മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറുള്ള റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

പുതിയ റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ സ്മാർട്ഫോൺ ചൈനയിൽ അവതരിപ്പിച്ചു. റെഡ്മി കെ 40 സീരീസിൽ വരുന്ന ഏറ്റവും പുതിയ സ്മാർട്ഫോണാണ് ഇത്. റീട്രെസിബിൾ ഷോൾഡർ ബട്ടണുകൾ, മൂന്ന് മൈക്കുകൾ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്, ജെബിഎൽ ട്യൂൺ ചെയ്ത ഓഡിയോ എന്നിവ പോലുള്ള ചില പ്രത്യേക ഗെയിമിംഗ് സവിശേഷതകളുമായാണ് റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ വിപണിയിൽ വരുന്നത്. റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻറെ രൂപകൽപ്പന ഒരു സാധാരണ സ്മാർട്ട്ഫോൺ പോലെയാണ്. മാത്രമല്ല, മറ്റ് ഗെയിമിംഗ് സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് ശ്രദ്ധേയമായ ഡിസൈനുകളുമാണ് വരുന്നത്. ഐപി 53 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസും ഈ ഫോണിലുണ്ട്.

റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻറെ വില

റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻറെ വില

റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ 6 ജിബി + 128 ജിബി മോഡലിന് സിഎൻ‌വൈ 1,999 (ഏകദേശം 23,000 രൂപ), 8 ജിബി + 128 ജിബി മോഡലിന് സി‌എൻ‌വൈ 2,199 (ഏകദേശം 25,300 രൂപ), 8 ജിബി + 256 ജിബി മോഡലിന് സി‌എൻ‌വൈ 2,399 (ഏകദേശം 27,600 രൂപ), 12 ജിബി + 128 ജിബി മോഡലിന് സി‌എൻ‌വൈ 2,399 (ഏകദേശം 27,600 രൂപ), 12 ജിബി + 256 ജിബി മോഡലിന് സി‌എൻ‌വൈ 2,699 (ഏകദേശം 31,100 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ബ്ലാക്ക്, സിൽവർ, വൈറ്റ്, ബ്രൂസ് ലീ സ്പെഷ്യൽ എഡിഷൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ഫോൺ വരുന്നത്. ബ്രൂസ് ലീ സ്പെഷ്യൽ എഡിഷൻ 12 ജിബി + 256 ജിബി മോഡലിൽ മാത്രമേ ലഭ്യമാകുകയുള്ളു. ഇതിന് സി‌എൻ‌വൈ 2,799 (ഏകദേശം 32,300 രൂപ) വില വരുന്നു. റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ പ്രീ-ബുക്കിംഗ് ഏപ്രിൽ 30 മുതൽ ആരംഭിക്കും. റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻറെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ സവിശേഷതകൾ

റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ സവിശേഷതകൾ

റെഡ്മി കെ 40 ഗെയിമിംഗ് ഡിഷൻ എംഐയുഐ 12.5 വരുന്ന ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റും 480 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലേയ്ക്ക് എച്ച്ഡിആർ 10 + സപ്പോർട്ടുമുണ്ട്. 12 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജുമുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിൻറെ സുഗമമായ പ്രവർത്തനത്തിന് വഴിയൊരുക്കുന്നത്.

റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ ക്യാമറ സവിശേഷതകൾ

റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ ക്യാമറ സവിശേഷതകൾ

എഫ് / 1.65 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി കെ 40 ഗെയിമിംഗ് എഡിഷനിലുള്ളത്. മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി ഷൂട്ടർ പഞ്ച്-ഹോൾ കട്ട്ഔട്ടിൽ സ്ഥാപിച്ചിരിക്കുന്നു. വൈ-ഫൈ, 5 ജി, ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറുള്ള റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ

ഒരു ഭാഗത്ത് ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. ഈ ഗെയിമിംഗ് ഫോണിൽ 67W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുമായി 5,065 എംഎഎച്ച് ബാറ്ററിയുണ്ട്. റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ വരുന്നത് ഐപി 53 വാട്ടർ ആൻഡ് ഡസ്റ്റ് റേറ്റിംഗുമായാണ്. ഈ ഹാൻഡ്‌സെറ്റിന് 205 ഗ്രാം ഭാരമുണ്ട്. ജെബിഎൽ ട്യൂൺ സ്പീക്കറുകളാണുള്ളത്. എൽ ആകൃതിയിലുള്ള യുഎസ്ബി ടൈപ്പ്-സി കണക്റ്ററാണ് ഈ ഫോണിനുള്ളത്. വൈറ്റ് ഗ്രാഫൈനുള്ള വേപ്പർ ചേമ്പർ ലിക്വിഡ്കൂൾ ടെക്നോളജി ഇതിൽ താപം നിയന്ത്രിക്കുവാൻ ഉൾപ്പെടുത്തിയിരിക്കുന്നു.

Best Mobiles in India

English summary
The Redmi K40 Gaming Edition, the newest member of the Redmi K40 series, has been released in China. As the name implies, the phone includes gaming-specific features such as retractable shoulder buttons, three microphones, Dolby Atmos support, and JBL-tuned audio, among others.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X