100W ഫാസ്റ്റ് ചാർജിങ്, 7560mAh ബാറ്ററി അടക്കം വമ്പൻ സെറ്റപ്പിൽ റെഡ്മി K90 പ്രോ മാക്സ് ലോഞ്ച് ചെയ്തു
ഷവോമി തങ്ങളുടെ റെഡ്മി K90 സീരീസ് കഴിഞ്ഞ ദിവസം ചൈനയിൽ ലോഞ്ച് ചെയ്തു. റെഡ്മി K90, റെഡ്മി K90 പ്രോ മാക്സ് (REDMI K90 Pro Max) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ മോഡൽ K90 പ്രോ മാക്സ് ആണ്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഈ മോഡലിൽ, പുതിയ GEX മൊഡ്യൂളുള്ള സ്വതന്ത്ര ഗ്രാഫിക്‌സ് ചിപ്പ് D2 നൽകിയിട്ടുണ്ട്. കൂടാതെ ഡൈനാമിക് ഇന്റർപോളേഷൻ സാങ്കേതികവിദ്യയും ഇതിൽ ഉണ്ട്.
3500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് പിന്തുണയുള്ള 6.9 ഇഞ്ച് 2K AMOLED ഫ്ലാറ്റ് സ്‌ക്രീൻ ഈ ഫോണിന്റെ സവിശേഷതയാണ്. ഷവോമിയുടെ ഏറ്റവും വലിയ 6700mm² 3D ഐസ്-സീൽഡ് ഹീറ്റ്‌സിങ്ക് ആണ് ഈ ഫോണിലുള്ളത്. നൂതനമായ ഡ്യുവൽ-സ്റ്റേജ് ബോസ് ഡിസൈൻ ഇതിൽ ഉപയോഗിക്കുന്നു.

ഗ്ലാസ് ബാക്കും മെറ്റൽ ഫ്രെയിമും K90 പ്രോ മാക്സിന് ഉണ്ട്, നീല നിറത്തിൽ നീല ജീൻസിനോട് സാമ്യമുള്ള ഒരു ബാക്ക് കവറും ഉണ്ട്, ഇത് ടു-ടോൺ വാർപ്പ്, വെഫ്റ്റ് പ്രോസസ്സ്, തേർഡ് ജനറേഷൻ നാനോ-ലെതർ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതാണ്. പുതുതായി അപ്‌ഗ്രേഡ് ചെയ്‌ത ഷവോമി സർജ് P3 സ്മാർട്ട് ഫാസ്റ്റ് ചാർജിംഗ് ചിപ്പ് + G2 ബാറ്ററി മാനേജ്‌മെന്റ് ചിപ്പ് ചാർജിംഗ് കാര്യക്ഷമതയെ കാര്യമായി മെച്ചപ്പെടുത്തുന്നു.
റെഡ്മി K90 പ്രോ മാക്സ് ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് (2608 x 1200 പിക്സലുകൾ) 2K 12-ബിറ്റ് AMOLED 20:9 ഡിസ്പ്ലേ, 2560Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, DC ഡിമ്മിംഗ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിറ്റ്) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ, DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ പ്രോ മാക്സ് മോഡലിന്റെ കരുത്ത്. അഡ്രിനോ 840 GPU, 12GB / 16GB LPDDR5x റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ഷവോമി ഹൈപ്പർഒഎസ് 3-ൽ ആണ് പ്രവർത്തനം.
1/ 1.31″ ലൈറ്റ് ഫ്യൂഷൻ 950 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.67 അപ്പർച്ചർ, OIS + EIS), 50MP OV50M സെൻസറുള്ള 102° അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.4 അപ്പർച്ചർ), 50MP 5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, (f/3.0 അപ്പർച്ചർ, 30cm ടെലി മാക്രോ, OIS), 8K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.
സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും 4K വീഡിയോ റെക്കോർഡിംഗ് പിന്തുണ സഹിതം ഇതിലുണ്ട്. 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ്, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, 2.1ch സ്പീക്കറുകൾ, ബോസ് ട്യൂണിങ് സൗണ്ട്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE ഫീച്ചറുകളും ഇതിലുണ്ട്.

100W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 22.5W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 7560mAh ബാറ്ററിയാണ് ഈ പ്രോ മാക്സ് മോഡലിൽ ഉള്ളത്. ഇതാദ്യമായാണ് ഒരു റെഡ്മി ഫോണിൽ 50W വയർലെസ് ചാർജിങ് ലഭ്യമാകുന്നത്. 163.33×77.82×7.9mm / 8.3mm (ഡെനിം) വലിപ്പവും 218 ഗ്രാം / 220 ഗ്രാം (ഡെനിം) ഭാരവും ഈ ഫോണിനുണ്ട്.
റെഡ്മി K90 പ്രോ മാക്സ് വില
റെഡ്മി K90 പ്രോ മാക്സ് 12GB+256GB അടിസ്ഥാന വേരിയന്റിന് 3999 യുവാൻ (ഏകദേശം 49,310 രൂപ) ആണ് വില. 12GB+512GB വേരിയന്റ് 4499 യുവാൻ (ഏകദേശം 55,465 രൂപ), 16GB+512GB വേരിയന്റ് 4799 യുവാൻ (ഏകദേശം 59,160 രൂപ), 16GB+1TB വേരിയന്റ് 5299 യുവാൻ (ഏകദേശം 65,325 രൂപ), 16GB+1TB ചാമ്പ്യൻ ലംബോർഗിനി സ്ക്വാഡ്ര കോർസ് എഡിഷൻ 5499 യുവാൻ (ഏകദേശം 67,795 രൂപ) വിലകളിൽ എത്തുന്നു.


Click it and Unblock the Notifications








