120 ഹെർട്സ് ഡിസ്പ്ലേയുള്ള റെഡ്മി കെ 40, കെ 40 പ്രോ, കെ 40 പ്രോ പ്ലസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു

|

ഷവോമി റെഡ്മി കെ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകളായ റെഡ്മി കെ 40, റെഡ്മി കെ 40 പ്രോ, റെഡ്മി കെ 40 പ്രോ + എന്നിവ വ്യാഴാഴ്ച ചൈനയിൽ നടന്ന പരിപാടിയിൽ അവതരിപ്പിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറുമായി റെഡ്മി കെ 40 വരുന്നു, റെഡ്മി കെ 40 പ്രോയും റെഡ്മി കെ 40 പ്രോ + യിലും ടോപ്പ്-ഓഫ്-ലൈൻ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറുമുണ്ട്. ഈ മൂന്ന് റെഡ്മി സ്മാർട്ട്ഫോണുകളിലും ട്രിപ്പിൾ റിയർ ക്യാമറകൾ, ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈൻ, ഗ്രേഡിയന്റ് ബാക്ക് ഡിസൈൻ എന്നിവയുണ്ട്. റെഡ്മി കെ 40, റെഡ്മി കെ 40 പ്രോ, റെഡ്മി കെ 40 പ്രോ + എന്നിവയിൽ 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടിനൊപ്പം സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. റെഡ്മി കെ 40 സീരീസിനൊപ്പം ഷവോമി പുതിയ റെഡ്മിബുക്ക് പ്രോ 14, റെഡ്മിബുക്ക് പ്രോ 15 മോഡലുകളും റെഡ്മി എയർഡോട്ട്സ് 3 ഇയർബഡുകളും പരിപാടിയിൽ അവതരിപ്പിച്ചു.

റെഡ്മി കെ 40, റെഡ്മി കെ 40 പ്രോ, റെഡ്മി കെ 40 പ്രോ + വില
 

റെഡ്മി കെ 40, റെഡ്മി കെ 40 പ്രോ, റെഡ്മി കെ 40 പ്രോ + വില

ബേസിക് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് റെഡ്മി കെ 40 വില സി‌എൻ‌വൈ 1,999 (ഏകദേശം 22,500 രൂപ), 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 2,199 (ഏകദേശം 24,700 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് സി‌എൻ‌വൈ 2,499 (ഏകദേശം 28,000 രൂപ), ടോപ്പ് എൻഡ് 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡൽ സി‌എൻ‌വൈ 2,699 (ഏകദേശം 30,400 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. കൂടാതെ ഡ്രീംലാന്റ്, ഐസി വൈറ്റ്, ഗ്ലോസി ബ്ലാക്ക് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വരുന്നു.

റെഡ്മി കെ 40 പ്രോ

റെഡ്മി കെ 40 പ്രോ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 2,799 (ഏകദേശം 31,500 രൂപ), 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് സി‌എൻ‌വൈ 2,999 (ഏകദേശം 33,800 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് സി‌എൻ‌വൈ 3,299 (ഏകദേശം 37,000 രൂപ), റെഡ്മി കെ 40 പ്രോ + ന് 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 3,699 (ഏകദേശം 41,600 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. റെഡ്മി കെ 40 പ്രോ, റെഡ്മി കെ 40 പ്രോ + എന്നിവ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

റെഡ്മി കെ 40, റെഡ്മി കെ 40 പ്രോ

റെഡ്മി കെ 40, റെഡ്മി കെ 40 പ്രോ എന്നിവ നിലവിൽ ചൈനയിൽ പ്രീ-ബുക്കിംഗിനായി ലഭ്യമാണ്. ഇവ ലഭ്യത മാർച്ച് 4 ന് വിപണിയിൽ എത്തിക്കും. റെഡ്മി കെ 40 പ്രോ + മാർച്ച് അവസാനത്തോടെ ചൈനയിൽ നിന്നും വാങ്ങാൻ ലഭ്യമാകും. എന്നാൽ, റെഡ്മി കെ 40 സീരീസിൻറെ ഗ്ലോബൽ ലോഞ്ചിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

റെഡ്മി കെ 40 സവിശേഷതകൾ
 

റെഡ്മി കെ 40 സവിശേഷതകൾ

റെഡ്മി കെ 40 ആൻഡ്രോയിഡ് 11 ൽ MIUI 12 പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഇ 4 അമോലെഡ് ഡിസ്‌പ്ലേ, 1,300 നിറ്റ് പീക്ക് ബറൈറ്നെസ്സ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിവ ഉൾപ്പെടുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോയും, ലോകത്തിലെ തന്നെ ഏറ്റവും ചെറിയ 2.76 എംഎം ഹോൾ-പഞ്ച് ഡിസൈനും ഈ ഡിസ്പ്ലേയിൽ ഉണ്ട്. 12 ജിബി വരെ എൽപിഡിഡിആർ 5 റാമിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറുമാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച ഐക്യൂ 7 യുമായി റെഡ്മി കെ 40 നെ ഷവോമി താരതമ്യം ചെയ്തു.

റെഡ്മി കെ 40 ക്യാമറ സവിശേഷതകൾ

റെഡ്മി കെ 40 ക്യാമറ സവിശേഷതകൾ

റെഡ്മി കെ 40 യിൽ 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 582 പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസും മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ ടെർഷ്യറി സെൻസറും ഉൾക്കൊള്ളുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 20 മെഗാപിക്സൽ ക്യാമറ സെൻസറും ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്.

ക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസർ

റെഡ്മി കെ 40 ന് 256 ജിബി വരെ യു‌എഫ്‌എസ് 3.1 സ്റ്റോറേജ് ഉണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ ഉൾപ്പെടുന്നു. 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന റെഡ്മി കെ 40 ൽ 4,520 എംഎഎച്ച് ബാറ്ററിയാണ് ഷവോമി നൽകിയിരിക്കുന്നത്. മുന്നിലും പിന്നിലും ഡബിൾ-സൈഡഡ് കോർണിംഗ് ഗോറില്ല ഗ്ലാസ് സുരക്ഷയും ഈ ഫോണിലുണ്ട്. കൂടാതെ, 7.8 മില്ലിമീറ്റർ കനം വരുന്ന ഇതിന് 196 ഗ്രാം ഭാരം ഉണ്ട്.

റെഡ്മി കെ 40 പ്രോ സവിശേഷതകൾ

റെഡ്മി കെ 40 പ്രോ സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 നൊപ്പം റെഡ്മി കെ 40 പ്രോയിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഇ 4 അമോലെഡ് ഡിസ്‌പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റും 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. റെഡ്മി കെ 40 പ്രോയുടെ ഡിസ്പ്ലേ സ്ക്രീൻ ബെഞ്ച്മാർക്കിംഗ് സ്ഥാപനമായ ഡിസ്പ്ലേമേറ്റ് എ + സർട്ടിഫിക്കറ്റ് നൽകുന്നു. 8 ജിബി വരെ റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് വരുന്നത്. 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും അൾട്രാ വൈഡ് ആംഗിൾ 119 ഡിഗ്രി ലെൻസും 5 മെഗാപിക്സൽ ടെർഷ്യറി സെൻസറും റെഡ്മി കെ 40 പ്രോയിൽ വരുന്നു.

 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,520mAh ബാറ്ററി

റെഡ്മി കെ 40 പ്രോയിൽ 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജ് ഉണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിലുണ്ട്. കൂടാതെ, 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,520mAh ബാറ്ററിയും ഇതിൽ വരുന്നു. റെഡ്മി കെ 40 പോലെ 7.8 എംഎം കനവും 196 ഗ്രാം ഭാരവുമുള്ളതാണ് റെഡ്മി കെ 40 പ്രോ.

റെഡ്മി കെ 40 പ്രോ + സവിശേഷതകൾ

റെഡ്മി കെ 40 പ്രോ + സവിശേഷതകൾ

12 ജിബി റാമും 256 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് ഉണ്ടെങ്കിലും റെഡ്മി കെ 40 പ്രോയുടെ അതേ ഹാർഡ്‌വെയർ റെഡ്മി കെ 40 പ്രോ + പങ്കിടുന്നു. റെഡ്മി കെ 40 പ്രോയിൽ ലഭ്യമായ 64 മെഗാപിക്സൽ സെൻസറിന് പകരം 108 മെഗാപിക്സൽ സാംസങ് എച്ച്എം 2 പ്രൈമറി സെൻസറും ഈ സ്മാർട്ട്ഫോണിലുണ്ട്. ഇതിന് വരുന്ന ബാക്കി സവിശേഷതകൾ സാധാരണ പ്രോ മോഡലിന് തുല്യമാണ്.

Most Read Articles
Best Mobiles in India

English summary
At an event in China on Thursday, Redmi K40, Redmi K40 Pro, and Redmi K40 Pro+ introduced Xiaomi's new smartphones in the Redmi K series. Although the Redmi K40 comes with the Qualcomm Snapdragon 870 SoC, the top-of-the-line Qualcomm Snapdragon 888 SoC is available in the Redmi K40 Pro and Redmi K40 Pro+.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X