Home
Mobile

മികവിൽ ഇവൻ സ്മാർട്ട്ഫോണുകളിലെ അ‌ൾട്രാ മോഡേൺ 'മെഷീൻ ഗ​ൺ'! റെഡ്മി K70 അ‌ൾട്ര ലോഞ്ച് ചെയ്തു

നല്ല കരുത്തൻ സ്മാർട്ട്ഫോണുകളെ പ്രണയിക്കുന്നവർക്ക് ആവേശം പകർന്ന് റെഡ്മി K70 അ‌ൾട്ര (Redmi K70 Ultra) ​ചൈനയിൽ ലോഞ്ച് ചെയ്തു. റെഡ്മിയുടെ K70 സീരീസിലെ ഏറ്റവും പുതിയ പെർഫോമൻസ് ഓറിയൻ്റഡ് ഫോണാണ് ഇത്. 1.5K AMOLED സ്‌ക്രീൻ, 120 fps ഗെയിമിംഗ്, മീഡിയടെക് ഡൈമൻസിറ്റി 9300+ ചിപ്സെറ്റ് , 3D ഐസ് കൂളിംഗ് എന്നിവ സഹിതമാണ് ഈ സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നതിനാൽ എല്ലാത്തരം ഉപയോക്താക്കൾക്കും ഇത് ഇഷ്ടപ്പെടും. എന്നാൽ 144Hz എന്ന ഉയർന്ന റിഫ്രഷ് റേറ്റ് അ‌ടക്കം ഉള്ളതിനാൽ ഗെയിമർമാർക്ക് ഇത് കൂടുതൽ ഇഷ്ടപ്പെടും.

റെഡ്മിയുടെ ഇതുവരെ ഇറങ്ങിയിട്ടുള്ള സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും മികച്ച സ്മാർട്ട്ഫോൺ എന്ന് വിശേഷിപ്പിക്കും വിധത്തിൽ മികച്ച ഫീച്ചറുകൾ അ‌ടങ്ങുന്ന റെഡ്മി കെ70 അ‌ൾട്രയ്ക്ക് എക്സ്ട്രീം എഡിഷൻ എന്നും വിളിപ്പേരുണ്ട്. ഒരു സ്മാർട്ട്ഫോണിൽ ഇതുവരെ ലഭിച്ചിട്ടില്ലാത്ത വിധത്തിൽ വിവിധ മികച്ച ഫീച്ചറുകൾ റെഡ്മിയുടെ ഈ എക്സ്ട്രീം എഡിഷനിൽ സമ്മേളിക്കുന്നു.

മികവിൽ ഇവൻ സ്മാർട്ട്ഫോണുകളിലെ അ‌ൾട്രാ മോഡേൺ 'മെഷീൻ ഗ​ൺ'!

റെഡ്മി കെ70 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: 1.5K റെസല്യൂഷൻ, HDR10+, ഡോൾബി വിഷൻ, 144Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ നിരക്ക്, 4000 nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവ വാഗ്ദാനം ചെയ്യുന്ന 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ടിസിഎല്ലുമായി (TCL) സഹകരിച്ചുകൊണ്ടാണ് ഈ ഡിസ്പ്ലേ തയാറാക്കിയിരിക്കുന്നത്.

ഡിസ്പ്ലേയുടെ മധ്യഭാഗത്ത് അലൈൻ ചെയ്‌ത പഞ്ച് ഹോൾ കട്ടൗട്ടുള്ള ഒരു ഫ്ലാറ്റ് പാനലാണ് ഇതിലുള്ളത്. 3840Hz പിഡബ്ല്യുഎം ഡിമ്മിങ്ങും ഇതിലുണ്ട്. വെളിച്ചം കുറവുള്ള അ‌വസരങ്ങളിൽ ഫോൺ ഉപയോഗിക്കുമ്പോൾ കണ്ണിന് സംരക്ഷണം നൽകാൻ ആവശ്യമായ സജ്ജീകരണം ഇതിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. മീഡിയടെക്കിൻ്റെ മുൻനിര പ്രീമിയം ഡൈമെസ്നിറ്റി 9300+ 4nm ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്.

മികവിൽ ഇവൻ സ്മാർട്ട്ഫോണുകളിലെ അ‌ൾട്രാ മോഡേൺ 'മെഷീൻ ഗ​ൺ'!

സിഗ്നൽ മെച്ചപ്പെടുത്തലിനായി Pengpai T1 ചിപ്പും ഈ റെഡ്മി കെ70 അ‌ൾട്രയിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് വൈഫൈ പ്രകടനത്തിൽ 12% ഉത്തേജനവും ജിപിഎസ് പ്രകടനത്തിൽ 20% മെച്ചപ്പെടുത്തലും 5G വൈഫൈ സിഗ്നൽ ശക്തിയിൽ 58% വർദ്ധനവും വാഗ്ദാനം ചെയ്യുന്നു. ഫാസ്റ്റ് ചാർജിംഗിനായി സർജ് P2 ചിപ്‌സെറ്റ്, പവർ മാനേജ്‌മെൻ്റിനായി G1, സ്വതന്ത്ര ഡിസ്‌പ്ലേ പ്രൊസസറായി പ്രവർത്തിക്കുന്ന D1 ചിപ്പ് എന്നിവയും ഇതിലുണ്ട്.

12GB+ 256GB, 16GB+ 256GB, 16GB+ 512GB, 16GB+ 1TB എന്നീ വേരിയൻ്റുകളിൽ റെഡ്മി കെ70 അ‌ൾട്ര എത്തുന്നു. ക്യാമറയുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50-മെഗാപിക്സൽ സോണി IMX906 പ്രൈമറി സെൻസർ, 8-മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് ഇതിന്റെ റിയർ ക്യാമറ യൂണിറ്റിലുള്ളത്.

മികവിൽ ഇവൻ സ്മാർട്ട്ഫോണുകളിലെ അ‌ൾട്രാ മോഡേൺ 'മെഷീൻ ഗ​ൺ'!

ഫ്രണ്ടിൽ 20 മെഗാപിക്സൽ സെൻസർ ആണ് റെഡ്മി കെ70 പ്രോയിൽ ഉള്ളത്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, ഡ്യുവൽ സിം സപ്പോർട്ട്, എൻഎഫ്‌സി എന്നിവയും ഇതിലുണ്ട്. 120W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,500mAh ബാറ്ററിയും റെഡ്മി നൽകിയിട്ടുണ്ട്.

വിലയും ലഭ്യതയും: ഇങ്ക് ഫെതർ ബ്ലാക്ക്, ക്ലിയർ സ്നോ വൈറ്റ്, ഐസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ എത്തുന്നു. റെഡ്മി കെ70 അ‌ൾട്രയുടെ 12GB+ 256GB വേരിയന്റിന് 2,599 യുവാൻ (ഏകദേശം 358 യുഎസ് ഡോളർ) ആണ് വില.

മികവിൽ ഇവൻ സ്മാർട്ട്ഫോണുകളിലെ അ‌ൾട്രാ മോഡേൺ 'മെഷീൻ ഗ​ൺ'!

റെഡ്മി കെ70 അ‌ൾട്രയുടെ 12GB+ 512GB വേരിയന്റിന് 2,899 യുവാൻ (ഏകദേശം 399 യുഎസ് ഡോളർ) വില നൽകണം.
16GB + 512GB വേരിയന്റ് 3,199 യുവാനും (ഏകദേശം 440 യുഎസ് ഡോളർ), 16GB + 1TB വേരിയന്റിന് 3,599 യുവാനും (ഏകദേശം 495 യുഎസ് ഡോളർ) ആണ് വില.

ഇവയ്ക്കെല്ലാം പുറമേ റെഡ്മി കെ70 അൾട്രാ ചാമ്പ്യൻ എഡിഷനും കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തിരുന്നു. ആഡംബര കാർ നിർമാതാക്കളായ ലംബോർഗിനിയുമായി സഹകരിച്ച് രൂപകല്പന ചെയ്ത പ്രത്യേക വേരിയന്റാണ് ഇത്. 24GB + 1TB കോൺഫിഗറേഷനിൽ എത്തുന്ന ഈ ഫോണിന് 3,999 യുവാൻ (ഏകദേശം 550 യുഎസ് ഡോളർ) ആണ് വില.

More from GizBot

Best Mobiles in India

English summary
Redmi K70 Ultra launched in China. The Ultra is equipped with MediaTek's flagship Dimensity 9300+ chipset. The 12GB+ 512GB variant of the Redmi K70 Ultra is priced at 2,899 Yuan (approximately US$399). The 16GB + 512GB variant is priced at 3,199 Yuan (approximately US$440) and the 16GB + 1TB variant is priced at 3,599 Yuan (approximately US$495).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X