സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി റെഡ്മി കെ 40 സീരീസ് അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
റെഡ്മി കെ 40 സീരീസ് ഫെബ്രുവരി 25 ന് പുറത്തിറങ്ങുന്നതിന് മുമ്പായി റെഡ്മി ജനറൽ മാനേജർ ലു വെയ്‌ബോയിൽ ഇതിനെ കുറിച്ച് ഏതാനും സൂചനകൾ നൽകിയിരിക്കുന്നു. ഈ രണ്ട് വലിയ സെൻസറുകളും ഒരു ചെറിയ സെൻസറും വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൻറെ ചിത്രം എക്സിക്യൂട്ടീവ് പങ്കിട്ടിരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ അവതരിപ്പിക്കുന്ന ഷവോമി സബ് ബ്രാൻഡിൻറെ ആദ്യത്തെ സ്മാർട്ട്‌ഫോൺ സീരീസായിരിക്കും റെഡ്മി കെ 40 എന്നും ഒരു പ്രത്യേക പോസ്റ്റിൽ അദ്ദേഹം സ്ഥിരീകരിക്കുന്നുണ്ട്.

റെഡ്മി കെ 40, റെഡ്മി കെ 40 പ്രോ സ്മാർട്ട്‌ഫോണുകൾ ഈ സീരീസിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പോസ്റ്റുകളിൽ റെഡ്മി കെ 40 സീരീസിനെ കുറിച്ച് മാത്രമേ പറയുന്നുള്ളു. ഈ രണ്ട് മോഡലുകളിൽ ഏതിനാണ് ട്രിപ്പിൾ റിയർ ക്യാമറകളും സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറും ലഭിക്കുകയെന്ന കാര്യം ഇതുവരെ വ്യക്തമല്ല. റെഡ്മി കെ 40 സീരീസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഫെബ്രുവരി 25 ന് അവതരിപ്പിക്കുന്നതിന് മുന്നോടിയായി വെയ്ബിംഗിൽ വെളിപ്പെടുത്തിയിരുന്നു.

ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയിൽ എക്‌സിക്യൂട്ടീവ് ഒരു ടീസർ ചിത്രം പങ്കിട്ടു. ഈ ചിത്രം രണ്ട് വലിയ സെൻസറുകൾ കാണിക്കുന്നുണ്ട്. ഒരു ചെറിയ സെൻസർ, ഒരു ഫ്ലാഷ്, ലേസർ ഓട്ടോഫോക്കസ് എന്നിവയാണ് അവ. ഇവ എല്ലാം ക്യാമറ മൊഡ്യൂളിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്. അത് ഷവോമി എംഐ 11 ലെ പോലെത്തന്നെയാണ് കാണപ്പെടുന്നത്. ഫെബ്രുവരി 25 ന് ഈ ഹാൻഡ്‌സെറ്റ് ഒരു ഇവന്റ് വഴി പ്രാദേശിക സമയം രാത്രി 7:30 ന് (5 മണിക്ക് ഐഎസ്ടി) ആരംഭിക്കുമെന്നും ടീസർ ചിത്രം വ്യക്തമാക്കി.

സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി വരുന്ന ആദ്യത്തെ റെഡ്മി സീരീസായിരിക്കും റെഡ്മി കെ 40 സീരീസ് എന്ന് മറ്റൊരു പോസ്റ്റിൽ വെയ്ബിംഗ് പങ്കുവെച്ചു. വീണ്ടും, ഈ ശ്രേണിയിലെ ഏത് വേരിയന്റാണ് ഏറ്റവും പുതിയ ക്വാൽകോം പ്രോസസർ നൽകുന്നതെന്ന് കാര്യം വ്യക്തമല്ല. എന്നാൽ, റെഡ്മി കെ 40 പ്രോയിൽ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ അവതരിപ്പിക്കുമെന്നും വാനില റെഡ്മി കെ 40 സ്നാപ്ഡ്രാഗൺ 870 SoC പ്രോസസർ അവതരിപ്പിക്കുമെന്നും ഒരു ടിപ്പ്സ്റ്റർ നേരത്തെ പറഞ്ഞിരുന്നു.

റെഡ്മി കെ 40, റെഡ്മി കെ 40 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
പ്രോസസറുകൾ കൂടാതെ, റെഡ്മി കെ 40, റെഡ്മി കെ 40 പ്രോ എന്നിവ 6.81 ഇഞ്ച് ഡിസ്‌പ്ലേകളുമായി 1,440x3,200 പിക്‌സൽ റെസല്യൂഷനും സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട്‌ഔട്ടും നൽകുന്നു. മുമ്പ് ചോർന്നതും പുതിയ ടീസർ കാണിക്കുന്നതും തമ്മിൽ ചില വ്യത്യാസങ്ങൾ വരുന്നതായി തോന്നുന്നു. ഈ രണ്ട് വേരിയന്റുകളും ക്വാഡ് റിയർ ക്യാമറ സെറ്റപ്പുകളുമായി വരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും റെഡ്മി കെ 40 വേരിയന്റുകളിലൊന്നിനെങ്കിലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടാകുമെന്ന് തോന്നുന്നു. കൂടാതെ, റെഡ്മി കെ 40 ന് 4,500 എംഎഎച്ച് ബാറ്ററിയും റെഡ്മി കെ 40 പ്രോയ്ക്ക് 5,000 എംഎഎച്ച് ബാറ്ററിയും ലഭിച്ചേക്കാം.


Click it and Unblock the Notifications








