K7 മാമൻ അല്ല, ഇത് റെഡ്മി K70 അൾട്ര! മികവിന്റെ 'എക്സ്ട്രീം എഡിഷൻ'; പേര് കുറിച്ചു വച്ചോ
കെ7 മാമനെ അറിയാത്തവർ പുതിയ തലമുറയിൽ ഉണ്ടാകാൻ ഇടയില്ല. വാട്സ്ആപ്പിലും മറ്റും വരുന്ന വ്യാജ വാർത്തകൾ അതേപടി മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്ന ആളുകളെയും മറ്റും വിശേഷിപ്പിക്കാൻ സാമൂഹികമാധ്യമങ്ങളിൽ പൊതുവെ K7 മാമൻ എന്നാണ് പറയാറുള്ളത്. എന്നാൽ കെ7 എന്ന് ധാരാളം കേട്ടിട്ടുള്ളവർ പക്ഷേ റെഡ്മി കെ70 അൾട്രയെപ്പറ്റി കേട്ടിട്ടുണ്ടാകാൻ വഴിയില്ല. കാരണം ഇത് റെഡ്മിയുടെ ഇറങ്ങാൻ പോകുന്ന പുതിയ സ്മാർട്ട്ഫോൺ ആണ്. റെഡ്മിയുടെ ഇതുവരെ ഇറങ്ങിയിട്ടുള്ള സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആയിരിക്കും ഇത് എന്നാണ് റിപ്പോർട്ട്. ഇതിൽ നിന്നു തന്നെ ഈ ഫോണിന്റെ ഒരു പ്രാധാന്യം മനസിലാക്കാവുന്നതാണ്.
റെഡ്മി കെ70 അൾട്ര (Redmi K70 Ultra) ഈ മാസം ചൈനയിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്. ഇതിന്റെ ലോഞ്ച് തീയതി കൃത്യമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ജൂലൈ 18ന് ഈ കിടിലൻ ഫോൺ എത്തിയേക്കും എന്ന് റിപ്പോർട്ടുകളുണ്ട്. എക്സ്ട്രീം എഡിഷൻ എന്നും റെഡ്മി കെ70 അൾട്ര അറിയപ്പെടുന്നു.

ഒരു സ്മാർട്ട്ഫോണിൽ ഇതുവരെ ലഭിച്ചിട്ടില്ലാത്ത വിധത്തിൽ വിവിധ മികച്ച ഫീച്ചറുകൾ റെഡ്മിയുടെ ഈ എക്സ്ട്രീം എഡിഷനിൽ സമ്മേളിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോഞ്ചിന്റെ മുന്നോടിയായി റെഡ്മി കെ70 അൾട്രയുടെ ചില ഇമേജുകൾ ഇപ്പോൾ കമ്പനി വെയ്ബോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇത് ഫോണിന്റെ സ്ലീക്ക് ഡിസൈൻ പ്രദർശിപ്പിക്കുന്നു.
ടിപ്സ്റ്റർ അഭിഷേക് (@yabhishekhd) ഈ ചിത്രങ്ങൾ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. കർവ്ഡ് എഡ്ജുകൾ, ഗ്ലാസ് ബാക്ക് കവർ, മെറ്റൽ ഫ്രെയിമുകൾ എന്നിങ്ങനെ ഈ ഫോണിന്റെ ഡിസൈനുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതിയ ചിത്രങ്ങൾ നൽകുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ മെയിൻ സെൻസർ 50 മെഗാപിക്സലിന്റേത് ആയിരിക്കും. എഐ, ഒഐഎസ് പിന്തുണ സഹിതമാണ് ഈ റിയർ ക്യാമറ യൂണിറ്റ് എത്തുന്നത്.

മിനിമൽ ബെസലുകളോട് കൂടിയ 1.5K AMOLED സ്‌ക്രീൻ, 120 fps ഗെയിമിംഗ്, മീഡിയടെക് ഡൈമൻസിറ്റി 9300+ ചിപ്സെറ്റ് , 3D ഐസ് കൂളിംഗ് എന്നിവ കെ70 അൾട്രയിൽ ഉണ്ടാകുമെന്ന് റെഡ്മി സ്ഥിരീകരിച്ചു. ഷവോമിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ താപ വിസർജ്ജന രൂപകൽപ്പനയായ 'ഐസ് സർക്കുലേഷൻ കോൾഡ് പമ്പ്' കോൺകേവ്, കോൺവെക്സ് പ്ലാറ്റ്ഫോം ഡിസൈൻ ചിപ്സെറ്റിന്റെ കോർ താപനില 3 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുന്നുവെന്ന് കമ്പനി പറയുന്നു.
AnTuTu-യിൽ ഈ ഫോൺ 2.38 ദശലക്ഷം പോയിൻ്റുകൾ നേടിയതായി അതിൻ്റെ ടെസ്റ്റുകൾ പറയുന്നു. റെഡ്മി കെ70 അൾട്ര അഥവാ എക്സ്ട്രീം എഡിഷൻ റെഡ്മിയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച വർക്ക് ആയിരിക്കുമെന്നും അതിൻ്റെ ഗെയിമിംഗ് എക്സ്പീരിയൻസ് പെർഫോമൻസ് സ്‌കോർ, മികച്ച ഫ്രെയിം റേറ്റ്/എനർജി എഫിഷ്യൻസി, ഒറിജിനൽ സെൽഫ് ഡെവലപ്പ്ഡ് സൂപ്പർ റെസല്യൂഷൻ എന്നീ മൂന്ന് ഘടകങ്ങളിലൂടെ ഒന്നാം സ്ഥാനത്ത് നിൽക്കുമെന്നും പറയപ്പെടുന്നു.
ഷവോമിയും ടിസിഎല്ലും (TCL) സംയുക്തമായി വികസിപ്പിച്ച C8+ ലുമിനസ് മെറ്റീരിയൽ ഈ ഫോണിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന് റെഡ്മി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സ്മാർട്ട്ഫോൺ മേഖലയിലെ ഏറ്റവും മികച്ച പെർഫോമൻസ് ലെവലിലേക്ക് ഈ ഫോണിനെ ഉയർത്തുമെന്നും പിക്സൽ ലൈഫ് 100% ത്തിലധികം വർദ്ധിക്കുമെന്നും കമ്പനി പറയുന്നു.

സ്മാർട്ട്ഫോൺ ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ഡാർക്ക് ലൈറ്റ് ഐ പ്രൊട്ടക്ഷൻ" കൈവരിക്കാൻ കഴിയുന്ന "ന്യൂ ജെൻ 1.5K ഫ്ലാഗ്ഷിപ്പ് സ്‌ട്രെയിറ്റ് സ്‌ക്രീൻ" ആദ്യമായി അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ റെഡ്മി കെ70 അൾട്ര ആയിരിക്കുമെന്ന് റെഡ്മി ബ്രാൻഡിൻ്റെ ജനറൽ മാനേജർ വാങ് ടെങ് തോമസ് സ്ഥിരീകരിച്ചു. ഡിസ്‌പ്ലേയ്‌ക്ക് പുറമേ, ഫോണിൻ്റെ സ്‌ക്രീൻ ബോർഡർ വലുപ്പവും കൂടുതൽ ഒപ്റ്റിമൈസ് ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഈ ഫോണിന്റെ മറ്റ് ഫീച്ചറുകൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ഇതുവരെ വന്ന വിവരങ്ങൾ പ്രകാരം എക്സ്ട്രീം ലെവൽ ഫീച്ചറുകളുമായിട്ടാകും ഈ റെഡ്മി ഫോൺ എത്തുക. റെഡ്മി കെ70 അൾട്രയ്ക്ക് ഒപ്പം ഷവോമി മിക്‌സ് ഫോൾഡ് 4, ഷവോമി മിക്സ് ഫ്ലിപ്പ് എന്നിവയും ലോഞ്ച് ചെയ്തേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
Image credit: @yabhishekhd


Click it and Unblock the Notifications








