റെഡ്‌മി നോട്ട് 10 4 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ ഓൺലൈനിൽ ചോർന്നു

|

റെഡ്മി ഒരു പുതിയ റെഡ്മി നോട്ട് സീരീസ് സ്മാർട്ട്‌ഫോണുകൾ സ്വന്തം രാജ്യമായ ചൈനയിൽ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോണുകൾ മോഡൽ നമ്പറുകളായ M2010J19SC, M2007J22C, M2007J17C എന്നിവയുമായ വരുവാൻ സാധ്യതയുണ്ട്. എന്നാൽ, ഈ സ്മാർട്ട്‌ഫോണുകളുടെ ഔദ്യോഗിക പേരുകൾ ഇപ്പോൾ വ്യക്തമല്ല. നിലവിലുള്ള റിപ്പോർട്ടുകളിൽ നിന്ന്, ആദ്യത്തേത് 4 ജി ഡിവൈസാണെന്നും മറ്റ് സ്മാർട്ട്‌ഫോണുകൾ 5 ജി മോഡലുകളാണെന്നും പറയുന്നു.

റെഡ്‌മി നോട്ട് 10 4 ജി

റെഡ്മി 5 ജി സ്മാർട്ട്‌ഫോണുകൾക്ക് ചൈനീസ് സർട്ടിഫിക്കേഷൻ ഡാറ്റാബേസ് ടെനാ ഇതിനകം തന്നെ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 10 5 ജി, റെഡ്മി നോട്ട് 10 പ്രോ 5 ജി തുടങ്ങിയവയ്ക്കാണ് ടെനാ സർട്ടിഫിക്കറ്റ് നൽകിയത്. ഇപ്പോൾ, ചൈനയിൽ നിന്നുള്ള അറിയപ്പെടുന്ന ഒരു ടിപ്പ്സ്റ്റർ M2010J19SC യുടെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി. റെഡ്മി നോട്ട് 10 4 ജി സവിശേഷതകൾ ഓൺലൈനിലുമായി വെളിപ്പെടുത്തി.

റെഡ്മി നോട്ട് 10 4 ജി: ചോർന്ന പ്രധാന സവിശേഷതകൾ

റെഡ്മി നോട്ട് 10 4 ജി: ചോർന്ന പ്രധാന സവിശേഷതകൾ

ടെനാ ലിസ്റ്റിംഗ് അനുസരിച്ച്. M2010J19SC 162.29 x 77.24 x 9.6 മില്ലീമീറ്റർ അളവിൽ വരുന്നതായി പറയുന്നു. ഈ ഡിവൈസിൻറെ ചിത്രങ്ങൾ ഇതുവരെ ചോർന്നിട്ടില്ലെങ്കിലും, ഇപ്പോൾ ഈ ഹാൻഡ്‌സെറ്റ് ഇത് 6.53 ഇഞ്ച് ഡിസ്‌പ്ലേയും 5900 എംഎഎച്ച് ബാറ്ററിയുമായി വരുമെന്ന് അഭ്യൂഹമുണ്ട്. കൂടാതെ, റെഡ്മി നോട്ട് 10 4 ജി എന്ന് ഇതിനെ അറിയപ്പെടുമെന്ന് കുറച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 ഹോണർ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ ആഗോളവിപണിയിൽ അവതരിപ്പിച്ചു ഹോണർ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ ആഗോളവിപണിയിൽ അവതരിപ്പിച്ചു

ടിപ്‌സ്റ്റർ വെളിപ്പെടുത്തിയ വിവരമനുസരിച്ച്, റെഡ്മി എം 2010 ജെ 19 എസ്സി 2340 x 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ എഫ്‌എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നും 2.0 ജിഗാഹെർട്‌സ് ക്ലോക്ക് ചെയ്ത ഒക്ടാ കോർ പ്രോസസർ കരുത്ത് നൽകുമെന്നും പറയുന്നു. മാത്രമല്ല, 6000 എംഎഎച്ച് ബാറ്ററിയും 22.5W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്കുള്ള സപ്പോർട്ടും നൽകുന്നുവെന്ന് ടിപ്‌സ്റ്റർ അവകാശപ്പെടുന്നു. 48 എംപി പ്രൈമറി സെൻസറും മുൻവശത്ത് 8 എംപി സെൽഫി ക്യാമറ സെൻസറും വരുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് ഈ സ്മാർട്ട്‌ഫോൺ കാണിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിന് വരുന്ന ഭാരം 196 ഗ്രാമാണ്.

വരാനിരിക്കുന്ന മറ്റ് റെഡ്മി സ്മാർട്ട്ഫോൺ

വരാനിരിക്കുന്ന മറ്റ് റെഡ്മി സ്മാർട്ട്ഫോൺ

M2010J19CG മോഡൽ നമ്പറുള്ള ഈ ഡിവൈസ് ഒരു ഗ്ലോബൽ വേരിയന്റായി തോന്നുന്നു. ഒരു പോക്കോ ബ്രാൻഡഡ് ഡിവൈസുമായി ഇത് അവതരിപ്പിക്കാമെന്ന് ഇഇസി, ഐഎംഡിഎ സർട്ടിഫിക്കേഷൻ ലിസ്റ്റിംഗുകളും വെളിപ്പെടുത്തുന്നു. ഈ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ വരുമെന്നും അഭ്യുഹങ്ങളുണ്ട്. അടുത്തിടെ ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് ഡാറ്റാബേസിൽ ഈ ഡിവൈസ് കണ്ടെത്തിയിരുന്നു. 6 ജിബി റാമും ആൻഡ്രോയിഡ് 10 ഒഎസും ജോടിയാക്കിയ ക്വാൽകോം പ്രോസസറുമായിട്ടായിരിക്കും വിപണിയിലോട്ടുള്ള ഇതിൻറെ വരവ്.

പബ്ജി തിരിച്ചു വരുന്നു, ഇനി പേര് പബ്ജി മൊബൈൽ ഇന്ത്യപബ്ജി തിരിച്ചു വരുന്നു, ഇനി പേര് പബ്ജി മൊബൈൽ ഇന്ത്യ

Best Mobiles in India

English summary
The M2010J19SC, M2007J22C, and M2007J17C model numbers are likely to be carried on these upcoming smartphones. For now though, the official names of these smartphones are not identified.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X