മിസ്റ്റർ 'K' തിരിച്ച് വരുന്നു; ആകാംക്ഷ വളർത്തുന്ന പ്രഖ്യാപനവുമായി റെഡ്മി

|

രാജ്യത്തെ ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് റെഡ്മി. റെഡ്മി ഇന്ത്യയിൽ അവതരിപ്പിച്ചവയിൽ ഏറ്റവും പോപ്പുലർ ആയ സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്ന സീരീസാണ് "കെ സീരീസ്". 2019ൽ ആണ് റെഡ്മി കെ20 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റും പോപ്പ്-അപ്പ് ക്യാമറയും മനോഹരമായ ബാക്ക് പാനൽ ഡിസൈനും ഒക്കെയായി റെഡ്മി കെ20 പ്രോ വളരെപ്പെട്ടെന്ന് ജനകീയമായി ( Redmi ).

കെ സീരീസ് ഡിവൈസുകൾ

എന്നാൽ പിന്നീട് കെ സീരീസ് ഡിവൈസുകൾ പോക്കോ ഫോണുകളായി റീനെയിം ചെയ്യപ്പെട്ടാണ് ഇന്ത്യയിൽ എത്തിയത്. റെഡ്മി കെ30 ഇന്ത്യയിൽ ലോഞ്ച് ചെയ്തത് പോക്കോ എക്സ്2 പേരിലാണെന്ന് ഓർക്കണം. ഇപ്പോഴിതാ ഐക്കോണിക്ക് ആയ കെ-സീരീസ് സ്മാർട്ട്ഫോണുകൾ അതേ പേരിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇത് സ്ഥിരീകരിച്ച് കെ സീരീസ് തിരികെ വരുന്നതായി കമ്പനി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Smartphone Price: കയറി കയറി ചന്ദ്രനിലെത്തുമോ? അടുത്ത വർഷവും സ്മാർട്ട്ഫോണുകൾക്ക് വില കൂടുംSmartphone Price: കയറി കയറി ചന്ദ്രനിലെത്തുമോ? അടുത്ത വർഷവും സ്മാർട്ട്ഫോണുകൾക്ക് വില കൂടും

ഗ്രാഫിക്കൽ

#RedmiKisback എന്ന ഹാഷ്‌ടാഗും ഗ്രാഫിക്കൽ റെപ്രസെന്റേഷനുമാണ് റെഡ്മി ഇന്ത്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. റെഡ്മി കെ സീരീസിലെ ഏത് സ്മാർട്ട്ഫോൺ ആണ് ഇന്ത്യയിലേക്കെത്തുന്നത് എന്നതിനെക്കുറിച്ച് കമ്പനി കൃത്യമായ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. എന്നാൽ ഈ ഫോൺ റെഡ്മിയുടെ കെ50 ഐ ആണെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.

ബിഐഎസ് സർട്ടിഫിക്കേഷൻ

ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ അടുത്തിടെ റെഡ്മി കെ50ഐ സ്മാർട്ട്ഫോൺ പ്രത്യക്ഷപ്പെട്ടിരുന്നു. ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള റെഡ്മി സ്മാർട്ട്ഫോണിന്റെതെന്ന പേരിൽ നിരവധി സ്പെക്സും ഓൺലൈനിൽ ലീക്ക് ആയിരുന്നു. ഉടൻ ലോഞ്ച് പ്രതീക്ഷിക്കാവുന്ന ഈ റെഡ്മി സ്മാർട്ട്ഫോൺ റെഡ്മി കെ50ഐ 5ജി സ്മാർട്ട്ഫോൺ ആണെന്നാണ് പ്രതീക്ഷിക്കുന്നത്.

IPhone: കൺഫ്യൂഷൻ തീർക്കണമേ.. ഐഫോൺ 13? അതോ ഐഫോൺ 14? ഏത് വാങ്ങണംIPhone: കൺഫ്യൂഷൻ തീർക്കണമേ.. ഐഫോൺ 13? അതോ ഐഫോൺ 14? ഏത് വാങ്ങണം

Redmi K50i പ്രതീക്ഷിക്കുന്ന സവിശേഷതകൾ

Redmi K50i പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിപ്പോർട്ടുകൾ പ്രകാരം, റെഡ്മി കെ50ഐ സ്മാർട്ട്ഫോൺ 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 144 ഹെർട്സ് വരുന്ന ഉയർന്ന റിഫ്രഷ് റേറ്റും റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ പ്രതീക്ഷിക്കാവുന്നതാണ്. ഡിസ്പ്ലെ 650 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസും ഓഫർ ചെയ്യുന്നതായാണ് റിപ്പോർട്ട്.

ഒക്ടാ കോർ

ഒക്ടാ കോർ മീഡിയടെക് ഡൈമൻസിറ്റി 8100 എസ്ഒസിയാണ് റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന് കരുത്ത് ( റിപ്പോർട്ടുകൾ പ്രകാരം ) പകരുന്നത്. 8 ജിബി വരെയുള്ള റാം ഓപ്ഷനുകളും 128 ജിബി സ്റ്റോറേജ് സ്പേസും റെഡ്മി കെ50ഐ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

അതിശയിപ്പിച്ച് ഷവോമി: ഷവോമി 12എസ്, 12എസ് പ്രോ, 12എസ് അൾട്ര ഫോണുകൾ വിപണിയിൽഅതിശയിപ്പിച്ച് ഷവോമി: ഷവോമി 12എസ്, 12എസ് പ്രോ, 12എസ് അൾട്ര ഫോണുകൾ വിപണിയിൽ

ട്രിപ്പിൾ ക്യാമറ

ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് റെഡ്മി കെ50ഐ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നത്. 64 മെഗാ പിക്സലിന്റെ പ്രൈമറി സെൻസറാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത്. 8 മെഗാ പിക്സൽ, 2 മെഗാ പിക്സൽ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ മറ്റ് സെൻസറുകൾ.

സെൽഫികൾ

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി റെഡ്മി കെ50ഐ സ്മാർട്ട്ഫോണിൽ 16 മെഗാ പിക്സലിന്റെ സെൽഫി സെൻസറും പ്രതീക്ഷിക്കുന്നുണ്ട്. ഡോൾബി അറ്റ്‌മോസ് ഉള്ള സ്റ്റീരിയോ സ്പീക്കർ സപ്പോർട്ട്, ഡെഡിക്കേറ്റഡ് ഹെഡ്‌ഫോൺ ജാക്ക്, എംഐയുഐ 13 എന്നിവയും റെഡ്മി കെ50ഐ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും.

നാല് പിൻ ക്യാമറകളും 15,000 രൂപയിൽ താഴെ വിലയുമുള്ള സാംസങ് സ്മാർട്ട്ഫോണുകൾനാല് പിൻ ക്യാമറകളും 15,000 രൂപയിൽ താഴെ വിലയുമുള്ള സാംസങ് സ്മാർട്ട്ഫോണുകൾ

5,080 എംഎഎച്ച് ബാറ്ററി

5,080 എംഎഎച്ച് ബാറ്ററി ആയിരിക്കും റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന് ഊർജം പകരുന്നത്. 67 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റെഡ്മി കെ50ഐ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നു. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് അടക്കമുള്ള റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ കൂടുതലായി പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെ സീരീസ് ഡിവൈസ്

പുറത്തിറങ്ങാൻ ഒരുങ്ങുന്ന കെ സീരീസ് ഡിവൈസ് റെഡ്മി കെ50ഐ സ്മാർട്ട്ഫോൺ ആണെന്നത് ഒരു വിലയിരുത്തൽ മാത്രമാണ്. മുകളിൽ പറഞ്ഞ സവിശേഷതകൾ പുതിയ ഡിവൈസിൽ ലഭ്യമാണെങ്കിൽ ചൈനയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 11ടി പ്രോ സ്മാർട്ട്ഫോണിന് സമാനമായിരിക്കും ഇതെന്നും പ്രതീക്ഷിക്കാം.

OnePlus Nord 2T 5G: വൺപ്ലസ് നോർഡ് 2ടി 5ജിയും എതിരാളികളും; മിഡ്റേഞ്ചിലെ തീപാറും പോരാട്ടംOnePlus Nord 2T 5G: വൺപ്ലസ് നോർഡ് 2ടി 5ജിയും എതിരാളികളും; മിഡ്റേഞ്ചിലെ തീപാറും പോരാട്ടം

Best Mobiles in India

English summary
Redmi India has tweeted the hashtag #RedmiKisback and a graphical representation. The company has not revealed exactly which smartphone in the Redmi K series will make its way to India. But this phone is now considered to be Redmi K50i.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X