദ്ര മേനോൻ പടം! റെഡ്മി A5 ലോഞ്ച് ചെയ്തു

റെഡ്മി എ5 ന്റെ പ്രധാന ഫീച്ചറുകൾ: 6.88 ഇഞ്ച് (1640 x 720 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള HD+ IPS LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, TÜV റൈൻലാൻഡ്-സർട്ടിഫൈഡ് ഐ പ്രൊട്ടക്ഷൻ, DC ഡിമ്മിംഗ് എന്നീ ഫീച്ചറുകളും ഇതോടൊപ്പം എത്തുന്നു.

1.8 GHz ഒക്ട-കോർ ​​UNISOC T7250 12nm പ്രൊസസർ ആണ് റെഡ്മി എ5ന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം, Mali-G57 MP1 GPU, 3GB / 4GB LPDDR4X റാം, 64GB / 128GB eMMC 5.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

ഒരു ബാലചന്ദ്ര മേനോൻ പടം! റെഡ്മി A5 ലോഞ്ച് ചെയ്തു

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ബജറ്റ് വിലയിൽ എത്തുന്ന ഈ റെഡ്മി ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. f/2.0 അപ്പേർച്ചറുള്ള 32MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌തിൽ അ‌ടങ്ങുന്നു. സെൽഫിക്കായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac 2.4GHz/5GHz, ബ്ലൂടൂത്ത് 5.2,GPS | GLONASS | ഗലീലിയോ | BDS (B1C മാത്രം), USB ടൈപ്പ്- C പോർട്ട് എന്നിവയും ഇതിലുണ്ട്.

ബജറ്റ് വിലയിൽ എത്തുന്ന ഈ റെഡ്മി ഫോൺ ഒരു 4ജി ഫോൺ ആണ്. അ‌തിനാൽ ഫീച്ചറുകളെക്കാൾ ഉപരി ഒരു സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ വാങ്ങിയാൽ മതി എന്ന് ആഗ്രഹിക്കുന്നവർക്കാണ് ഇത് അ‌നുയോജ്യം. 15W ചാർജിംഗുള്ള 5200mAh ബാറ്ററിയാണ് റെഡ്മി എ5-ൽ നൽകിയിരിക്കുന്നത്.

ഒരു ബാലചന്ദ്ര മേനോൻ പടം! റെഡ്മി A5 ലോഞ്ച് ചെയ്തു

171.7 x 77.8 x 8.26mm വലിപ്പവും 193 ഗ്രാം ഭാരവും ഈ റെഡ്മി ഫോണിന് ഉണ്ട്. വിപണികളെ ആശ്രയിച്ച് റെഡ്മി A5 ന്റെ വില വ്യത്യാസപ്പെടുന്നു. 79 യുഎസ് ഡോളർ (ഏകദേശം 6,750 രൂപ) ആണ് ഇതിന്റെ പ്രാരംഭ വില. പോക്കോ സി71 ഇന്ത്യയിൽ 7000 രൂപയിൽ താഴെ വിലയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്.

Best Mobiles in India

English summary
Redmi A5 has been launched globally. The Redmi A5 is powered by a 1.8 GHz octa-core UNISOC T7250 12nm processor. It is said to be the same Redmi A5 that will be launched in India next week as the Poco C71. The price of the Redmi A5 varies depending on the market. It starts at US$79 (roughly Rs. 6,750).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X