റെഡ്‌മി കെ 40 സീരീസ് ഇന്ന് അവതരിപ്പിക്കും: ലൈവ്സ്ട്രീം എങ്ങനെ കാണാം ?

|

ഷവോമിയുടെ പുതിയ റെഡ്മി കെ 40 സീരീസ് ഇന്ന് ചൈനയിൽ അവതരിപ്പിക്കും. റെഡ്മി കെ 40 പ്രോ, റെഡ്മി കെ 40 സ്മാർട്ട്‌ഫോണുകളാണ് ഇതിൽ ഉൾപ്പെടുന്നതെന്ന് പറയുന്നു. ലോകത്തിലെ ഏറ്റവും ചെറിയ സെൽഫി ക്യാമറ കട്ട്ഔട്ടുമായാണ് ഈ സീരീസ് വരുന്നത്. ടോപ്പ് മോഡലിൽ ക്വാൽകോമിൻറെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ അവതരിപ്പിക്കും. റെഡ്മി കെ 40 സീരീസ് അടുത്തിടെ 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേയും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും അവതരിപ്പിക്കുമെന്ന് പറയുന്നു. ഈ സ്മാർട്ട്‌ഫോണുകൾക്കൊപ്പം റെഡ്മി കെ 40 ലോഞ്ച് ഇവന്റിൽ പുതിയ റെഡ്മിബുക്ക് പ്രോ ലാപ്‌ടോപ്പ്, റെഡ്മി മാക്‌സ് ടെലിവിഷൻ മോഡലുകളും ഷവോമി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റെഡ്മി കെ 40 സീരീസ്: വില, ലൈവ്സ്ട്രീം വിശദാംശങ്ങൾ
 

റെഡ്മി കെ 40 സീരീസ്: വില, ലൈവ്സ്ട്രീം വിശദാംശങ്ങൾ

റെഡ്മി കെ 40 സീരീസിന് സി‌എൻ‌വൈ 2,999 (ഏകദേശം 33,600 രൂപ) ആരംഭ വിലയുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. 2020 മാർച്ചിൽ അവതരിപ്പിച്ച റെഡ്മി കെ 30 പ്രോയുടെ ആരംഭ വിലയ്ക്ക് സമാനമാണിത്. റെഡ്മി കെ 40 സീരീസ് ലോഞ്ച് രാത്രി 7:30 ന് സിഎസ്ടി (5 മണിക്ക് ഐഎസ്ടി) കമ്പനി തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ, ഈ ലോഞ്ച് എംഐ.കോം വെബ്‌സൈറ്റിൽ നിന്നും എങ്ങനെ കാണണം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി, നാർ‌സോ 30എ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിറിയൽ‌മി നാർ‌സോ 30 പ്രോ 5ജി, നാർ‌സോ 30എ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

റെഡ്മി കെ 40 സീരീസ് സവിശേഷതകൾ

റെഡ്മി കെ 40 സീരീസ് സവിശേഷതകൾ

റെഡ്മി കെ 40 പ്രോ, റെഡ്മി കെ 40 സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കാവുന്ന റെഡ്മി കെ 40 സീരീസിൻറെ ചില സവിശേഷതകൾ ഷവോമി സൂചിപ്പിച്ചിട്ടുണ്ട്. ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ വെയ്‌ബോയിൽ ഷവോമിയുടെ പോസ്റ്റ് ചെയ്ത ടീസറുകളുടെ കണക്കനുസരിച്ച്, റെഡ്മി കെ 40 സീരീസിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം സാംസങ് വികസിപ്പിച്ച ഇ 4 അമോലെഡ് ഡിസ്പ്ലേ അവതരിപ്പിക്കും. ഈ പുതിയ ഡിസ്പ്ലേ സാങ്കേതികവിദ്യ മെച്ചപ്പെട്ട കാഴ്ചാനുഭവം വാഗ്ദാനം ചെയ്യുന്നു. 4,520 എംഎഎച്ച് ബാറ്ററി, ഡോ‌ൽബി അറ്റ്‌മോസ് സറൗണ്ട് സൗണ്ട്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുടെ സാന്നിധ്യം എന്നിവയുള്ള ഈ ഹാൻഡ്സെറ്റുകളുടെ ടീസർ കമ്പനി വെബോയിൽ പോസ്റ്റ് ചെയ്യ്തിരുന്നു.

റെഡ്മി കെ 40 പ്രോയിൽ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ
 

ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ ഉൾപ്പെടുത്തുന്ന ഷവോമി സബ് ബ്രാൻഡിൽ നിന്നുള്ള ആദ്യത്തേതായിരിക്കും റെഡ്മി കെ 40 സീരീസ് എന്ന് സ്ഥിരീകരിക്കാൻ റെഡ്മി ജനറൽ മാനേജർ ലു വെയ്ബിംഗും വെയ്‌ബോയിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു ടിപ്പ്സ്റ്റർ അനുസരിച്ച്, റെഡ്മി കെ 40 പ്രോയിൽ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറും, റെഡ്മി കെ 40ൽ ഒരു സ്നാപ്ഡ്രാഗൺ 870 SoC പ്രോസസറും ലഭിക്കും.

 ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജി, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 100 ദിവസത്തേക്ക് ഉപയോഗിക്കുവാൻ അവസരമൊരുക്കി സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജി, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 100 ദിവസത്തേക്ക് ഉപയോഗിക്കുവാൻ അവസരമൊരുക്കി സാംസങ്

റെഡ്മി കെ 40 സീരീസ് സ്മാർട്ട്‌ഫോണുകളിൽ ട്രിപ്പിൾ റിയർ ക്യാമറകൾ

മറ്റൊരു ടീസർ ചിത്രം റെഡ്മി കെ 40 സീരീസ് സ്മാർട്ട്‌ഫോണുകളിൽ ട്രിപ്പിൾ റിയർ ക്യാമറകൾ വരുന്നതായി സ്ഥിരീകരിച്ചു. ഈ രണ്ട് സ്മാർട്ട്ഫോണുകളുടെ സർട്ടിഫിക്കേഷൻ ലിസ്റ്റിംഗുകൾ 6.67 ഇഞ്ച് ഡിസ്‌പ്ലേകളും 5 ജി, 4 ജി കണക്റ്റിവിറ്റി ഓപ്ഷനുകളും വരുന്നതായി ടിപ്പ് ചെയ്യ്തു. ഇന്ന് റെഡ്മി കെ 40 സീരീസ് ലോഞ്ച് ഇവന്റിൽ പുതിയ റെഡ്മിബുക്ക് പ്രോ മോഡലിനൊപ്പം പുതിയ റെഡ്മി മാക്സ് ടിവി മോഡലിനെയും ഷവോമി അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.

Most Read Articles
Best Mobiles in India

English summary
The Redmi K40 series will be introduced by Xiaomi in China today, with the Redmi K40 Pro and Redmi K40 smartphones confirmed to be included. The series is said to come with the smallest selfie camera cutout in the world and the top model will feature the new Snapdragon 888 SoC from Qualcomm.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X