Home
Mobile

അ‌ൾട്രാ ഡീസന്റ്! 100W ഫാസ്റ്റ് ചാർജിങ്ങുള്ള 7410mAh ബാറ്ററി സഹിതം റെഡ്മി K80 അ‌ൾട്ര ലോഞ്ച് ചെയ്തു

ഷവോമി തങ്ങളുടെ ആവനാഴിയിലേക്ക് പുതിയ ഒരു അ‌സ്ത്രം കൂടി കൂട്ടിച്ചേർത്തിരിക്കുന്നു. റെഡ്മി K80 സീരീസിലെ തന്നെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോണായി റെഡ്മി K80 അ‌ൾട്ര (Redmi K80 Ultra) എന്ന സ്മാർട്ട്ഫോൺ ആണ് മികച്ച ഫീച്ചറുകൾ സഹിതം ​ചൈനയിൽ ഇന്ന് അ‌വതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9400+ എന്ന കരുത്ത ചിപ്സെറ്റിന്റെ ബലത്തിലാണ് ഈ മിഡ്റേഞ്ച് സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. ഇപ്പോൾ സ്മാർട്ട്ഫോണുകളിൽ ഉയർന്ന ബാറ്ററി ശേഷി ഒരു മുഖ്യ ഘടകമായി മാറിയിട്ടുണ്ട്. 100W ഫാസ്റ്റ് ചാർജിംഗുള്ള 7410mAh ബാറ്ററി നൽകിക്കൊണ്ട് ബാറ്ററി ശേഷിയുടെ കാര്യത്തിലും റിയൽമി K80 അ‌ൾട്രയെ​ ഷവോമി സമ്പന്നനാക്കിയിരിക്കുന്നു.

3D ഐസ് സൈക്കിൾ കോൾഡ് പമ്പും 6500mm² അൾട്രാ-ലാർജ് 3D കോൺകേവ്- കോൺവെക്സ് പ്ലാറ്റ്‌ഫോമും ഈ ഫോണിനുണ്ട് എന്ന് ഷവോമി പറയുന്നു. ഡിസ്‌പ്ലേയ്ക്കും ഗെയിമിംഗിനുമായി ഒരു സ്വതന്ത്ര ഡിസ്‌ക്രീറ്റ് ഗ്രാഫിക്സ് D2 ചിപ്പും ഇതിലുണ്ട്, ഇത് 144FPS അൾട്രാ-ഹൈ ഫ്രെയിം റേറ്റ് ഗെയിമിംഗ് വാഗ്ദാനം ചെയ്യുന്നു.

അ‌ൾട്രാ ഡീസന്റ്! 7410mAh ബാറ്ററിയുമായി റെഡ്മി K80 അ‌ൾട്ര ലോഞ്ച് ചെയ്തു

0916C മോട്ടോർ (ആദ്യമായി ഒരു ക്ലോസ്ഡ്-ലൂപ്പ് ഡ്രൈവർ ഐസി സജ്ജീകരിച്ചിരിക്കുന്നു) + 1115 കോക്‌സിയൽ സിമെട്രിക് ഡ്യുവൽ സ്പീക്കറുകൾ (ഇൻഡസ്ട്രിയിലെ ഒരേയൊരു മാസ്റ്റർ-ലെവൽ കോക്‌സിയൽ സിമെട്രിക് ഡ്യുവൽ സ്പീക്കറുകൾ) ആണ് റെഡ്മി K80 അ‌ൾട്രയുടെ മറ്റൊരു പ്രത്യേകത. IP68 ഡസ്റ്റ് പ്രൂഫ്, വാട്ടർപ്രൂഫ് റേറ്റിങ്സും ഇതിലുണ്ട്.

റെഡ്മി K80 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റുള്ള 6.83-ഇഞ്ച് (2772 xc 1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 2560Hz അൾട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, HDR10+, ഡോൾബി വിഷൻ, ഷവോമി ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

അ‌ൾട്രാ ഡീസന്റ്! 7410mAh ബാറ്ററിയുമായി റെഡ്മി K80 അ‌ൾട്ര ലോഞ്ച് ചെയ്തു

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400+ 3nm ചിപ്സെറ്റ് ആണ് ഈ റെഡ്മി ഫോണിന്റെ കരുത്ത്. ഇമ്മോർട്ടാലിസ്-G925 MC12 GPU, 12GB / 16GB LPPDDR5X റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും റെഡ്മി കെ80 അ‌ൾട്ര വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി കെ80 അ‌ൾട്ര വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ 1/1.55″ സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ, OIS), f/2.2 അപ്പർച്ചറുള്ള 8MP 119° അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 8K വരെ വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി 1080p 60 fps വരെ വീഡിയോ റെക്കോർഡിംഗ് ഉള്ള 20MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ OS 2-ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

അ‌ൾട്രാ ഡീസന്റ്! 7410mAh ബാറ്ററിയുമായി റെഡ്മി K80 അ‌ൾട്ര ലോഞ്ച് ചെയ്തു

USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 100W ഫാസ്റ്റ് ചാർജിംഗുള്ള 7410mAh ബാറ്ററി എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 163.08×77.93×8.18mm വലിപ്പവും 219 ഗ്രാം ഭാരവും ഇതിനുണ്ട്. സാൻഡ്‌സ്റ്റോൺ ഗ്രേ, മൂൺ റോക്ക് വൈറ്റ്, സ്പ്രൂസ് ഗ്രീൻ, ഐസ് ഫ്രണ്ട് ബ്ലൂ എന്നിവയാണ് കളർ ഓപ്ഷനുകൾ.

റെഡ്മി K80 അൾട്രയുടെ 12GB+256GB വേരിയന്റിന് 2599 യുവാനും (ഏകദേശം 31,050 രൂപ), 16GB+256GB വേരിയന്റിന് 2799 യുവാനും (ഏകദേശം 33,440 രൂപ), 12GB+512GB വേരിയന്റിന് 2999 യുവാനും (ഏകദേശം 35,830 രൂപ), 16GB+512GB വേരിയന്റിന് 3299 യുവാനും (ഏകദേശം 39,415 രൂപ), 16GB+1TB വേരിയന്റിന് 3799 യുവാനും (ഏകദേശം 45,385 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Redmi K80 Ultra has been launched. Its 12GB+256GB variant is priced at 2599 Yuan (approximately Rs. 31,050), 16GB+256GB variant is priced at 2799 Yuan (approximately Rs. 33,440), 12GB+512GB variant is priced at 2999 Yuan (approximately Rs. 35,830), 16GB+512GB variant is priced at 3299 Yuan (approximately Rs. 39,415), and 16GB+1TB variant is priced at 3799 Yuan (approximately Rs. 45,385).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X