സ്നാപ്ഡ്രാഗൺ 678 ചിപ്സെറ്റുള്ള റെഡ്മി നോട്ട് 10 ഗ്ലോബൽ വേരിയൻറ് ഇന്ത്യയിൽ ലഭ്യമായേക്കും

|

റെഡ്മി നോട്ട് 10 മാർച്ച് 4 ന് ഇന്ത്യയിൽ വിപണിയിലെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മറ്റ് രാജ്യങ്ങളിൽ കൃത്യമായ ലോഞ്ച് തീയതി വ്യക്തമല്ലെങ്കിലും അധികം വൈകാതെ തന്നെ ഇത് അവതരിപ്പിക്കുമെന്നുള്ളത് വ്യക്തമാണ്. റെഡ്മി നോട്ട് 10 സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും ചോർച്ചകളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ, റെഡ്മി നോട്ട് 10 ഹാൻഡ്‌സെറ്റിൻറെ ആഗോള വേരിയന്റിന്റെ പുതിയ ചിത്രങ്ങൾ ഓൺ‌ലൈനിൽ ചോർന്നു. ഈ ചോർന്ന ചിത്രങ്ങൾ വരാനിരിക്കുന്ന സ്മാർട്ഫോണിൻറെ പ്രധാന സവിശേഷതകൾ സ്ഥിരീകരിക്കുന്നു. ഫേസ്ബുക്ക് ഹാൻഡിൽ Xiaomi Leaks Ph പങ്കിട്ട ഈ ചോർന്ന ഫോട്ടോകൾ അൺബോക്സ് ചെയ്യാത്ത യൂണിറ്റിന്റെതാണെന്ന് തോന്നുന്നു. ഈ സ്മാർട്ട്ഫോണിലെ സ്റ്റിക്കർ പ്രധാന സവിശേഷതകൾ കാണിക്കുന്നുണ്ട്.

റെഡ്മി നോട്ട് 10 ഗ്ലോബൽ വേരിയൻറ് ചോർന്ന സവിശേഷതകൾ

റെഡ്മി നോട്ട് 10 ഗ്ലോബൽ വേരിയൻറ് ചോർന്ന സവിശേഷതകൾ

മുകളിൽ കാണുന്നതുപോലെ ചോർന്ന ചിത്രത്തിലൂടെ നോക്കിയാൽ, റെഡ്മി നോട്ട് 10 ഗ്ലോബൽ വേരിയന്റിന് 6.43 ഇഞ്ച് അമോലെഡ് ഡോട്ട് ഡിസ്പ്ലേയുമായി വരാം. സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കുന്നതിനായി മുകളിലെ നടുഭാഗത്ത് ഒരു പഞ്ച്-ഹോൾ ഉണ്ടെന്ന് തോന്നുന്നു. ചോർന്ന ചിത്രങ്ങൾ പരിശോധിച്ചാൽ അറിയുവാൻ സാധിക്കുന്നത് പുതിയ റെഡ്മി നോട്ട് 10 ന് ഒക്ടാകോർ സ്നാപ്ഡ്രാഗൺ 678 SoC പ്രോസസറായിരിക്കും കരുത്ത് നൽകുന്നതെന്നാണ്. 2020 ഡിസംബറിൽ അവതരിപ്പിച്ച 4 ജി സ്മാർട്ട്‌ഫോണാണിത്. റെഡ്മി നോട്ട് 7 പ്രോ ഹാൻഡ്‌സെറ്റിൽ സ്നാപ്ഡ്രാഗൺ 675 SoC പ്രോസസർ വരുന്നത് അപ്‌ഗ്രേഡായാണ്.

റെഡ്മി നോട്ട് 10 ഗ്ലോബൽ വേരിയൻറ് ക്യാമറ സവിശേഷതകൾ

റെഡ്മി നോട്ട് 10 ഗ്ലോബൽ വേരിയൻറ് ക്യാമറ സവിശേഷതകൾ

5000 എംഎഎച്ച് ബാറ്ററിയായിരിക്കും ഈ ഹാൻഡ്‌സെറ്റിൽ വരുന്നതെന്ന് ചോർച്ച സൂചിപ്പിക്കുന്നു. 5020 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്ന റെഡ്മി നോട്ട് 9 നെ അപേക്ഷിച്ച് ഇത് വിലകുറഞ്ഞതായി തോന്നുന്നു. എന്നാൽ, റെഡ്മി നോട്ട് 10 ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി സെൻസറുള്ളതായി പറയുന്നുണ്ട്. അൾട്രാ-വൈഡ് ആംഗിൾ, മാക്രോ സെൻസറുകൾ എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൌണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ 2021

റെഡ്മി നോട്ട് 10 ഗ്ലോബൽ വേരിയൻറ്
 

ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ച് കൃത്യമായ ഒരു വ്യക്തതയിലെങ്കിലും റെഡ്മി നോട്ട് 10 ഗ്ലോബൽ വേരിയൻറ്, എം‌ഐ‌യു‌ഐ 12-നൊപ്പം ടോപ്പ് ടോപ്പ് ആൻഡ്രോയിഡ് 11 പ്രവർത്തിപ്പിക്കുമെന്നാണ് റിപ്പോർട്ടിൽ കാണിക്കുന്നത്. ഇതിനിടയിൽ കൂടുതൽ വിശദാംശങ്ങൾ ഓൺ‌ലൈനിൽ ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിൽ റെഡ്മി നോട്ട് 10 ൻറെ വില പോലുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഐക്യു 3 സ്മാർട്ട്ഫോൺ ഇപ്പോൾ വിലക്കുറവിൽ നിങ്ങൾക്ക് സ്വന്തമാക്കുവാൻ അവസരംഐക്യു 3 സ്മാർട്ട്ഫോൺ ഇപ്പോൾ വിലക്കുറവിൽ നിങ്ങൾക്ക് സ്വന്തമാക്കുവാൻ അവസരം

Best Mobiles in India

English summary
The Redmi Note 10 will be released in India on March 4th. Although the exact launch date in the rest of the world is uncertain, we should expect it to happen soon. Several reports and leaks about the Redmi Note 10 have already surfaced, revealing what we can expect from it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X