Home
Mobile

7100mAh ബാറ്ററി, 16GB റാം, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ് കരുത്ത്; റെഡ്മി K90 ലോഞ്ച് ചെയ്തു

ഷവോമി തങ്ങളുടെ K സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. K90 സീരീസിന്റെ ഭാഗമായി റെഡ്മി K90 (REDMI K90) 5ജി എന്ന മോഡൽ ആണ് ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇത്, 3500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് അ‌ടക്കം നിരവധി ഫീച്ചറുകളുള്ള 6.59 ഇഞ്ച് 2K AMOLED ഫ്ലാറ്റ് സ്‌ക്രീൻ സഹിതമാണ് എത്തിയിരിക്കുന്നത്. 16GB വരെ LPDDR5X റാമും 1TB വരെ സ്റ്റോറേജുമുള്ള ഈ ഫോൺ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC കരുത്തിലാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

റെഡ്മി K90 5ജിയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് (2510 x 1156 പിക്സലുകൾ) 2K 12-ബിറ്റ് AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 2560Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, DC ഡിമ്മിംഗ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിറ്റ്) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ, DC ഡിമ്മിംഗ് എന്നിവ ഇതോടൊപ്പം എത്തുന്നു.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ് കരുത്ത്; റെഡ്മി K90 ലോഞ്ച് ചെയ്തു

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 830 GPU, 12GB / 16GB LPDDR5x റാം​, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി K90 5ജിയിൽ ഷവോമി സജ്ജീകരിച്ചിരിക്കുന്നത്. അ‌തിൽ, 1/ 1.55″ ലൈറ്റ് ഫ്യൂഷൻ 800 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ, OIS + EIS), 8MP 120° അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ( f/2.2 അപ്പേർച്ചർ), 50MP 2.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.2 അപ്പേർച്ചർ), 8K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 20MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ്, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ബോസ് ട്യൂണിങ് സൗണ്ട് ഫീച്ചറുകളും K90 5ജിയിലുണ്ട്.

ഷവോമി ​ഹൈപ്പർOS 3- യിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 ad, ബ്ലൂടൂത്ത് 5.4, Beidou: B1I + B1C+B2a|GPS: L1+L5|ഗലീലിയോ: E1+E5a, GLONASS: G1|QZSS: L1+L5|NavlC: L5, USB ടൈപ്പ്-C, NFC എന്നിവയും ഇതിലുണ്ട്.

100W ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 7100mAh ബാറ്ററിയാണ് റെഡ്മി K90 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. പുതുതായി അപ്‌ഗ്രേഡ് ചെയ്‌ത Xiaomi Surge P3 സ്മാർട്ട് ഫാസ്റ്റ് ചാർജിംഗ് ചിപ്പ് + G1 ബാറ്ററി മാനേജ്‌മെന്റ് ചിപ്പ് ചാർജിംഗ് കാര്യക്ഷമതയെ ഗണ്യമായി മെച്ചപ്പെടുത്തുന്നു. 157.49×75.25×8mm വലിപ്പവും 206 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

റെഡ്മി K90 5ജിയുടെ വില

റെഡ്മി K90 5ജിയുടെ 12GB+256GB വേരിയന്റിന് 2599 യുവാൻ (ഏകദേശം 32,045 രൂപ) ആണ് വില. ഇതിന്റെ 16GB+256GB വേരിയന്റിന് 2899 യുവാൻ (ഏകദേശം 35,745 രൂപ), 12GB+512GB വേരിയന്റിന് 3199 യുവാൻ (ഏകദേശം 39,445 രൂപ), 16GB+512GB വേരിയന്റിന് 3499 യുവാൻ (ഏകദേശം 43,145 രൂപ), 16GB+1TB വേരിയന്റിന് 3999 യുവാൻ (ഏകദേശം 49,310 രൂപ) എന്നിങ്ങനെയാണ് വില.

Best Mobiles in India

English summary
Redmi K90 has been launched in China. The phone is powered by the octa-core Snapdragon 8 Elite 3nm mobile platform. The Redmi K90 5G is equipped with a 7100mAh battery with 100W fast charging and 22.5W reverse wired charging. Its 12GB+256GB variant is priced at 2599 yuan (approximately Rs. 32,045).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X