റെഡ്മി കെ 30 എസ് ഒക്ടോബർ 27 ന് അവതരിപ്പിക്കും; എംഐ 10 ടിയുടെ റീബ്രാൻഡ് ചെയ്യുമെന്ന് അഭ്യൂഹം
റെഡ്മി കെ 30 എസ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു. നേരത്തെ പുറത്തിറക്കിയ റെഡ്മി കെ 30 അൾട്രയേക്കാൾ വിലകുറഞ്ഞതാണ് ഷവോമിയിൽ നിന്നുള്ള റെഡ്മി കെ സീരീസിലെ പുതിയ മോഡലെന്ന് കരുതുന്നു. ഈ ഹാൻഡ്‌സെറ്റ് ഒക്ടോബർ 27 ചൊവ്വാഴ്ച അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ ഷവോമി എംഐ 10ടിയുടെ പുനർനാമകരണം ചെയ്ത പതിപ്പായിരിക്കും പുതിയ റെഡ്മി സ്മാർട്ട്ഫോൺ. അതിനാൽ, ട്രിപ്പിൾ റിയർ ക്യാമറകളും ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനും ഇതിൽ വരുന്നു.

ഇതുവരെയുള്ള ചോർച്ച അനുസരിച്ച്, റെഡ്മി കെ 30 എസിലെ ഒരേയൊരു വ്യത്യാസമെന്ന് കാണിക്കുന്നത് പിന്നിലായി വരുന്ന റെഡ്മി ബ്രാൻഡിംഗ് മാത്രമാണ്. ടെക്നോളജി ബ്ലോഗ് പ്ലേഫുൾഡ്രോയിഡ് കണ്ടെത്തിയതുപോലെ, വെയ്‌ബോയിലെ ടിപ്പ്സ്റ്ററുകൾ റെഡ്മി കെ 30 എസിന്റെ ലോഞ്ച് തീയതി വിശദാംശങ്ങൾ പോസ്റ്റ് ചെയ്തു. എന്നാൽ, ഷവോമി ഇതുവരെ പുതിയ ഹാൻഡ്‌സെറ്റിൻറെ ലോഞ്ചിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ നൽകിയിട്ടില്ല.

കഴിഞ്ഞ റിപ്പോർട്ടുകൾ പരിശോധിച്ചാൽ, കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത റെഡ്മി കെ 30 5 ജിയിലേക്കുള്ള നവീകരണമായാണ് റെഡ്മി കെ 30 എസ് അവതരിപ്പിക്കുന്നത്. ഓഗസ്റ്റിൽ എത്തിയ റെഡ്മി കെ 30 അൾട്രയേക്കാൾ വിലകുറഞ്ഞതായി ഈയിടെ ഫോൺ ടിപ്പ് ചെയ്തിരുന്നു. റെഡ്മി ജനറൽ മാനേജർ ലു വെയ്‌ബിംഗിന്റെ വെയ്‌ബോ അക്കൗണ്ട് വഴി ഈ ആഴ്ച ആദ്യം പോസ്റ്റ് ചെയ്ത ടീസർ വഴി റെഡ്മി കെ 30 എസിന്റെ വരവിനെ ഷവോമി സൂചിപ്പിക്കുന്നു.

റെഡ്മി കെ 30 എസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ചൈനയുടെ ടെന സൈറ്റിലെ ഒരു ലിസ്റ്റിംഗ് അടുത്തിടെ എംഐ 10 ടിക്ക് സമാനമായ റെഡ്മി കെ 30 എസിന്റെ പ്രധാന സവിശേഷതകൾ നിർദ്ദേശിച്ചു. 20: 9 ആസ്പെക്ടറ്റ് റേഷിയോ വരുന്ന 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 12 ജിബി വരെ റാമും 512 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറുമായി ഇത് വരുവാൻ സാധ്യതയുണ്ട്. എംഐ 10 ടി പോലെ റെഡ്മി കെ 30 എസിനും 144 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് വരുമെന്ന് അഭ്യൂഹമുണ്ട്.

റെഡ്മി കെ 30 എസ്: ക്യാമറ സവിശേഷതകൾ
ഫോട്ടോകൾക്കും വീഡിയോകൾക്കും, റെഡ്മി കെ 30 എസിന് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ടെന്നും 64 മെഗാപിക്സൽ പ്രൈമറി സെൻസർ വരുന്നുണ്ടെന്നും പറയപ്പെടുന്നു. ഡിജിറ്റൽ സൂം, ഓട്ടോ ഫ്ലാഷ്, ഫെയ്സ് ഡിറ്റക്ഷൻ, ഫോക്കസ് ചെയ്യാൻ ടച്ച് തുടങ്ങിയ സവിശേഷതകളുള്ള 64 എംപി + 13 എംപി + 5 എംപി ക്യാമറയുണ്ട് ഈ ഹാൻഡ്‌സെറ്റിൽ. 4,900 എംഎഎച്ച് ബാറ്ററിയും എട്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലുമായി ഈ സ്മാർട്ഫോൺ വരുന്നു. ഇന്ത്യയിൽ ഷവോമി റെഡ്മി കെ 30 എസ് സ്മാർട്ട്ഫോണിൻറെ വില 13,545 രൂപയായിരിക്കും.


Click it and Unblock the Notifications








