Home
Mobile

ഷവോമിയുടെ അ‌ടുത്ത ടോപ് എൻഡ് മോഡൽ! റെഡ്മി K90 പ്രോ മാക്സ് ഒക്ടോബർ 23ന് ലോഞ്ച് ചെയ്യും, ഫീച്ചറുകൾ...

കൂടുതൽ കരുത്തോടെ എത്തി വിപണിയിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഷവോമി തങ്ങളുടെ റെഡ്മി K സീരീസിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. റെഡ്മി K90 സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി റെഡ്മി K90 പ്രോ മാക്സ് (REDMI K90 Pro Max) ഒക്ടോബർ 23ന് ​ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് ഷവോമി സ്ഥിരീകരിച്ചു. വാച്ച് 6 (REDMI Watch 6) സ്മാർട്ട് വാച്ചും ഇതോടൊപ്പം ഒക്ടോബർ 23ന് ലോഞ്ച് ചെയ്യും.

ആദ്യമായി റെഡ്മി സ്മാർട്ട്ഫോണിൽ ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എത്തുന്നു എന്നതും BOSE ബ്രാൻഡിന്റെ റിയർ സ്പീക്കറുകൾ ഉണ്ട് എന്നതും റെഡ്മി K90 പ്രോ മാക്സിന്റെ പ്രത്യേകതയായി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. സൈഡ് ബെസലുകളെ അപേക്ഷിച്ച് അൽപ്പം കട്ടിയുള്ള അടിഭാഗമുള്ള അൾട്രാ-നാരോ ബെസലുകൾ ഉള്ള ഡി​സൈനാണ് കമ്പനി ഈ ഫോണിന് നൽകിയിരിക്കുന്നത് എന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

റെഡ്മി K90 പ്രോ മാക്സ് ഒക്ടോബർ 23ന് ലോഞ്ച് ചെയ്യും, ഫീച്ചറുകൾ...

നീല ജീൻസിനോട് സാമ്യമുള്ള ബാക്ക് കവർ ഉള്ള റെഡ്മി K90 പ്രോ മാക്സിന്റെ ചിത്രം ഇതിനകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ടു-ടോൺ വാർപ്പ്, വെഫ്റ്റ് പ്രോസസ്സ്, മൂന്നാം തലമുറ നാനോ-ലെതർ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇത് മെച്ചപ്പെട്ട പ്രതിരോധം വാഗ്ദാനം ചെയ്യുന്നു.

റെഡ്മി K90 പ്രോ മാക്സിന്റെ മറ്റ് ഫീച്ചറുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇതിനകം പുറത്തുവന്ന ചില ലീക്ക് റിപ്പോർട്ടുകൾ വരാൻ പോകുന്ന ഈ റെഡ്മി ഫോണിനെക്കുറിച്ച് ചില സൂചനകൾ നൽകുന്നുണ്ട്. വെയ്ബോ പോസ്റ്റുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുക.

മെച്ചപ്പെട്ട വിഷ്വൽ പെർഫോമൻസിനായി ഷവോമിയുടെ പുതിയ ഡി 2 "എഐ ഇൻഡിപെൻഡന്റ് ഡിസ്പ്ലേ ചിപ്പ്" ഫീച്ചർ റെഡ്മി K90 പ്രോ മാക്സ് മോഡലിൽ ഉണ്ടാകും. ഷവോമിയുടെ സ്മാർട്ട്‌ഫോണുകളിൽ ഇതുവരെ ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വേപ്പർ കൂളിംഗ് ചേമ്പറും ഈ ഫോണിൽ ഉണ്ട് എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ, റെഡ്മി K90 പ്രോ മാക്സിൽ 1/1.31 ഇഞ്ച് സെൻസറുള്ള മെയിൻ ക്യാമറ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. പ്രധാന ക്യാമറയ്ക്ക് പുറമേ 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 5x ഒപ്റ്റിക്കൽ സൂം, 10x "ലോസ്‌ലെസ്" സൂം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) എന്നിവ വാഗ്ദാനം ചെയ്യുന്ന റെഡ്മിയുടെ ആദ്യത്തെ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും K90 പ്രോ മാക്സിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഇടംപിടിക്കും.

6.9 ഇഞ്ച് OLED ഡിസ്പ്ലേയാകും ഇതിൽ ഉണ്ടാകുക. ഫുൾ RGB സബ്-പിക്സൽ ലേഔട്ടും എല്ലാ ബ്രൈറ്റ്നെസ് ശ്രേണിയിലും DC ഡിമ്മിങ്ങും റെഡ്മി K90 പ്രോ മാക്സ് ഡിസ്പ്ലേ വാഗ്ദാനം ചെയ്യും. മെച്ചപ്പെട്ട കാഴ്ചാനുഭവത്തിനായി വൃത്താകൃതിയിലുള്ള പോളറൈസറും ഇതിൽ ഉണ്ടാകും. സുഖകരമായ ലോ ​ലൈറ്റ് കാഴ്ചയ്ക്കായി ഇത് 1 നിറ്റ് മിനിമം ബ്രൈറ്റ്നെസ് ലെവലിനെ പിന്തുണയ്ക്കുന്നുവെന്ന് കമ്പനി പറയുന്നു.

റെഡ്മി K90 പ്രോ മാക്സ് ഒക്ടോബർ 23ന് ലോഞ്ച് ചെയ്യും, ഫീച്ചറുകൾ...

ഇനി ബാറ്ററി വിഭാഗത്തിലേക്ക് വന്നാൽ, 100W വയർഡ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 22.5W റിവേഴ്‌സ് വയർഡ് ചാർജിംഗ് പിന്തുണകളോടെ 7,560mAh ബാറ്ററിയാകും റെഡ്മി കെ 90 പ്രോ മാക്സിൽ ഉണ്ടായിരിക്കുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. ഏകദേശം 4,000 യുവാൻ (ഏകദേശം 49,410 രൂപ) ആയിരിക്കും ഈ ഫോണിന്റെ വില എന്നാണ് REDMI മേധാവി ലു വെയ്‌ബിംഗ് അടുത്തിടെ വെളിപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Redmi K90 Pro Max will be launched on October 23. It has already been confirmed that the Redmi K90 Pro Max will feature a triple rear camera setup that includes a periscope telephoto camera for the first time on a Redmi smartphone, and that it will have BOSE-branded rear speakers. The phone will be powered by the Snapdragon 8 Elite Gen 5 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X