റെഡ്മി നോട്ട് 10 സ്മാർട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ
ഇന്ത്യയിൽ ഒരു പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ഉടൻ കൊണ്ടുവരാൻ ഷവോമി ഒരുങ്ങുന്നു. റെഡ്മി നോട്ട് 10 സീരീസ് മാർച്ചിൽ രാജ്യത്ത് വിപണിയിലെത്തുമെന്ന് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാവ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ വരും ദിവസങ്ങളിൽ ഈ സ്മാർട്ട്‌ഫോൺ സീരീസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന റെഡ്മി നോട്ട് സീരീസ് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി ആമസോണുമായി കൈകോർക്കുന്നുണ്ടെന്ന് ഷാവോമി ഇപ്പോൾ വെളിപ്പെടുത്തി കഴിഞ്ഞു.

ആമസോൺ ലിസ്റ്റിംഗ് സ്മാർട്ട്‌ഫോൺ സീരീസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റെഡ്മി നോട്ട് 10 സീരീസ് അടുത്ത മാസം ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് അതിൽ കുറിക്കുന്നു. "കമിങ് സൂൺ" ബാനർ ഉപയോഗിച്ച് ഈ ഡിവൈസ് പട്ടികപ്പെടുത്തിയിരിക്കുന്നു. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ എന്നിവയുൾപ്പെടെ രണ്ട് ഹാൻഡ്‌സെറ്റുകൾ കമ്പനി സീരീസിന് കീഴിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

കഴിഞ്ഞ വർഷം അവതരിപ്പിച്ച റെഡ്മി നോട്ട് 9 സീരീസിന് സമാനമായി റെഡ്മി നോട്ട് 10 സീരീസ് ക്യാമറ കേന്ദ്രീകരിച്ചായിരിക്കുമെന്ന് ആമസോണിലെ ടീസർ ചിത്രം വീണ്ടും സ്ഥിരീകരിക്കുന്നു. കഴിഞ്ഞ വർഷം ആദ്യം ഇന്ത്യയിൽ റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്സും ഷവോമി പുറത്തിറക്കി. റെഡ്മി നോട്ട് 9 പിന്നീട് 2020 ൽ പുറത്തിറങ്ങി. റെഡ്മി നോട്ട് ഫോണുകൾക്ക് എല്ലായ്പ്പോഴും 10,000 രൂപയിൽ താഴെയാണ് വില വരുന്നത്. റെഡ്മി പ്രോ മോഡലുകൾക്ക് 20,000 രൂപയിൽ താഴെയും വില വരുന്നു. വരാനിരിക്കുന്ന റെഡ്മി നോട്ട് 10 സീരീസിന്റെ വിലയെ കുറിച്ച് നിലവിൽ ഒരു വ്യക്തതയും ലഭിച്ചിട്ടില്ല.

റെഡ്മി നോട്ട് 10 ൽ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ
ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ച് ഷവോമി ഇതുവരെ മുഴുവൻ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, റെഡ്മി നോട്ട് 10 റെഡ്മി നോട്ട് 9 ന്റെ അപ്ഗ്രേഡഡ് എഡിഷനായിരിക്കുമെന്ന് വെബിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. ഇവ പരിശോധിച്ചതിൻറെ അടിസ്ഥാനത്തിൽ, റെഡ്മി നോട്ട് 10 120 ഹെർട്സ് എൽസിഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 732 ജി SoC പ്രോസസർ, 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകൾ, 5050 എംഎഎച്ച് ബാറ്ററി, 6 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയുമായി വരുന്നു. റെഡ്മി നോട്ട് 10 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ അമോലെഡ് ഡിസ്പ്ലേ ഉൾപ്പെടുമെന്ന് മറ്റ് അഭ്യൂഹങ്ങൾ വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications








