Home
Mobile

റെഡ്മി ഗോ സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

റെഡ്മി ഗോ 16 ജി.ബി സ്റ്റോറേജ് വേരിയന്റ് ഷവോമിയുടെ ഓൺലൈൻ സ്റ്റോറുകൾ വഴിയും, ഫ്ലിപ്കാർട്ട്, എംഐ ഹോം, എംഐ സ്റ്റോറുകൾ വഴിയും വാങ്ങാവുന്നതാണെന്ന് ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടർ മനു കുമാർ ജെയിൻ ട്വീറ്റ്

റെഡ്മി പുതിയ സ്റ്റോറേജ് വേരിയന്റിലുളള റെഡ്മി ഗോ സ്മാർട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. 16 ജി.ബി ഇന്റേണൽ സ്റ്റോറേജ് ഫോണിന്റെ വില 4,799 രൂപയാണ്.

റെഡ്മി ഗോ സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

കമ്പനികൾ ആൻഡ്രോയിഡ് ഗോ സ്മാർട്ഫോണുകൾ ഇന്ത്യയിൽ നേരത്തെ പുറത്തിറക്കിയിരുന്നു.

റെഡ്മി ഗോ

റെഡ്മി ഗോ

റെഡ്മി ഗോ 16 ജി.ബി സ്റ്റോറേജ് വേരിയന്റ് ഷവോമിയുടെ ഓൺലൈൻ സ്റ്റോറുകൾ വഴിയും, ഫ്ലിപ്കാർട്ട്, എംഐ ഹോം, എംഐ സ്റ്റോറുകൾ വഴിയും വാങ്ങാവുന്നതാണെന്ന് ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടർ മനു കുമാർ ജെയിൻ ട്വീറ്റ് ചെയ്തു.

ഗൂഗിളിന്റെ ആൻഡ്രോയിഡ്

ഗൂഗിളിന്റെ ആൻഡ്രോയിഡ്

ഗൂഗിളിന്റെ ആൻഡ്രോയിഡ് ഗോയിലാണ് ഫോണിൻറെ പ്രവർത്തന പ്ലാറ്റ്‌ഫോം. കഴിഞ്ഞ മാർച്ചിൽ 8 ജി.ബി, 1 ജി.ബി റാം സ്റ്റോറേജുളള ഫോണുകൾ കമ്പനി പുറത്തിറക്കിയിരുന്നു. സ്റ്റോറേജിലെ മാറ്റം ഒഴിച്ചാൽ ബാക്കിയെല്ലാം റെഡ്മി ഗോ ഫോണുകളിൽ ഒരു പോലെയാണ്.

ക്വാൽകം സ്നാപ്ഡ്രാഗൺ 425

ക്വാൽകം സ്നാപ്ഡ്രാഗൺ 425

ക്വാൽകം സ്നാപ്ഡ്രാഗൺ 425 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന് കരുത്തേകുന്നത്. 5 ഇഞ്ച് 16:9 720p എച്ച്ഡി ഡിസ്‌പ്ലേയാണ്. ഹൈഡ്രിഡ് സിം സ്ലോട്ട് ആണ് ഫോണിനുളളത്. മൈക്രോ എസ്ഡി കാർഡോ സെക്കൻഡറി സിമ്മോ ഈ സ്ലോട്ട് വഴി ഉപയോഗിക്കാവുന്നതാണ്.

ആന്‍ഡ്രോയിഡ് 8.1

ആന്‍ഡ്രോയിഡ് 8.1

ഗൂഗിളിൻറെ ആൻഡ്രോയിഡ് ഗോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് റെഡ്മി ഗോ. വില കുറഞ്ഞ സ്മാർട്ഫോണുകളിലും ആൻഡ്രോയിഡിനെ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഗൂഗിൾ ആൻഡ്രോയിഡ് ഗോ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ മറ്റൊരു പതിപ്പാണിത്.

ഗോ ആപ്ലിക്കേഷനുകൾ

ഗോ ആപ്ലിക്കേഷനുകൾ

വളരെ പരിമിതമായ, സ്റ്റോറേജ് ഉപയോഗിച്ച് ഗോ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാം. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഗൂഗിള്‍ ഗോ, യൂട്യൂബ് ഗോ, ജി-മെയില്‍ ഗോ തുടങ്ങിയ ആപ്പുകളും ഗൂഗിൾ ഒരുക്കിയിട്ടുണ്ട്, ഇവയെല്ലാം റെഡ്മി ഗോയിലുണ്ട്.

ഗോ സ്മാർട്ഫോണുകൾ

ഗോ സ്മാർട്ഫോണുകൾ

റെഡ്മി ഗോയുടെ പുറകിലായി എൽ.ഇ.ഡി ഫ്ലാഷ് ഉൾപ്പെടെ 8 എം.പി ക്യാമറയുണ്ട്. മുന്നിലായി 5 എം.പി ക്യാമറയാണ് കൂടാതെ 3000 എം.എ.എച്ച് ആണ് ബാറ്ററി. എച്ച്.എം.ഡി ഗ്ലോബൽ, സാംസങ് കമ്പനികളെ നേരിടുന്നതിനാണ് ഷവോമി കുറഞ്ഞ വിലയിൽ ആൻഡ്രോയിഡ് ഗോ സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.

Best Mobiles in India

English summary
Redmi has launched a new storage variant of the Redmi Go with 16GB of internal storage at a price of Rs 4,799. The device will be sold across Xiaomi's online store, Flipkart, Mi Home, Mi Stores and Mi preferred partners.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X