റെഡ്മി കെ 20 പ്രോ പുറത്തിറക്കുന്നത് ഫെബ്രുവരിയോടെ അവസാനിപ്പിക്കുമെന്ന് കമ്പനി

|

റെഡ്മിയുടെ ജനപ്രിയ സ്മാർട്ഫോണായ റെഡ്മി K20 പ്രൊ സ്മാർട്ട്ഫോണുകൾ ഇനി വിപണിയിലേക്കില്ല. ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്‌സെറ്റായ റെഡ്മി K30 സ്മാർട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ വരുമ്പോഴാണ് K20 പ്രൊ ഫോണുകൾക്ക് ഈ മാസം തന്നെ അവസാനിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനം റെഡ്മി ബ്രാൻഡിന്റെ ബ്രാൻഡ് ജനറൽ മാനേജർ ലു വിബിങ് അറിയിച്ചത്. ലോഞ്ച് ചെയ്ത് ഒരു കലണ്ടർ വർഷം തികയും മുമ്പേയാണ് റെഡ്മി, K20 പ്രൊ ഹാൻഡ്‌സെറ്റിന് അവസാനിപ്പിക്കുന്നത്.

റെഡ്മി K20
 

ഇതുവരെ ഇറങ്ങിയ ഫോണുകളിൽ വെച്ച് റെഡ്‌മിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോണാണ് റെഡ്മി K20 സീരിസ്. ആഗോള തലത്തിൽ ഇതുവരെ 5 മില്യൺ യൂണിറ്റുകളിലധികം റെഡ്മി K20 പ്രൊ ഹാൻഡ്‌സെറ്റുകൾ കയറ്റുമതി ചെയ്തു എന്നാണ് ലു വിബിങ് പോസ്റ്റിൽ പറഞ്ഞു. റെഡ്മി K30 കൂടാതെ റെഡ്മി K30 പ്രോയും ഉടനെ ലോഞ്ച് ചെയ്യും എന്നാണ് കരുതുന്നത്. അതേസമയം വിബിങ്ങിന്റെ പോസ്റ്റിൽ ചൈനയിൽ മാത്രമാണോ ഹാൻഡ്‌സെറ്റ് നിർത്തലാക്കുന്നത് എന്ന കാര്യത്തെപ്പറ്റി വ്യക്തതയില്ല.

റെഡ്മി K20 സീരിസ്

K20 സീരിസിന് ഒരു പിൻഗാമി എന്ന രീതിയിലായിരിക്കും റെഡ്മി K30 എത്തുക എന്ന കാര്യം ഇതോടെ ഉറപ്പായി. ലീക്കുകൾ അനുസരിച്ച് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 865 SoC ആയിരിക്കും ഈ ഹാൻഡ്‌സെറ്റിലുണ്ടാവുക. 8 ജിബി റാമുമായി ഇത് പെയർ ചെയ്തിരിക്കും. 64-മെഗാപിക്സൽ പ്രധാന സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഫോണിൽ നൽകുക എന്നാണ് സൂചന.

ഇന്ത്യയിൽ റെഡ്മി കെ 20 പ്രോയുടെ വില ഔദ്യോഗികമായി കുറച്ചു

റെഡ്മി K20 പ്രോ

കഴിഞ്ഞ വർഷം മേയിലാണ് ചൈനയിൽ റെഡ്മി K20 പ്രൊ സ്മാർട്ഫോൺ ആദ്യമായി അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോൺ എന്നാണ് റെഡ്മി K20 പ്രോയ്ക്ക് കമ്പനി നൽകുന്ന വിശേഷണം. അമോലെഡ് ഡിസ്‌പ്ലേയും പോപ്പ്-ആപ്പ് ക്യാമറയുമുള്ള ഷവോമിയുടെ മുൻനിര ഫോണായ റെഡ്മി K20 പ്രോയ്ക്ക് ശക്തി പകരുന്നത് സ്നാപ്ഡ്രാഗൺ 855 SoC ആണ്. ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ വിപണിയിൽ കോളിളക്കം സൃഷ്‌ടിച്ച ഹാൻഡ്‌സെറ്റാണ് K20 പ്രോ.

റെഡ്മി
 

8 ജിബി റാം കരുത്തും 256 ജിബി ഇന്റേണൽ മെമ്മറിയും K20 പ്രൊയില്‍ ഉണ്ട്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 ആണ് മുന്നിലും പിന്നിലും നൽകിയിരിക്കുന്നത്. K20യ്ക്ക് സമാനമായി 4000mAh ബാറ്ററിക്കൊപ്പം 18W ചാര്‍ജറുമാണ് പ്രൊയിലുളളത്. 6.39 ഇഞ്ച് ഡിസ്പ്ലെ, ഇന്‍ ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍, എച്ച്ഡിആര്‍ തുടങ്ങി K20യിലുള്ള മിക്ക ഫീച്ചേഴ്സ് തന്നെയാണ് പ്രൊയിലും. 15 മിനുട്ട് ചാർജ് ചെയ്താൽ തന്നെ 10 മണിക്കൂർ ഫോൺ കോളുകൾ ചെയ്യാം. അരമണിക്കൂറിൽ ഫോൺ 53 ശതമാനം ചാർജാവും.

Most Read Articles
Best Mobiles in India

Read more about:
English summary
Redmi went ahead and announced two variants of the Redmi K30 with different chipsets for 4G and 5G. While the Redmi K30 Pro is now expected to be launched very soon as per the rumours, Xiaomi's Vice President and Redmi Brand's General Manager, Lu Weibing, has announced that the Redmi K20 Pro is being discontinued this month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X