Home
Mobile

ക്വാഡ് ക്യാമറ സെറ്റപ്പുമായി റെഡ്മി കെ 30 എസ് അവതരിപ്പിച്ചു; വില, സവിശേഷതകൾ

ഷവോമി സബ് ബ്രാൻഡായ റെഡ്മി അതിന്റെ കെ 30 ലൈനപ്പിൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ റെഡ്മി കെ 30 എസ് അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ന് ചൈനയിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. ഷവോമി എംഐ 10 ടിയുടെ പുനർരൂപകൽപ്പന ചെയ്ത പതിപ്പാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC, 5,000mAh ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറകൾ തുടങ്ങിയ സവിശേഷതകൾ ഈ ഹാൻഡ്‌സെറ്റിൽ വരുന്നു.

റെഡ്മി കെ 30 എസ്: വില

റെഡ്മി കെ 30 എസ്: വില

128 ജിബി സ്റ്റോറേജുള്ള റെഡ്മി കെ 30 എസിന് സി‌എൻ‌വൈ 2,599 (ഏകദേശം 28,600 രൂപ), 256 ജിബി വേരിയന്റിന് സി‌എൻ‌വൈ 2,799 (ഏകദേശം 30,750 രൂപ) വില വരുന്നു. നവംബർ 11 മുതൽ ചൈനയിൽ റെഡ്മി കെ 30 എസ് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഇന്റർസ്റ്റെല്ലാർ ബ്ലാക്ക്, മൂൺലൈറ്റ് സിൽവർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് സ്മാർട്ഫോൺ വിപണയിൽ വരുന്നത്. റെഡ്മി കെ 30 എസ് ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്നതിനെകുറിച്ച ഇതുവരെ ഒരു വ്യക്തതയുമില്ല.

റെഡ്മി കെ 30 എസ് സവിശേഷതകൾ

റെഡ്മി കെ 30 എസ് സവിശേഷതകൾ

റെഡ്മി കെ 30 എസിന് 6.67 ഇഞ്ച് ഐപിഎസ് എൽസിഡി സ്ക്രീൻ ഫുൾ എച്ച്ഡി + റെസലൂഷൻ സപ്പോർട്ട് ചെയ്യുന്നു. ഉപയോക്താക്കൾക്ക് 144Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന ഈ ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷയുണ്ട്. സ്‌ക്രീനിലെ വരുന്ന ചെറിയ ഹോളിൽ 20 മെഗാപിക്സലിന്റെ മുൻ ക്യാമറയുണ്ട്. ഈ സ്മാർട്ട്ഫോണിന്റെ സൈഡ് പാനലിൽ ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിരിക്കുന്നു.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 865 പ്രോസസർ

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് പുതിയ റെഡ്മി കെ 30 എസിന് കരുത്ത് നൽകുന്നത്. 5 ജി സപ്പോർട്ടോടുകൂടിയ ഫോൺ 8 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഇതിൽ വരുന്നു. കൂടാതെ, 33 വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000 mAh ബാറ്ററി ഈ ഹാൻഡ്‌സെറ്റിന് കമ്പനി നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ലാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിനെല്ലാം പുറമേ, ഉപയോക്താക്കൾക്ക് ഈ സ്മാർട്ട്‌ഫോണിലെ ഉയർന്ന നിലവാരമുള്ള സ്റ്റീരിയോ സ്പീക്കറുകൾ എക്‌സ്‌പീരിയൻസ് ചെയ്യുവാൻ കഴിയും.

റെഡ്മി കെ 30 എസ് ലോഞ്ച്

റെഡ്മി കെ 30 എസിന്റെ പിൻഭാഗത്തായി ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് വരുന്നത്. ഈ ക്യാമറ മൊഡ്യൂളിൽ, 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്സൽ റെസല്യൂഷൻ ഇമേജുകൾ വാഗ്ദാനം ചെയ്യുന്ന മാക്രോ ക്യാമറ എന്നിവ വരുന്നു. ഉപയോക്താക്കൾക്ക് നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, കൂടാതെ റെഡ്മി കെ 30 എസ് ഉപയോഗിച്ച് 8 കെ വീഡിയോകൾ ചിത്രീകരിക്കൽ എന്നിവ പോലുള്ള സവിശേഷതകൾ ഇതിൽ നിന്നും ലഭിക്കുന്നതാണ്. മാത്രമല്ല, ഈ ഡിവൈസിന്റെ പ്രാഥമിക ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുണ്ട്. പുതിയ റെഡ്മി ഫോണിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് 5, 5 ജി (എസ്എ, എൻഎസ്എ എന്നിവ), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.

Best Mobiles in India

English summary
In its K30 lineup, Redmi K30S, Xiaomi sub-brand Redmi has added a new smartphone. Today, the phone was unveiled in China, and is a refreshed version of the Xiaomi Mi 10T. It comes with impressive features such as the Qualcomm Snapdragon 865 SoC, 5,000 mAh battery, and triple rear cameras.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X