ഫെബ്രുവരി 25 ന് റെഡ്മി കെ 40 സ്മാർട്ഫോൺ അവതരിപ്പിക്കുന്നു: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

|

കെ 40 ഫെബ്രുവരി 25 ന് അവതരിപ്പിക്കുമെന്ന് റെഡ്മി ജനറൽ മാനേജർ ലു വെയ്ബിംഗ് വെയ്‌ബോയിൽ പോസ്റ്റ് ചെയ്ത ടീസർ ചിത്രത്തിലൂടെ വെളിപ്പെടുത്തി. 2019 ഡിസംബറിൽ വിപണിയിലെത്തിയ റെഡ്മി കെ 30 യുടെ പിൻഗാമിയായി പുതിയ റെഡ്മി സ്മാർട്ട്ഫോൺ അവതരിപ്പിക്കും. റെഡ്മി കെ 40 പ്രോയ്‌ക്കൊപ്പം റെഡ്മി കെ 40 യും വിപണിയിൽ അവതരിപ്പിച്ചേക്കും. എന്നാൽ, രണ്ടാമത്തെ ഹാൻഡ്‌സെറ്റിൻറെ വരവ് ഷവോമി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഫെബ്രുവരി 25 ന് റെഡ്മി കെ 40 സ്മാർട്ഫോൺ അവതരിപ്പിക്കുന്നു

കുറച്ച് ചിപ്‌സെറ്റ് ഓപ്ഷനുകൾ വരുന്ന റെഡ്മി കെ 40 സ്മാർട്ഫോണിന് ഒന്നിലധികം വേരിയന്റുകൾ വരുവാൻ സാധ്യതയുണ്ടെന്ന അഭ്യൂഹമുണ്ട്. വെയ്‌ബോയിൽ വെയ്‌ബിംഗ് പോസ്റ്റ് ചെയ്‌ത ചിത്രം റെഡ്മി കെ 40 റീട്ടെയിൽ ബോക്‌സിൻറെ ഒരു ചിത്രം നൽകുന്നു. പുതിയ ഡിസൈൻ, പുതിയ പൊസിഷനിംഗ്, മികച്ച എക്സ്‌പീരിയൻസ് എന്നിവയുമായാണ് പുതിയ ഹാൻഡ്‌സെറ്റ് വിപണിയിൽ എത്തുകയെന്ന് എക്സിക്യൂട്ടീവ് പറഞ്ഞു. എന്തായാലും, ഇതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം ഇതുവരെ നൽകിയിട്ടില്ല.

കൂടുതൽ വായിക്കുക: ഡ്യുവൽ റിയർ ക്യാമറകളുമായി ഇൻഫിനിക്സ് സ്മാർട്ട് 5 ഫെബ്രുവരി 11 ന് ഇന്ത്യയിൽ അവതരിപ്പിക്കും

റെഡ്മി കെ 40 വില

റെഡ്മി കെ 40 സി‌എൻ‌വൈ 2,999 (ഏകദേശം 34,000 രൂപ) തുടക്ക വിലയുമായി വരുമെന്ന കാര്യം കഴിഞ്ഞ മാസം ഫെബ്രുവരിയിൽ ലോഞ്ച് സ്ഥിരീകരിക്കുന്നതിനിടെ വെയ്ബിംഗ് പറഞ്ഞു. എന്നാൽ, ഈ പുതിയ റെഡ്മി സ്മാർട്ട്ഫോണിൻറെ കൃത്യമായ വിലയും വിശദാംശങ്ങളും ഈ മാസം അവസാനം പ്രഖ്യാപിക്കും.

ഫെബ്രുവരി 25 ന് റെഡ്മി കെ 40 സ്മാർട്ഫോൺ അവതരിപ്പിക്കുന്നു

റെഡ്മി കെ 40: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി കെ 40 ഒരു "ചെറിയ" സെൽഫി ക്യാമറ ഹോൾ, സ്റ്റീരിയോ സ്പീക്കറുകൾ, "മികച്ച" ബാറ്ററി ലൈഫ് എന്നിവയുമായി ഈ ആഴ്ച ആദ്യം വെളിപ്പെടുത്തിയിരുന്നു. ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയുള്ള ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേയുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. റെഡ്മി കെ 40 സീരീസിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ ഉൾപ്പെടുമെന്ന് വെയ്ബിംഗ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഈ പരമ്പരയിലെ റെഡ്മി കെ 40 ഒരു സബ്-ഫ്ലാഗ്ഷിപ്പ് പ്രോസസറുമായി വരാമെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.

റെഡ്മി കെ 40 സീരീസിന് 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണ് വരുന്നത്. നിങ്ങൾക്ക് ഒന്നിലധികം പിൻ ക്യാമറകളും ഇതിൽ പ്രതീക്ഷിക്കാം. റെഡ്മി കെ 40 നൊപ്പം റെഡ്മി കെ 40 പ്രോയ്ക്കും പുതിയ ലൈനപ്പിന് കീഴിൽ വരുന്നു. ഇതിൻറെ പ്രോ മോഡലിന് 108 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ടെന്ന് അഭ്യൂഹമുണ്ട്.

Best Mobiles in India

English summary
The launch date of Redmi K40 is scheduled for February 25, revealed by Redmi General Manager Lu Weibing via a teaser image posted on Weibo. As the successor to the Redmi K30 that was released in December 2019, the latest Redmi phone will debut.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X