Home
Mobile

ഏറ്റവും മികച്ച ചിപ്സെറ്റ് കരുത്തുമായി പുതിയ റെഡ്മി ഫോൺ എത്തുന്നു, ഹൈലൈറ്റ് ക്യാമറ!

മൂന്ന് കിടിലൻ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിക്കൊണ്ട് പത്താം വാർഷികം ആഘോഷിക്കാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി റെഡ്മി. റെഡ്മി കെ70, റെഡ്മി കെ70 ഇ, റെഡ്മി കെ70 പ്രോ എന്നീ മൂന്ന് സ്മാർട്ട്ഫോണുകളാണ് വരാൻ പോകുന്നത്. നവംബർ 29ന് ​​ചൈനയിൽ നടക്കുന്ന വാർഷിക പരിപാടിയിൽ കെ70 സീരീസ് പുറത്തിറക്കും.

ഈ മൂന്ന് സ്മാർട്ട്ഫോണുകളിൽ ഏറ്റവും കേമനായ പ്രോ മോഡലിൽ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് നൽകിയിരിക്കുന്നത് എന്ന് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ചിന് മുൻപ് തന്നെ കെ70 പ്രോയുടെ (Redmi K70 Pro) ചിത്രങ്ങൾ അ‌ടങ്ങുന്ന ടീസർ കമ്പനി വെയ്‌ബോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ഏറ്റവും മികച്ച ചിപ്സെറ്റ് കരുത്തുമായി പുതിയ റെഡ്മി ഫോൺ എത്തുന്നു

റെഡ്മി കെ70 പ്രോയുടെ പ്രധാന ഹൈലൈറ്റ് അതിന്റെ ക്യാമറ സജ്ജീകരണമാണ്. ഇതിന്റെ പ്രധാന ക്യാമറ യൂണിറ്റ് 1.3 എംഎം കട്ടിയുള്ള അൾട്രാ ഡ്യൂറബിൾ ഗ്ലാസ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒപ്പം ശക്തമായ 50 മെഗാപിക്സൽ മെയിൻ സെൻസറും ശ്രദ്ധപിടിച്ചുപറ്റുന്നു. ഇരട്ട ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന ക്യാമറ, ഫോട്ടോഗ്രാഫി പ്രേമികൾക്ക് മികച്ച അ‌നുഭവം വാഗ്ദാനം ചെയ്യുന്നു.

ട്രിപ്പിൾ റിയർ ക്യാമറയാണ് റെഡ്മി കെ70 പ്രോയിൽ ഉള്ളത്. ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ മനോഹരമായി ഇവ വിന്യസിച്ചിരിക്കുന്ന കാഴ്ചതന്നെ ഫോണിന് പ്രത്യേക ഗാംഭീര്യം നൽകുന്നു. കറുപ്പും വെളുപ്പും നിറങ്ങളിൽ കർവ്ഡ് എഡ്ജുകളോടെ എത്തുന്നു. ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനാണ് ഇതിലുണ്ടാകുകയെന്നും ടീസർ വ്യക്തമാക്കുന്നു.

ഏറ്റവും മികച്ച ചിപ്സെറ്റ് കരുത്തുമായി പുതിയ റെഡ്മി ഫോൺ എത്തുന്നു

6.67 ഇഞ്ച് ഡിസ്പ്ലേയാണ് കെ70 പ്രോയിൽ റെഡ്മി അവതരിപ്പിക്കുക. ഡിസൈൻ പ്രകാരം മുൻവശത്ത്, 7.49 എംഎം കട്ടിയുള്ള ഗ്ലാസ് ബോഡിയുണ്ടാകും. ജനറേറ്റീവ് എഐ ഫീച്ചറുകൾ ഫോണിൽ ഉൾപ്പെടുത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ പുതിയ സ്‌മാർട്ട്‌ഫോണിൽ സ്വയം വികസിപ്പിച്ച ഹീറ്റ് ഡിസ്‌സിപ്പേഷൻ മെറ്റീരിയലുകളിൽ നിർമ്മിച്ച പുതിയ ഐസ് കൂളിംഗ് സിസ്റ്റവും റെഡ്മി വാഗ്ദാനം ചെയ്യുന്നു.

റെഡ്മി കെ70 പ്രോയുടെ മെറ്റൽ സൈഡ് ബെസൽ പ്രീമിയം ലുക്ക് മാത്രമല്ല, ഫോണിന്റെ ഘടനാപരമായ സമഗ്രതയും ശക്തിപ്പെടുത്തുന്നു. ആകർഷകമായ ഡി​നൈസും ഉറച്ച ബോഡിയും കരുത്തുറ്റ ക്യാമറ, ചിപ്സെറ്റ് ഫീച്ചറുകളുമെല്ലാം ചേർന്ന് കെ70 പ്രോയെ മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളിലെ ശക്തനായ പോരാളിയാക്കി മാറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്.

റെഡ്മി കെ70 പ്രോയുടെ അ‌ടിസ്ഥാന വേരിയന്റിൽ തന്നെ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടാകും. 90W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5500mAh ബാറ്ററിയുണ്ടാകും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു നേട്ടം. ഈ കിടിലൻ ഫീച്ചറുകളെക്കാളെല്ലാം ഏറ്റവും ആകർഷകം ഈ ഫോണിന്റെ വിലയായിരിക്കും എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ഏറ്റവും മികച്ച ചിപ്സെറ്റ് കരുത്തുമായി പുതിയ റെഡ്മി ഫോൺ എത്തുന്നു

റെഡ്മി കെ70 സീരീസിലെ മറ്റൊരു സ്മാർട്ട്ഫോൺ ആയ കെ70ഇ മീഡിയടെക് ഡിമെൻസിറ്റി 8300 അ‌ൾട്ര ചിപ്സെറ്റ് കരുത്തിലാണ് എത്തുന്നത് എന്ന വിവരവും ഇപ്പോൾ ലഭ്യമായിട്ടുണ്ട്. അ‌തേസമയം, കെ70 മോഡലിന്റെ ചിപ്പിനെപ്പറ്റിയുള്ള കൃത്യമായ വിവരം ലഭ്യമായിട്ടില്ല. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റിൽ ഇത് എത്തിയേക്കാമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

നവംബർ 29ന് പ്രാദേശിക സമയം വൈകുന്നേരം 7:00 മണിക്ക് (4:30 IST) റെഡ്മി കെ70 സീരീസിന്റെ ലോഞ്ച് ചൈനയിൽ നടക്കും. മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകളുടെ നിലവാരം അ‌ടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്ന തരത്തിൽ മാനദണ്ഡങ്ങൾ പൊളിച്ചെഴുതാൻ ശേഷിയോടെയാണ് റെഡ്മി കെ70 സീരീസ് എത്തുന്നത് എന്നത് വിപണിയിൽ ഏറെ ആവേശം സൃഷ്ടിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The Redmi K70 series, which includes the Redmi K70, Redmi K70e and Redmi K70 Pro, will be launched on November 29. Even before the launch, the company has released the teaser images of the K70 Pro through Weibo. Its main highlight is its camera setup. Its main camera unit is adorned with 1.3mm thick ultra-durable glass.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X